ഭാരതി റാ പോരുന്നപക്ഷം അത്ര അധികം താമസിക്കുമൊ? മാധവം കുതിരവണ്ടി സൗകയത്തിനു കിട്ടിയാൽ കുറെക്കൂ ടെ നേരത്തെ എത്താം. നീ അവനു കൊടുക്കാൻ എന്തു വച്ചിട്ടുണ്ട് ? ഭാരതി കഞ്ഞിയുണ്ട്; കാപ്പിയും ഉണ്ട്. അത്രയും പറഞ്ഞ പ്പോഴയ്ക്കും പടിപ്പുരയിൽ ആരൊ മുട്ടി ഭൃത്യനെ വിളിയ്ക്കുന്ന ശബ്ദം കേട്ടു. കച്ചകൊണ്ട് അതു കരുണാകരൻ എന്നറി ഞ്ഞ് ഇതാ കൊച്ചേട്ടൻ വന്നു എന്നു പറഞ്ഞുകൊണ്ടു ഭാ രതിക്കുട്ടി ഓടിച്ചെന്നു കതകു തുറന്നു. അവർ പരസ്പരം മുഖ ത്തു നോക്കി മന്ദഹസിച്ചതി നാടു കൂടി രണ്ടുപേരും അവരു ടെ ദുഃഖമെല്ലാം മറന്നു. അവർ അന്യോന്യം കുശലം ചോ ദിച്ചുകൊണ്ട് ആപ്പീസ്സുമുറിയിലേയ്ക്കു കേറിവന്നു. കരുണാക രൻ മാധവമേനോനെ നമസ്കരിച്ചു. മാധവമേനോൻ അ തിമോദത്തോടുകൂടി കരുണാകരനെപ്പിടിച്ച് ഒരു ആ കൂട്ട യിൽ ഇരുത്തി. അപ്പോഴേയ്ക്കു ഭാരതിക്കുട്ടി ഒരു കോപ്പ് കാപ്പി കൊണ്ടുവന്നു. കരുണാകരൻ കുടിക്കാൻ കൊടുത്തു. കാപ്പി കുടിച്ചിട്ടു വഴിയാത്രയേയും തിരുവനന്തപുരം വിശേഷങ്ങ ളേയും കുറിച്ച് ഓരോന്നു പറഞ്ഞുകൊണ്ടിരുന്നു. ത്തിൽ താൻ കിട്ടശ്ശാരേയും ഒരു സ്ത്രീയേയും വഴിക്കു കണ്ടു എ ന്നും അവർ ഇങ്ങോട്ടു വരികയാണെന്നും കരുണാകരൻ റഞ്ഞു. ഇതു കേട്ടു മാധവമേനോൻ പെട്ടെന്നെഴുന്നില്ല ക യും അപ്പോൾ പടിപ്പുരയിൽ എത്തിയ അതിഥികളെ എ തിരക്കാൻ എല്ലാവരും കൂടി പുറത്തേയ്ക്കിറങ്ങുകയും ചെയ്തു. മാധവമേനോൻ ആ സ്ത്രീയുടെ കയ്യിലിരുന്ന കുഞ്ഞിനെ മാ ങ്ങി ചുംബിച്ചു കൊണ്ടു മറ്റുള്ളവരും ഒന്നിച്ച് ആപ്പീസ്സുമുറി യിലേക്കുതന്നെ കേറി. മാധവമേനോനും കിട്ടാരും കാരോ കരയിലും കരുണാകരൻ ഒരു സോഫായിലും ഇരുന്നു. ആ സ്ത്രീ കരുണാകരനെത്തന്നെ നോക്കിക്കൊണ്ടു നിന്നു, ഭാരതിക്കുട്ടി അവരെ ഇരിക്കാൻ നിർബ്ബന്ധിച്ചു. അപ്പോൾ
താൾ:Mangalodhayam book-7 1914.pdf/120
ദൃശ്യരൂപം