ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Mangalodhayam book-7 1914.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ആദികേരളം *
------------



കേരളത്തിന്റെ പൂവ്വ഻സ്ഥിതിയും പുരാതന ചരിത്രവും നാഗരീകാവസ്ഥയും വിവരമായും സൂക്ഷ്മമായും അറിവാൻ ഇപ്പോൾ പ്രായേണ പ്രയാസവും മിക്കവാറും അസാദ്ധ്യവുമാണെങ്കിലും, അങ്ങുമിങ്ങും ചിന്നിച്ചിതറിക്കിടക്കുന്ന ചരിത്രശകലങ്ങളെ ഒന്നായി കൂട്ടിച്ചേത്തു഻ കോർത്തുവെക്കുവാൻ ചെയ്യുന്ന ശ്രമം തീരെ പ്രയോജനകരമല്ലാതെ വരുന്നതല്ലെന്നു വിചാരിക്കുന്നു. മറ്റു ഭാരതവർഷനിവാസികളെപ്പോലെ, കേരളീയരും ചരിത്രസംഭവങ്ങളെ രേഖപ്പെടുത്തി വെക്കുന്നതിൽ ഉദാസീനന്മാരായിരുന്നു. ചരിത്രവിഷയമായ രേഖകൾ കേരളത്തിൽ വളരെ അപൂവ്വ഻മായി മാത്രമേ കാണുന്നുള്ളു. 'ചരിത്രസംഭവങ്ങളെ കാലക്രമം പോലെ രേഖപ്പെടുത്തുന്ന വിഷയത്തിൽ, ഹിന്തുക്കൾ തീരെ ഉദാസീനന്മാരാണ്. രാജാക്കന്മാരുടെ വാഴ്ചക്കാലത്തെ വിവരിക്കുന്ന കായ്യ഻ത്തിൽ അവർ വളരെ അശ്രദ്ധ കാണിക്കുന്നു. മുൻകാലങ്ങളിൽ നടന്ന സംഗതികളെ അറിയേണ്ടതായിവരികയും അതിന്നു നിവൃത്തിയില്ലാതെ തീരുകയും ചെയ്യുമ്പൊൾ, അവർ വെറും കഥകളെ കെട്ടി ഉണ്ടാക്കുവാൻ തുടങ്ങും.' എന്നു അറബി പണ്ഡിതനായ ആൽബിറുണി പറയുന്നു. ഇതിന്റെ വാസ്തവം കേരള മഹാത്മ്യം, കേരള ഉൽപ്പത്തി മുതലായ ചരിത്രഗ്രന്ഥങ്ങൾ ലക്ഷ്യപ്പെടുത്തുന്നുണ്ട്. അപൂണ്ണ഻ങ്ങളായ വല്ല രേഖകളും വല്ല കാലത്തും ഉണ്ടായിരുന്നു എങ്കിൽ തന്നെ, അവ ഓല, കടലാസ് മുതലായവയിലായിരുന്നാൽ, ഈമ്മ഻പ്രദേശങ്ങളിൽ ഈ സാധനങ്ങൾ വേഗത്തിൽ ജീർണ്ണിച്ചുപോകുവാൻ എടയുള്ളതുകൊണ്ട്, അവ നശിച്ചുപോയിരിക്കാം. എന്നാൽ ശിലാരേഖകൾ, താമ്രശാസനകൾ മുതലാ

------------------------------------------------------------
* പകർപ്പവകാശമുള്ളത്.


"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-7_1914.pdf/5&oldid=226351" എന്ന താളിൽനിന്ന് ശേഖരിച്ചത്