താൾ:Mangalodhayam book 1 1908.pdf/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

"പ്രേതമോ മനുഷ്യനോ?"*

                           ______
                                                    (ഒരു ചെറുകഥ.)
                              ! 

"റാണിഘട്ട"ത്തിലെ സെമിണ്ടാറായ "ശാരദാശങ്കര"ന്റെ ഭവനത്തിലുണ്ടായിരുന്ന വിധവയ്ക്ക് അവളുടെ പിതൃകുടുംബക്കാരായ ബന്ധുക്കൾ ആരും ഉണ്ടായിരുന്നില്ല. ഓരോരുത്തരായി എല്ലാവരും മരിച്ചുപോയി. ഭർത്തൃകുടുംബത്തിൽ അവളുടെ സ്വന്തം എന്നു പറയുവാൻ ആരും ഉണ്ടായിരുന്നില്ല. അവൾക്കു ഭർത്താവും പുത്രനും ഇല്ല. അവളുടെ ഭർത്തൃസഹോദരനായ 'ശാരദാശങ്കര'ന്റെ കുട്ടിയായിരുന്നു അവളുടെ ഓമന. ആ കുട്ടിയെ പ്രസവിച്ചശേഷം വളരെ കാലത്തേയ്ക്ക് അതിന്റെ അമ്മ അത്യന്തം ദീനത്തിൽ പെട്ടു. വിധവയായ "കാദംബിനി"യാണ് അതിനെ വളർത്തിക്കൊണ്ടു പോന്നത്. ഒരു സ്ത്രീ മറ്റൊരാളുടെ കുട്ടിയെ വളർത്തുന്നതായാൽ അവൾക്ക് അതിനോടുള്ള വാത്സല്യത്തിനു പതിന്മടങ്ങ് ശകതിയുണ്ടായിരിക്കും. കാരണം,അവൾക്ക് ആ കുട്ടിയുടെ പേരിൽ യാതൊരു അവകാശവും ഇല്ല; യാതൊരു രക്തബന്ധവുമില്ല; കേവലം സ്നേഹവാത്സല്യത്തിന്റെ അവകാശം മാത്രമേയുള്ളു.സ്നേഹത്തിനു സമുദായം സ്വീകരിക്കുന്ന എന്തെങ്കിലും ഒരു രേഖമൂലം അതിന്റെ അവകാശത്തെ സ്ഥാപിക്കുവാൻ സാധിക്കുകയില്ല;അതു തെളിയിക്കുവാൻ ആഗ്രഹവുമില്ല. അത് അതിന്റെ വിഷയമായതും ആരുടെ എന്നു നിശ്ചയമില്ലാത്തതുമായ അമൂല്യരത്നത്തെ ദ്വിഗുണീഭവിച്ചതായ ആസക്തിയോടുകൂടി ആരാധിക്കുക മാത്രം ചെയ്യുന്നു. ഇങ്ങിനെ ആ വിധവയുടെ തടയപ്പെട്ടതായ സ്നേഹശക്തി മുഴുവനും ആ കുട്ടിയുടെ നേർക്കു തിരിഞ്ഞു. ശ്രാവണമാസത്തിൽ ഒരു രാത്രി "കാദംബനി" പെട്ടന്നു കാലഗതിയെ പ്രാപിച്ചു. എന്തോ കാരണത്താൽ അവളുടെ ഹൃദയത്തിന്റെ സ്പന്ദനം ശമിച്ചു. നാലുപുറവും ഉള്ള ലോകം അതിന്റെ യഥാക്രമമുള്ള ഗതിയെ നിർവ്വഹിച്ചു. സ്നേഹപരിപൂർണ്ണമാ _______________________________________________________________________________

* ഈ ചെറുകഥ സെർ. രവീന്ത്രനാഥടാഗോർ എഴുതിയതാകുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/123&oldid=165184" എന്ന താളിൽനിന്ന് ശേഖരിച്ചത്