ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Mangalodhayam book-7 1914.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം അക്കാലത്ത് പതിനാറു വയസ്സു പ്രായമേ ഉണ്ടായിരുന്നുള്ളു. കാരണവരുടെ മരണത്താൽ അശരണയായ ആ സ്ത്രീരത്നം ശ്രീകണ്ഠമേനവന്റെ ധൂർത്തിനും സ്വാതന്ത്ര്യത്തിനും കീഴൊതുങ്ങ കയും വളരെ ക്ലേശിക്കയും ചെയ്തു. ഇക്കാലത്ത് ശ്രീകണ്ഠമനവൻ, സ്വസഹോദരിയായി ഭാ വിച്ചുവന്ന ഈ യുവതീരത്നത്തിനും തന്റെ കൃത്രിമപ്പണികൾ ക്കെല്ലാം സഹായിയായിരുന്ന ഒരു സ്നേഹിതൻ വരനായി വ രാൻ ഉത്സാഹിച്ചുവന്നു. എന്നാൽ സ്ത്രീയുടെ അപ്രിയം മൂലം അതു തല്ക്കാലം നടന്നില്ല. എന്നാലും, ശ്രീകണ്ഠ മേനവന ഗോത്സാഹനാകാതെ അവരെ അനുസരിപ്പിക്കുവാൻ തന്നെ ശ്രമങ്ങൾ ചെയ്തുകൊണ്ടിരുന്നു. അങ്ങനെ ഇരിക്കുന്ന കാല C ഒരു ദിവസം, ആ സ്ത്രീരത്നം ഒരു പുരുഷപ്രജയെ പ്രസവി ച്ചിരിക്കുന്നു എന്നു ശ്രീകണ്ഠമേനവൻ കേൾക്കുകയും, തനിക്കു പു തിയതായി സിദ്ധിച്ച പദവിയുടെ ഏകതടസ്സമായിരുന്ന സ്ത്രീ യിൽനിന്നും തന്റെ മാകുടുംബത്തിന് ഒരിക്കലും തീരാത്ത തായ അവമാനം വന്നതോ തീവ്രമായി കോപിക്കയും, അ വളെ നാമാവശേഷയാക്കി തനിക്കുള്ള രണ്ടു കുറവുകളേയും സം ഹരിക്കുന്നുണ്ടെന്നു ശപഥാ യും ചെയ്തു. ശ്രീകണ്ഠമേന വൻ ഭാഗ്യപൂത്തികൊണ്ടോ, അയൽക്കാരുടെ പ്രാത്ഥനാണ ലംകൊണ്ട് ശ്രീകണ്ഠമനവന് അതു നിഷ്പ്രയാസം സാധി ച്ചു. പ്രസവിച്ചു പത്താം ദിവസം രാത്രി സ്ത്രീയേയും കുട്ടിയേ യും കാണാതെ ആയിരിക്കുന്നു എന്നു ശ്രീകണ്ഠമോവൻ അറി ഞ്ഞ് ശ്രീരംഗത്തു ഭവനത്തിൽ ചെന്ന് എല്ലാം പരിശോധിക്ക യും സർവ്വവും സ്വായത്തമാക്കി സ്വാതന്ത്ര്യമായി ഭരണം തുടങ്ങുകയും ചെയ്തു. ആയിടക്ക് ഒരു ദിവസം അദ്ദേഹം കാ യസ്ഥൻ നാണുപിള്ളയോട് “എടൊ നാണുപിള്ള തന്നെ ഏല്പിച്ചിരുന്ന കായം എന്തായി?' എന്നു ചോദിച്ചു. പിള്ള വിചാരിപ്പുകാരുമായി ഒരാണ്ടത്തെ വരവു ട്ടപ്പെടുത്തി.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-7_1914.pdf/63&oldid=226370" എന്ന താളിൽനിന്ന് ശേഖരിച്ചത്