താൾ:Mangalodhayam book 1 1908.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൧൦

                                                       മംഗളോദയം   

_________________________________________________________________________________

യ കാദംബിനിയുടെ അതിസൌമ്യമായ ചെറുഹൃദയത്തിൽ മാത്രം സാധാരണ ഗതിക്കു വിഘ്നം നേരിടുകയും അവളുടെ കാലഘടികാരം എന്നന്നേയ്ക്കമായി നിന്നുപോവുകയും ചെയ്തു .

     പൊല്ലീസുകാർ അനാവശ്യമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാതിരിക്കുന്നതിന്നുവേണ്ടി സെമിണ്ടാരിന്റെ നാലു ബ്രാഹ്മണഭൃത്യന്മാർ പ്രത്യേകം ചടങ്ങുകൾ ഒന്നും അനുസരിക്കാതെ ആ മൃതശരീരത്തെ ദഹിപ്പിക്കുന്നത് ഉടനെതന്നെ നീക്കംചെയ്തു. റാണിഘട്ടത്തിലെശ്മശാന സ്ഥലം ഗ്രാമത്തിനിന്നു വളരെ ദൂരെയായിരുന്നു.ഒരു കുളത്തിനരികെ ഒരു ചെറുകുടിലും. സമീപത്ത് ഒരു വടവൃക്ഷവും അല്ലാതെ ആ പ്രദേശത്ത് എങ്ങും ഒന്നും ഉണ്ടായിരുന്നില്ല.പണ്ട് ആ നിലത്തിൽകൂടി ഒരു പുഴ ഒഴുകിയിരുന്നു.പിന്നീട് അതിന്റെഗതി തിരിയുകയും നദീതടം വരണ്ടുപോവുകയും ചെയ്തു. അതിലൊരു ഭാഗം ഉദകക്രിയകളുടെ ആവിശ്യത്തിലേക്കു വെട്ടിത്താത്തി ഒരുകുളമാക്കീട്ടുണ്ടായിരുന്നു. ജനങ്ങൾ ആ കുളത്തെ പഴയ നദിയുടെ തന്നെ ഒരു ഭാഗമായി വിചാരിച്ച് ആരാധിച്ചുപോന്നു.
        മൃതശരീരത്തെ വഹിച്ചിരുന്ന നാലുപേരും അതിനെ ആകുടിലിൽ എത്തിച്ചു ശവദാഹത്തിനു വേണ്ടതായ വിറകു വരുന്നതിനുകാത്തിരുന്നു.കാത്തുകാത്ത് അക്ഷമന്മാരായി തീർന്ന് അവരിൽ രണ്ടു പേർ വിറകു വരാത്തത് എന്താണെന്നന്വേഷിക്കുവാൻ പുറപ്പെട്ടു.'നിതായി'യും 'ഗുരുചരനും' അങ്ങിനെ പോയപ്പോൾ 'വിധു'വും' ബാണമാലി'യും ശവം കാത്തുംകൊണ്ടിരുന്നു.

ശ്രാവണമാസത്തിലെ ഇരുട്ടുള്ള ഒരു രാത്രിയായിരുന്നു.നക്ഷത്രങ്ങൾ തെളിയാത്ത ആകാശവീഥിയിലെല്ലാം കാർമേഘപടലങ്ങൾ തിങ്ങിയിരുന്നു.കുടിലിലെ പ്രകാശമില്ലാത്ത മുറിക്കുള്ളിൽ മൃതശരീരത്തിനടുത്തു രണ്ടുപേരും മൌനമായി ഇരുന്നു.അവരുടെ തീപ്പെട്ടികൊണ്ടും വിളക്കുകൊണ്ടും ഫലമുണ്ടായില്ല.തീപ്പെട്ടി തണുത്തതായിരുന്നു.അവരെത്ര പ്രയത്നിച്ചിട്ടും അത് കത്തിയില്ല.വിളക്കു കെട്ടുപോകുകയും ചെയ്തു.വളരെ നേരം മിണ്ടാതിരുന്നശേഷം അതിലൊരാൾ ,'ചങ്ങാതി! ഒന്നു പുകവലിക്കാൻ കിട്ടിയെങ്കിൽ നന്നായിരുന്നു.ധൃതിയിൽ നാം അത് എടുക്കുവാൻ മറന്നുപോയി'എന്നു പറഞ്ഞു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/124&oldid=165185" എന്ന താളിൽനിന്ന് ശേഖരിച്ചത്