താൾ:Mangalodhayam book 1 1908.pdf/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

"പ്രേതമോ മനുഷ്യനോ," ൧൧൧ ________________________________________________________________________________

"ഞാൻ ഓടിപ്പോയി വേണ്ടതെല്ലാം എടുത്തുകൊണ്ടുവരാം," എന്നു കൂട്ടുകാരൻ മറുവടി പറഞ്ഞു. 
               'ബാണമാലി' പോകുവാൻ ആഗ്രഹിച്ചതിന്റെ കാരണം 'വിധു' ധരിച്ചു. (ശ്മശാനഭൂമി ചെകുത്താന്മാരുള്ള സ്ഥലമാകയാൽ പേടിച്ചാണ് പോകുവാനാഗ്രിച്ചത്.)"തരക്കേടില്ല.ഞാൻ തന്നെത്താൻ ഇവിടെ ഇരിക്കണം അല്ലെ"എന്നു മറുപടി പറഞ്ഞു.


സംഭാഷണം വീണ്ടും അവസാനിച്ചു. ഇരുവരും നിശ്ശബ്ദരായി. അഞ്ചുമിനിട്ടു ഒരു മണിക്കൂറുപോലെ തോന്നി. വിറകു കൊണ്ടുവരുവാൻ പോയ കൂട്ടരെ അവർ മനസ്സുകൊണ്ടു ശപിച്ചു. അവർ ഇരുവരും വല്ല സ്ഥലത്തും ചെന്നിരുന്നു വെടിപറയുകയായിരിക്കണമെന്ന് അവർ സംശയിച്ചു . ഇടവിടാതെ തവളകളും കുളക്കരയിലുള്ള മണ്ണട്ടകളും കരയുന്നതിന്റെ ശബ്ദമല്ലാതെ ഒരിടത്തും ഒരനക്കവും ഒച്ചയും ഉണ്ടായിരുന്നില്ല. പെട്ടന്ന്, മൃതശരീരം തന്നെത്താൻ ഒരു ഭാഗത്തേക്കു തിരിഞ്ഞുകിടക്കുമ്പോളെന്നപോലെ, ശവം കിടത്തിയരുന്ന പായ ഒന്നിളകിയതായി അവർക്കു തോന്നി. 'വിധു'വും 'ബാണമാലി'യും പേടിച്ചു വിറച്ചുംകൊണ്ടു 'രാമ, രാമ, രാമ' എന്നു ജപിക്കുവാൻ തുടങ്ങി. മുറയിൽനിന്ന് ഒരു ദീർഘനിശ്വാസം കേട്ടു. ഒരു നിമിഷത്തിന്നുള്ളിൽ കാവൽക്കാർ കുടിലിൽനിന്നു പേടിച്ചു പുറത്തു ചാടി, ഗ്രാമത്തിലേക്കു കുതികുത്തി ഓടി. 
        


  മൂന്നു നാഴിക അങ്ങിനെ ഓടിയപ്പോൾ അവരുടെ ചങ്ങാതിമാർ ഒരു റാന്തലും കുളത്തി വരുന്നതു കണ്ടു. വാസ്തവത്തിൽ, അവർ ഒന്നു പുകവലിക്കാൻ തന്നെയാണ് പോയിരുന്നത്. വിറകുകാർയ്യത്തെപ്പറ്റി അവർക്കു യാതൊരു വിവരവുമുണ്ടായിരുന്നില്ല. എങ്കിലും,വിറകിന്നുള്ള മരം മുറിച്ചിട്ടിട്ടുണ്ടെന്നും വെട്ടിക്കീറിക്കഴിഞ്ഞാൽ ഉടനെ അങ്ങോട്ടു കൊണ്ടുവരുമെന്നും അവർ ഉറപ്പിച്ചു പറഞ്ഞു. 'വിധു'വും 'ബാണമാലി'യും കുടിലിൽ വെച്ചുണ്ടായ സംഗതികൾ അവരെ അറിയിച്ചു.'നിതായി'യും'ഗുരുചര'നുംആ കഥ കേട്ട് അവരെ പുച്ഛിക്കുകയും സ്ഥലം വിട്ടു പോന്നതിന്നു കലശലായി ശാസിക്കുകയും ചെയ്തു. 

താമസിക്കാതെ,അവർ നാലുപേരും കുടിലിലേയ്ക്കു മടങ്ങി. കുടിലിൽ പ്രവേശിച്ചപ്പോൾ, ദഹിപ്പിക്കുവാൻ കൊണ്ടുവന്ന മൃതശരീരം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/125&oldid=165186" എന്ന താളിൽനിന്ന് ശേഖരിച്ചത്