ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Mangalodhayam book-7 1914.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം പൊടിപ്പും തൊങ്ങലും വെച്ചുകെട്ടിച്ചമച്ചു ഫലിപ്പിക്കേണ്ടുന്ന ആവശ്യമുണ്ടെന്നു തോന്നുന്നില്ല. വിശിഷ്യ, അവിടുത്തെ മ ഹാഭാരതയുദ്ധത്തിൽ അവിടുന്നു സന്നിഹിതനായിരുന്നോ എ തോന്നുമാറു ചതുരംഗപ്പോരാട്ടത്തിൽ അത്ര നയവും പരി ചയവും വൈദഗ്ദ്ധ്യവുമുണ്ട്. പുരാണേതിഹാസങ്ങളിൽ ഭാഗവതം' ചതുസ്തന്ധം വരെ തജ്ജമ കഴിഞ്ഞിട്ടുണ്ടെങ്കിലും അതിതുവരെ പുറത്തായി ട്ടില്ല. മഹാഭാരതവും ഹരിവംശവും, കാരിശ്ചന്ദ്രോപാഖ്യാന വും മഹാജനങ്ങൾക്കു വായിച്ചു രസിക്കാനിടവന്നിട്ടുള്ളവയാ ണ്. ശാസ്ത്രസംബന്ധമായതിൽ ഭാഷാവ്യാകരണം പുറത്തി റങ്ങീട്ടുണ്ട്. എന്നാൽ ഈ പുസ്തകത്തിൽ ക്രിയാകാണ്ഡം മാ ത്രമേ തിരുമനസ്സിലെ വകയായിട്ടുള്ളു. ബാക്കി ഭാഗങ്ങൾ അ വിടുത്തെ അമ്മാമന്മാരായ വിദ്വാൻ കുഞ്ഞിരാമൻ തമ്പു രാൻ മുതലായ ചില മഹാന്മാരുടെതാണ്. ഈ വ്യാകരണ ഗ്രന്ഥം ഇപ്പോൾ രാജ്യഭാരം ചെയ്തുവരുന്ന നമ്മുടെ കൊച്ചിവ ലിയ മഹാരാജാവു തിരുമനസ്സിലെ സഹജനും ഇരിങ്ങാലക്കുട വെച്ചു തിപ്പെട്ട ധീരപുരുഷകേസരിയും കോവിലനുമായ എ യതമ്പുരാൻ തിരുമനസ്സിലെ കല്പനപ്രകാരം വിരചിച്ചിട്ടുള്ള താണ്. ഈ നവീനഗ്രന്ഥം ബ്രിട്ടീഷു, തിരുവിതാംകൂർ, കൊ ച്ചി ഈ രാജ്യങ്ങളിലെ വിദ്യാഭ്യാസ മേലദ്ധ്യക്ഷന്മാരുടെയും കൊച്ചി സാഹിത്യസമാജാധികാരികളുടെയും ദൃഷ്ടിയിൽ പതി യുവാനിടവന്നാൽ നിശ്ചയമായും അത് ഒരു പാഠപുസ്തകമാ യിത്തീരുന്നതാണ്. കരപ്പൻ ചികിത്സയും, ശബ്ദാലങ്കാര വും ഇതുവരെ കേരളഭാഷാപണ്ഡിതന്മാർ കാണാനിടയായി ട്ടില്ലാത്തതിനാൽ വ്യസനിക്കേണ്ടിയിരിക്കുന്നു. സംസ്കൃതകൃതികളിൽ ജരാസന്ധവധം' ഒഴിച്ചു ആയാ ശതകം, സ്വയംവരമന്ത്രാക്ഷരമാല, കിരാതരുദ്രസ്തവം, ബ വാഹനവിജയം, കിരാതാനിയം, സുഭദ്രാഹരണം, ദശക മാരചരിതം ഏതാനും ഭാഗം അച്ചടിച്ചു പുറത്തായിട്ടുണ്ട്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-7_1914.pdf/105&oldid=226406" എന്ന താളിൽനിന്ന് ശേഖരിച്ചത്