ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ആദി കേരളം രണ്ടാംഭാഗം
൩൪൭
രിച്ചിട്ടുള്ള സാധനങ്ങളെ ശേഖരിച്ചു കൊണ്ടുപോയി. ബൊംബായിക്കടുക്കൽ കല്യാണി എന്ന സ്ഥലത്തിനു വടക്കായി സ്ഥിതി ചെയ്യുന്ന സൌപ്പാറ (3) എന്ന സ്ഥലമായിരിക്കേണം ബൈബിളിൽ പറയുന്ന ഓഫീർ എന്ന തുറമുഖം എന്നു പ്രൊഫസ്സർ ബൽഫി (4) അഭിപ്രായപ്പെടുന്നു. പ്രൊഫസ്സർ ലാസ്സന്റെ (5) അഭിപ്രായത്തിൽ ഓഫർ സിന്ധുദേശത്തിന്റെ കരയുള്ള അഭീരന്മാരുടെ ദേശമാണെന്നാണ്. എന്നാൽ ഈ അഭിപ്രായം ശരിയല്ലെന്നു പ്രൊഫസർ ഗസ്രാവു ഓപ്പർട്ടു (6) യുക്താനുസരണം സാധിച്ചിട്ടുണ്ട്. (1) ഓഫീർ എന്നത് അഭീരന്മാരുടെ രാജ്യമാക്കുവാൻ പാടില്ലെന്നും ആ പ്രദേശം മലയാളക്കരയിലായിരിക്കണമെന്നും ഡാക്ടർ ബണ്ണ഻ൽ (2) എന്നപ്രസിദ്ധ പണ്ഡിതൻ വാദിക്കുന്നു. (3)
(3) Souppara (4) Prof: Belfy (5) Prof: Lassen (6) Prof: Gurtave oppert (1) On the Ancient commerse of Indis 24. (2) Dr Burnell (3) The Indian Anriquariy Vol 1 p88 2