താൾ:Mangalodhayam book-6 1913.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൊച്ചിയിലെ മനുഷ്യവർഗ്ഗങ്ങളും ജാതികളും

                                  ---------------------------
എല്ലാവർക്കും അനവധി പിശാചുക്കൾ അധീനത്തിലുള്ളതിനാൽ ഒരുവൻ മറ്റൊരുവനെ ഉപദ്രവിച്ചാൽ അവന്റെയും അവന്റെ സമീപസ്ഥനാമാരുടേയും അധീനത്തിലുള്ള

പിശാചുക്കൾ മുഖേന അവൻ ചെയ്ത ദ്രോഹത്തിനു ദേഹോപദ്രവും ചിലപ്പോൾ ജീവനാശം തന്നെയും ശിക്ഷകൊടുക്കുന്നതാണെന്നും കൂടി അവർ വിശ്വസിച്ചിരിക്കുന്നു. അതുകൊണ്ട് ഏതെങ്കിലും ഒരു മലയൻ ഒരു മരത്തിന്മേൽ ഒരു തേൻകൂടു കണ്ടെത്തിയാൽ, അത് ആരെങ്കിലും കണ്ട് അടയാളം വെച്ചുപോയിട്ടുണ്ടോ എന്ന് ആ മരത്തിന്റെ തൊലി പരിശോധിച്ചുനോക്കിയതിനു ശേഷമെ അവൻ അതെടുപ്പാൻ ശ്രമിയ്ക്കുകയുള്ളൂ. അടയാളം കണ്ടാൽ അതുണ്ടാക്കിയവന്റെ അറിവും സമ്മതവും കൂടാതെ യാതൊരു കാരണത്താലും അതു തൊടുവാൻകൂടി അവനുമനസ്സു വരുന്നതല്ല. ഈ പിശാചുക്കൾക്കു വെളുത്ത ജാതിക്കാരുടെ (വെള്ളക്കാരുടെ) മേൽ അധികാരമുണ്ടെന്ന് അവർ വിശ്വസിക്കുന്നില്ല. ദിനം പിടിക്കുന്നത് ദൈവങ്ങളെ പ്രദാദിപ്പിക്കാൻ ഉപേക്ഷചെയ്യുന്നതിനാൽ അവർ കൊടുക്കുന്ന ശിക്ഷയാണെന്നാണ് അവരുടെ വിശ്വാസം. അതിനാൽ ദീനക്കാരെ ചികിത്സയ്ക്കല്ല ദീനം ഭേദപ്പെടുവാൻ ദൈവത്തെ പ്രാർത്ഥിക്കുകയാണ് അവർ ചെയ്യുന്ന്. മുകുന്ദപുരം താലൂക്കിലെ ഓത്തുനാടു മലകളിൽ ഒരു ജീർണിച്ച അമ്പലം കാണ്മാനുണ്ട്. ഈ അമ്പലത്തിൽ വച്ചു വേദാദ്ധ്യനം നടത്തിവന്നിരുന്നുവെന്നു അനവധി ബ്രാഹ്മണർക്കു ഭക്ഷണം കൊടുത്തുവന്നിരുന്നുവെന്നും 'ഓത്തുനാട്' എന്ന പദം സൂചിപ്പിക്കുന്നു. വിശേഷിച്ച് 'അമ്പതു പാ ജീരകം' എന്ന് ഒരു അമ്മിയിൽ കൊടുത്തിരിയ്ക്കുന്നതു കാണ്മാനുണ്ട്. സാമാന്യം വലിയ ഒരു സദ്യയ്ക്കുകൂടി വളരെ കുറച്ചുജീരകം മാത്രം മതിയാകുന്ന സ്ഥിതിയ്ക്ക് എത്ര വലിയ സദ്യയാണ് അവിടെ കഴിച്ചിരുന്നതെന്നും എത്ര അസംഖ്യം ബ്രാഹ്മണർക്കാണ് ഭക്ഷണം കൊടുത്തുവന്നിരുന്നതെന്നും ഇതിൽ നിന്നു നമുക്ക് ഏതാണ്ട് മനസ്സിലാക്കാം. ഏഴിക്കോട്ടിൽ എത്രയും വിശേഷമായി പണിചെയ്യപ്പെട്ടിരിയ്ക്കന്ന ഒരു ഗണപതിയുടെ ബിംബം സ്വസ്ഥാനത്തിൽ അതിമനോഹരമായ ഒരു പീഠത്തിന്മേൽ യാതൊരു ന്യൂനതയും കൂടാതെ ഇപ്പോഴും ഇരിയ്ക്കുന്നുണ്ട്. അതിനു സമീപം വേറെയും പല ബിംബങ്ങളുമുണ്ട്. സമീപത്തു കിണറുകളും അതുകളുടെ അസ്ഥിവാരങ്ങളും ഇപ്പോഴും കാണാം. കൂടാതെ പരുത്തിപ്പാറ, ചക്കിപ്പറമ്പ് എന്ന സ്ഥലങ്ങളിൽ അനവധി മുനിയറകളുണ്ട്. മുനിയറയ്ക്കു മൂന്നുഭാഗം ഒറ്റക്കരിങ്കല്ലുകൊണ്ടുള്ള ചമയങ്ങളും ഉണ്ടായിരിക്കും അതിനു ഒരാൾക്കുകഷ്ടിച്ചു കുനിഞ്ഞുപോയിരിക്കുവാൻ തക്കവണ്ണം മാത്രമെ പൊക്കമുണ്ടായിരിക്കുകയുള്ളൂ. ഒന്നു കഴിച്ചുനോക്കിയപ്പോൾ അതിൽ നിന്നു ഒരു മുപ്പല്ലിയും ഹുക്കയും കിട്ടിയെന്നു കേൾക്കുന്നു. പാറക്കടവിൽനിന്നു രണ്ടു നാഴിക ദൂരമുള്ള പരുത്തിപ്പാറയിൽ വൃത്താകാരത്തിലുള്ള

മൂന്നു മുനിയറകളുണ്ട്. ഈ പ്രദേശങ്ങളിൽ അനവധി നമ്പൂതിരി ഇല്ലങ്ങളും ശുദ്ധവീടുകളും ഉണ്ടായിരുന്നതുവെന്നും അതുകൾ ഒരു മുന്നൂറു കൊല്ലങ്ങൾക്കുമപ്പുറം ഇല്ലാതയായിയെന്നും വിശ്വസിക്കപ്പെട്ടിരിക്കുന്നു. കാരണം വട്ടെഴുത്തിലും കോലെഴുത്തിലുമുള്ള അനവധി ലേഖകൾ ഇപ്പോൾ അവിടെ കണ്ടുവരുന്നുണ്ട്. ആ കാലത്തിനുശേഷമുള്ള










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/43&oldid=165163" എന്ന താളിൽനിന്ന് ശേഖരിച്ചത്