ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Mangalodhayam book-7 1914.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

noa മംഗളോദയ ചന്ദ്രനെപ്പോലെ, ഒരു മധുരാകൃതിയോടുകൂടിയ തരുണിയാ യിരുന്നു എന്നു ചുരുക്കത്തിൽ പറഞ്ഞിരിക്കാം. അവൾ വളരെ ചെറുപ്പത്തിൽ തന്നെ ഒരു വിധവയായി എങ്കിലും, അവളുടെ ഉടുപ്പും നടപ്പും ഒരു വിധവ എന്നതല്ലായിരുന്നു. അവൾ കരയുള്ള നല്ല വസ്ത്രം ഉടുത്തിരുന്നു എന്നുതന്നെയല്ല, കൈകളി ൽ വളകളും ഇട്ടിരുന്നു അവൾ മുറുക്കുകയും കൂടി ചെയ്തിരു ന്നോ എന്നു എനിക്കു സംശയമുണ്ടു്. പാചകവിദ്യയിൽ അവ ദ്രൌപദിക്കു തുല്യയായിരുന്നു. പലഹാരങ്ങളും കറികളും ഉ ണ്ടാക്കുന്നതിൽ അവൾക്കുള്ള കൈപ്പുണ്യം ഇത്രയെന്നു ഞ്ഞുകൂടാ. അതിലും വിശേഷിച്ച്, നിലത്തു കോലമണിയുന്ന തിലും വിശേഷമായ പൂമാലകൾ കെട്ടുന്നതിലും തുന്നൽപ്പ നിയിലും അവൾ അദ്വിതീയയായിരുന്നു. ആ ഗ്രാമത്തിൽ കല്യാണങ്ങൾക്ക് കുട്ടികളേയും പെണ്ണുങ്ങളേയും ഭംഗിയായി ചമയിക്കുന്നതിനു രോഹണിയെപ്പോലെ മററായും സാമ മുണ്ടായിരുന്നില്ല. രോഹിണിക്ക് അടുത്ത ബന്ധുക്കളാരും ഇല്ലാ തിരുന്നതുകൊണ്ട്, അവൾ ബ്രഹ്മാനന്ദനൊരുമിച്ചു താമസി 6000 രോഹിണി, അടുക്കളയിൽ അടുപ്പത്തു ഒരു പാത്രത്തിൽ കിടന്നിരുന്ന പയറിനെ ഒരു കോൽ കൊണ്ട് ഇളക്കുകയായിരു . അല്പം ദൂരത്തായി കൈകാലുകൾ പരത്തി ഒരു പൂച്ചയും കിടന്നിരുന്നു. കടാക്ഷവിക്ഷേപങ്ങളെക്കൊണ്ട് മൃഗങ്ങളെ ടി വശീകരിക്കാമൊ എന്നു പരീക്ഷിക്കാനെന്നപോലെ, മണി കൂടെക്കൂടെ ആ പൂച്ചയുടെ നേക്കു മനോഹരമായ രേ നോട്ടം നോക്കിയിരുന്നു. ഈ കടാക്ഷങ്ങൾ വറുത്ത മത്സ്യം തിന്നാനുള്ള ക്ഷണമാണെന്ന നാട്യത്തിൽ സാവധാന ത്തിൽ അടുത്തടുത്തു ചെല്ലുന്ന സമയത്താണ് കരലാലൻ ഉ ഒക്കെ ചവിട്ടിക്കൊണ്ടു് അകത്തു കടന്നു ചെന്നത്. പൂച്ച ഭയ പ്പെട്ട്, തീനുപേക്ഷിച്ച് ഓടിപ്പോയി, രോഹിണി ഇളക്കിക്കൊ ണ്ടിരുന്ന കോൽ പാത്രത്തിൽ തന്നെ ഇട്ട്, കൈതുടച്ച്, പുടവ

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-7_1914.pdf/93&oldid=226418" എന്ന താളിൽനിന്ന് ശേഖരിച്ചത്