ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Mangalodhayam book-7 1914.pdf/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പ്രസ്താവന



രിച്ചാൽ മതി. പ്രതിഫലേച്ഛ കൂടാതെയുള്ള പ്രവൃത്തികൾക്കു മാഹാത്മ്യം കൂടുമെന്നാണല്ലോ ആപ്തവാക്യം. അതിനാൽ അല്ലയോ ഭാഷാഭിമാനികളേ!

'ആഞ്ഞുവലിപ്പിൻകയ്യുകളിത്തിരി
തേഞ്ഞാലെന്തൊരു തേങ്ങയതിപ്പോൾ.'

ഈ മാസികയിൽ, നാടകം, ആഖ്യായിക, ചെറിയ കഥകൾ, ഐതിഹ്യങ്ങൾ, കവിത, ജീവചരിത്രം, ചരിത്രം, പ്രാചീനങ്ങളും നവീനങ്ങളുമായ ശാസ്ത്രതത്വങ്ങളെ വെളിപ്പെടുത്തുന്ന ലേഖനങ്ങൾ, പുസ്തകപരിശോധന, സാഹിത്യവിമർശനം, ഫലിതങ്ങൾ, അലങ്കാരം, മുതലായ വിഷയങ്ങൾ അടങ്ങിയിരിക്കും. ചുരുക്കത്തിൽ പറയുന്നതായാൽ, എല്ലാവർക്കും വിദ്യയും വിനോദവും ദാനം ചെയ്യുന്നവയായ ഗദ്യപദ്യകൃതികളെക്കൊണ്ട് ഇതിനെ അലങ്കരിക്കേണമെന്നാകുന്നു ഞങ്ങളുടെ മോഹം; ഞങ്ങളുടെ ശ്രമവും അതിനാണ്. പരിഷ്കൃതരീതിയിൽ അക്ഷരപ്പിഴകൾ കൂടാതെ, ശബ്ദാർത്ഥചിത്രങ്ങളോടുകൂടി മലയാള ഭാഷയിൽ നല്ലരീതിയിൽ എഴുതിട്ടുള്ള കൃതികളാണ് ഞങ്ങൾക്ക് ആവശ്യമുള്ളവയെന്നു വിനയത്തോടുകൂടി ഞങ്ങൾ എല്ലാവരേയും അറിയിക്കയും ഈ വിധമുള്ള കൃതികൾ അയച്ചുതന്ന് മാസികയേയും ഞങ്ങളേയും അനുഗ്രഹിക്കണമെന്നു ഞങ്ങൾ എല്ലാവരോടും പ്രാർത്ഥിക്കയും ചെയ്യുന്നു. മ.മ. ശ്രീ അപ്പൻ തമ്പുരാൻ തിരുമനസ്സുകൊണ്ടും മ. രാ. രാ മത്താഴത്തു നാരായണമേനോൻ അവർകളും, സഹപത്രാധിപന്മാരുടെ നിലയിൽ, ഞങ്ങൾക്കുവേണ്ട സകല സഹായങ്ങളും ചെയ്തുതരാനൊരുക്കമാണെന്നു വാഗ്ദാനം ചെയ്തിട്ടുള്ളതിനെ ഇവിടെ നന്ദി പുരസ്സരം പ്രസ്താവിച്ചുകൊള്ളുന്നു.

പത്രാധിപന്മാർ


"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-7_1914.pdf/4&oldid=226356" എന്ന താളിൽനിന്ന് ശേഖരിച്ചത്