ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Mangalodhayam book-7 1914.pdf/146

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പത്രാധിപക്കുറിപ്പുകൾ പിൻവാങ്ങിയപ്പോൾ ആ ഗ്രാമത്തിന്റെ നഷ്ഠശിഷ്ടങ്ങൾ കി ടക്കുന്നതായി എല്ലാവരും കാണുവാൻ സംഗതിവന്നു. വീടുകൾ വീണുകിടക്കുന്നതും ഒരു പള്ളി വീണുപോകാതെ നിൽക്കുന്നതും മറ്റും കണ്ട് ജനങ്ങൾക്ക് വളരെ അത്ഭുതം തോന്നി. ദ്രവ്യം കി ടന്നു കിട്ടിയെങ്കിലൊ എന്നാഗ്രഹിച്ച് പലരും ഈ മൂന്നു ദിവസ ത്തിനകത്ത് അവിടെ പല സ്ഥലങ്ങളിലും കുഴിച്ചും ഇടിച്ചും നോക്കി. എന്നാൽ അവരുടെ മോഹം സാധിക്കുന്നതിനുമുമ്പ് പെട്ടെന്നു അവിടം പിന്നേയും സമുദ്രത്തിന്നിരയായി ഭവിച്ചു. ആദ്യം കയറുന്നതിന്നു സഗരപുത്രന്മാരുടെ കുഴികുത്തലും പി ന്നെ അവിടെനിന്ന് സ്വല്പകാലത്തേക്കെങ്കിലും സമുദ്രം പിൻവാ ങ്ങി നില്ക്കുന്നതിനു പരശുരാമ മഹഷിയുടെ ശ്രമവും വേണ്ടിവ ന്നില്ല. പ്രകൃതിയുടെ പ്രയോഗം മാത്രമെ വേണ്ടിവന്നു. (1) പത്രാധിപക്കുറിപ്പുകൾ. "തലവാചകം' പത്രാധിപക്കുറിപ്പുകൾ പോരെന്നു വി ചാരിക്കുന്നവർ, ഇതിലും നല്ലതായി മാറു വല്ലതും അറിയിച്ചു എന്നാൽ, സ്വീകരിക്കാൻ ഇവിടെ വിരോധമില്ല. മംഗളോ ത്തെ നന്നാക്കുവാൻ, അനുഗ്രഹ ബുദ്ധിയോടു കൂടി, അയ ച്ചു തരുന്ന എല്ലാ അഭിപ്രായങ്ങളേയും കൃതജ്ഞതയോടു കൂടി കൈക്കൊള്ളുവാൻ അതിന്റെ ഭാരവാഹികൾ ഒരുക്കമാകുന്നു.

സിലീഷ്യാ എന്ന ദിക്കിൽ 7348 അടി താഴ്ചയിൽ ഒരു കിണറുണ്ട്. സിലിക്കാ ആസിയാ രാജ്യത്താകുന്നു. (1) La Nature (Paris April 4th-1914) Extracted in the Modern Review Vol. XVI. p. 172.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-7_1914.pdf/146&oldid=226469" എന്ന താളിൽനിന്ന് ശേഖരിച്ചത്