ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Mangalodhayam book-7 1914.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കുഞ്ഞിക്കുട്ടൻ തമ്പുരാൻ കൊടുങ്ങല്ലൂർ ക ടുക്കൽ വെച്ചു. നോട്ടു വേണ്ട, ആധാരം മാത്രം മതി.' എന്ന വൾ വിളിച്ചു പറഞ്ഞു. അതു കേട്ടു, ഹരലാലൻ ആധാരം അവിടെ വെച്ച്, നോ ട്ടെടുത്തു പോയി. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ. കൊടുങ്ങല്ലൂർ, കേരളത്തിലെന്നല്ല പരദേശങ്ങളിലും, ച രിത്രസംബന്ധമായി സുപ്രസിദ്ധിയെ പ്രാപിച്ചിട്ടുള്ള ജമാണ്. അവിടത്തെ രാജാക്കന്മാരും പണ്ടുതന്നെ വിദ യിൽ സൽകീർത്തി സമ്പാദിച്ചിട്ടുള്ളവരാണെന്നുള്ളതു ലോകസ മതമാണല്ലൊ. മലയാളത്തിൽ പെരുമാക്കന്മാർ രാജ്യഭര ണം ചെയ്തിരുന്ന കാലത്തു കേരളത്തിന്റെ തലസ്ഥാനം കോ ടിലിംഗപുരം അല്ലെങ്കിൽ കൊടുങ്ങല്ലൂർ ആയിരുന്നുവെന്നുള്ള തു, അവരുടെ എല്ലാം വാസസ്ഥാനം കൊടുങ്ങല്ലൂര് മഹാദയ പട്ടണത്തിലായിരുന്നു എന്ന ഏകസംഗതി കൊണ്ടനുമാനിക്കാ വുന്നതാണ്. ഇന്നും ഈ പട്ടണത്തിലുള്ള രാജധാനി കൊ ടുങ്ങല്ലൂർ തമ്പുരാക്കന്മാരുടേതാണ്. ജൂതന്മാരും, ക്രിസ്ത്യാനിക ളും ആദ്യമായി മലയാളത്തിൽ വന്നു താമസിക്കാൻ തുടങ്ങിയ തു കൊടുങ്ങല്ലൂരായിരുന്നു. അയൽ രാജ്യങ്ങളെ അപേക്ഷിച്ചു നോക്കുന്നതായാൽ തുറമുഖം കൊണ്ടും വ്യാപാരംകൊണ്ടും കൊടു ങ്ങല്ലൂർ ഒട്ടും തന്നെ പ്രാധാന്യം കുറഞ്ഞതായിരുന്നില്ല. തൃക്ക ണാമതിലകം ഗ്രാമവും അവിടത്തെ നാടുവാഴികളും കൊടുങ്ങ ല്ലൂർ കോവിലകത്തിന്റെ കീഴിലായിരുന്നു. ഈ സംഗതിക ളെല്ലാം ഈ സ്ഥലത്തിന്റെ മാഹാത്മ്യത്തിനും പ്രസിദ്ധിക്കും മതിയായ ലക്ഷങ്ങളാണല്ലൊ.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-7_1914.pdf/98&oldid=226413" എന്ന താളിൽനിന്ന് ശേഖരിച്ചത്