ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Mangalodhayam book-7 1914.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ആദികേരളം


യവയ്ക്കു ഈ വിധമുള്ള ദോഷം തട്ടുവാൻ തരമില്ല. പക്ഷെ, ഈ വക രേഖകളെ കേരളത്തിൽ വളരെ ദുർല്ലഭമായിട്ടേ കാണുന്നുള്ളു. കൊച്ചിയിലെ ജൂതന്മാർ, കോട്ടയത്തെ സുറിയാനി ക്രിസ്ത്യാനികൾ എന്നിവരുടെ കൈവശത്തിലുള്ള താമ്രശാസനങ്ങളും, തിരുനെല്ലി ക്ഷേത്രത്തിലെ താമ്രശാസനവുമല്ലാതെ അത്ര പഴക്കത്തിലുള്ള താമ്രശാസനങ്ങൾ കേരളത്തിൽ മറ്റെങ്ങും കാണുന്നില്ല. തെക്കു തിരുവിതാംകൂറിൽ ചില ശിലാരേഖകളും കാണുന്നുണ്ട്. കൊച്ചി സംസ്ഥാനത്തു തൃപ്പൂണിത്തുറെ, അവിട്ടത്തൂര്, പാരോല മുതലായ ക്ഷേത്രങ്ങളിലും, തൃപ്പൂണിത്തുറേക്കു അധികം അകലമല്ലാത്തതും ഇപ്പോൾ തിരുവിതാംകൂർ രാജ്യത്തു ഉൾപ്പെട്ടതുമായ തൃക്കാക്കര, തിരുവാലൂർ മുതലായ ക്ഷേത്രങ്ങളിലും ചില ശിലാരേഖകൾ ഉള്ളതായി അറിയുന്നു. ഇതുപോലെ മലബാർ ഡിസ്ട്രിക്ടിൽ ചേർന്ന ചില ക്ഷേത്രങ്ങളിലും പള്ളികളിലും മറ്റും ചില ശിലാരേഖകൾ ഇപ്പൊഴും കാണുന്നുണ്ട്. പക്ഷെ ഇവകളിൽ പലതിന്റെയും കാലനിണ്ണ഻യം ചെയ്യാൻ സാധിക്കയില്ല; മറ്റുള്ളവ അധികം പഴക്കമില്ലാത്തവയുമാണ്. കഴിഞ്ഞ ഇരുപതു, ഇരുപത്തഞ്ചു കൊല്ലങ്ങൾ ആയിട്ട് ചരിത്രസംബന്ധമായിട്ടും മറ്റുമുള്ള പഴയ രേഖകളെ ശേഖരിക്കുന്നതിൽ ബ്രീട്ടീഷ് ഗവമ്മേ഻ണ്ടു വളരെ ശ്രമം ചെയ്യുന്നുണ്ട്. തിരുവിതാംകൂറിൽ പരേതനായ മിസ്റ്റർ സുന്ദരംപിള്ള, എം എ, മിസ്റ്റർ ഗണേശപിള്ള, മിസ്റ്റർ ഗോപിനാഥറാവു, എം എ, ഇവരെ സക്കാ഻രിൽനിന്നു നിയമിക്കുകയും, ഇവർ ചെയ്തിട്ടുള്ള അന്വേഷണത്തിന്റെ ഫലമായി അവിടെ ചില ശിലാരേഖകളും താമ്രശാസനങ്ങളും ശേഖരിക്കയും ചെയ്തിട്ടുണ്ട്. കൊച്ചിസക്കാ഻രിലാവട്ടെ, ഇതേവരെ ഈ വിഷയത്തിൽ പറയത്തക്കതായ യാതൊരു ശ്രമവും ചെയ്തുകാണാത്തതു ശോചനീയമായ ഒരു അവസ്ഥയാണ്.

കേരളത്തിൽ അന്ധപരമ്പരയായി വിശ്വസിച്ചുവരുന്ന ഇതിഹാസം, അവിടെ അധിവസിച്ചുവരുന്ന നമ്പൂരിമാർ, നാ

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-7_1914.pdf/6&oldid=226466" എന്ന താളിൽനിന്ന് ശേഖരിച്ചത്