കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ കഴികയില്ല. രാമാ' എന്നാണ് ഈ രാജകുമാരൻ നാ മധേയം. കുഞ്ഞിക്കുട്ടൻ' എന്നു വിളിച്ചുവന്നത് ഓമനപ്പേ രായിട്ടാണു്. അവിടുത്തേക്കു ബാല്യത്തിൽ തട്ടിത്തകർത്തു കള നടക്കുന്നതിന്നായിരുന്നു അത്യാസക്തിയുണ്ടായിരുന്നത്. ഈ രാജകുമാരൻ കാണാൻ കൊതിച്ചു കാത്തിരുന്നു കണ്ടുകി ട്ടിയ ഒരു നിധികുംഭമാകകൊണ്ടും, അവിടുത്തെ തകൃതികളോ ടുകൂടിയ ഫലിതപ്രയോഗങ്ങളെക്കൊണ്ടും ജനക ജനനി മാം മാറു സകലം ഇദ്ദേഹം കണ്ണിലുണ്ണിയായിത്തീർന്നതിനാൽ ശൈശവകാലം ബഹുരസമായിക്കഴിച്ചുകൂട്ടി. ഈ തിരുമനസ്സി ഒരു സഹജൻ മാത്രമേയുള്ളു. അദ്ദേഹം ഭാഗവതർ ചെ റിയ കുഞ്ഞുണ്ണി തമ്പുരാൻ എന്ന പ്രസിദ്ധനാണ്. അവിടു ത്തേക്കും കവിത ഇല്ലെന്നില്ല. സംഗീതത്തിലും മാറും സക്തി കൂടിയതിനാൽ കവിതയിൽ പരിശ്രമക്കാവുണ്ടായെന്നേയുള്ളു. കൊടുങ്ങല്ലൂർ രാജകുടുംബത്തിലെ നടപ്പനുസരിച്ചു വള പ്പിൽ ആശാൻ എന്ന സ്ഥാനപ്പേരോടുകൂടിയ വളപ്പിൽ ഉണ്ണി ആശാൻ (ഉണ്ണിമേനോൻ) എന്നാളെക്കൊണ്ട് ഈ രാജാ ലകനെ നാം വയസ്സിൽ എഴുത്തിനു വെപ്പിക്കുകയും ആ ആ ശാൻ അടുക്കൽ നിലത്തെഴുത്തും കണക്കും സിദ്ധരൂപം മുത ലായതും പഠിച്ചതിനു ശേഷം നേരെ അമ്മാമനായ വിദ്വാൻ കുഞ്ഞിരാമ്മൻ തമ്പുരാൻ തിരുമനസ്സിലെ അടുക്കൽ ചെ കാര്യങ്ങൾ വായിക്കാൻ തുടങ്ങി. അതോടുകൂടി അമ്മാമ ന്റെ ഇഷ്ടപ്രകാരം കടലാസ്സു വരച്ചു കൈയക്ഷരം നന്നാക്കാ ൻ ശ്രമിച്ചു. അക്കാലത്തു പടിപ്പിൽ അത്ര ശ്രദ്ധയുണ്ടായിരു ന്നില്ല. ബുദ്ധിക്ക് അല്പം മാന്ദ്യം ഭവിച്ചിരുന്നെങ്കിലും കൊടു ങ്ങല്ലൂർ രാജവംശത്തിലെ കീഴനടപ്പുപ്രകാരം ഉപനയനാനന്ത രം ശ്രീകുരുംബക്കാവിൽ ഒരു സംവത്സരം ഭജിച്ചുവരാറുള്ള തിവിനു പകരം ഈ തിരുമേനി മൂന്നു കൊല്ലം വിധിപൂർവ്വകം ഭജിച്ചുകഴിഞ്ഞതിൽ പിന്നെ അവിടുത്തെ പഠിപ്പിലുള്ള അഭിരുചിയും, ശ്രദ്ധയും അന്വേഷണബുദ്ധിയുമൊന്നു
താൾ:Mangalodhayam book-7 1914.pdf/100
ദൃശ്യരൂപം