താൾ:Mangalodhayam book-6 1913.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലേഖകളെല്ലാം മലയാളത്തിലാണല്ലൊ കണ്ടുവരുന്നത് .

  മറ്റു കാട്ടുവാസികളെപ്പോലെതന്നെമലയന്മാരുടേയും മുഖ്യതൊഴിൽ കാട്ടിലെ ഉല്പന്നങ്ങളെ ശേഖരിക്കുകയാണ്. കാടന്മാരെപ്പോലെതന്നെ മലയന്മാപും മലവക ഡിപ്പാർട്ട്മെന്റിന്റെ അധികാരത്തികീഴിലും ആവശ്യപ്പെടുമ്പോൾ വേണ്ടുന്നതു ചെയ്തു കൊടുപ്പാൻ ബാദ്ധ്യസ്ഥന്മാരാകുന്നു.അതിന്നുപകരമായി അവർക്ക് പ്രയത്നംചെയ്യാൻ കരൊഴിവായി ഭൂമികളും ഓണസ്സമ്മാനങ്ങളും,കുടിൽപണിയുവാൻ മുളയും,രൂപാ,എന്നല്ല നാട്ടിലെ പ്രജകൾക്ക് അനുവദിക്കപ്പെട്ടിട്ടില്ലാത്ത മറ്റു പല സഹായങ്ങളും നൽകി വരുന്നതുമാകുന്നു.കാട്ടിലെ ചില്ലറ ഉല്പ്പന്നങ്ങൾ  ശേഖരിക്കുന്നതിലേക്കായി  ഒരി പതിയുടെ ചുറ്റുമുള്ള പ്രദേശങ്ങൾ ആ പതിയിലുള്ള എല്ലാവരും തമ്മിൽ തമ്മിൽ വീതിച്ചെടുക്കുകയാണ്.ഇങ്ങനെ വീതിടച്ചെടുക്കുന്നതിൽ ഒരുവന്നു ചേർന്ന ഭാഗത്തിൽ മറ്റൊരുവൻ  മുൻപറഞ്ഞ പിശാചുഭയത്താൽ ഒരിക്കലും പ്രവേശിക്കുകയില്ല. മലയന്മാർ നായാട്ടിൽ പിന്തുടരുവാൻ യോഗ്യന്മാരും, മുയൽ മാൻ മുതലായ  മൃഗങ്ങളെ കണിവച്ചുപിടിക്കുവാൻ  സമർത്ഥൻമാരുമാണ്. വേനൽക്കാലത്തു തോട്ടിലെ വെള്ളം ചിറകെട്ടി നിർത്തി എന്തൊ  ഒരു ഇലയോ വേരൊ അതിൽ കലക്കി അവർ മത്സ്യങ്ങളെ ബോധംകെടുത്തി പിടിക്കും. അടുത്ത കാലത്തു ചിലർ അവരുടെ നാടത്തിന്റെ ചുറ്റുമുള്ള  സ്ഥലങ്ങൾ വെട്ടിത്തെളിച്ചു കൃഷി ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ചിലർക്കു ചില്ലറ ചില കൃഷി ആയുധങ്ങൾക്ക്  പുറമേ പൂട്ടുന്നതിലേയ്ക്കു  മലകളും കുന്നുകളും ഉണ്ട്. 
     കാടത്തികളെപ്പോലെ മലച്ചികളും കോരകൊണ്ട് പരുത്ത പായകൾ നെയ്യും. പുല്ലുകൊണ്ട് നാരുണ്ടാക്കി അടുത്തടുത്തുക്രമത്തിൽ പരത്തിവെച്ച് അവർ തനിയെ ഉണ്ടാക്കുന്ന ഒരു തരം ചരട് ഒരു വക ഇരിമ്പ് സൂചിയിൽ കോർത്താണ് പായയുണ്ടാക്കുന്നത് . പായയുടെ വക്കുകൾ മടക്കിവെച്ച് തുന്നീട്ടുണ്ടായിരിക്കയില്ല. പരുത്തതാണെങ്കിലും അവരുടെ ആവിശ്യത്തിനുതകത്തക്ക വിധം അതിന്നു മാർദ്ദവമില്ലായ്ക്കയുമില്ല.  

അരിവാങ്ങുവാൻ പണമില്ലാതിരിക്കുന്ന കാലങ്ങളിൽ അധികവും അവർ ഓരോ കാട്ടുകിഴങ്ങുകളാണ് ഭക്ഷിക്കുന്നത് . ബുദ്ധിമുട്ടില്ലാത്തപ്പോൾ ചാമ,കോര,കമ്പ് ഇവകൊണ്ടുണ്ടാക്കിയ കഞ്ഞിയാണ് കഴിക്കുക. ഇതു കാലത്തു വേലയ്ക്കു പോകുന്നതിന്നുമുമ്പായി കഴിയ്ക്കും. ഇത്തരം കഞ്ഞിയും ഉപ്പിട്ടു വേവിച്ച കിഴങ്ങുമാണ് വൈകുന്നേരത്തെ ഭക്ഷണം . വേലക്കാലത്തു നെല്ല് അരി ഉപ്പ് മുതലായി കോൺട്രാക്റ്റർമാർ കൊടുക്കുന്ന സാധനങ്ങളെക്കൊണ്ടും മറ്റുകാലങ്ങളിൽ കാട്ടിലെ കിഴങ്ങുകളെക്കൊണ്ടു തന്നെയും അവർ ദിവസവൃത്തി കഴിച്ചുവരുന്നു. മുളനെല്ല്കൊണ്ട് അവർ ഒരു വക സ്വാദുള്ള ഭക്ഷണം തയ്യാറാക്കുന്നുണ്ട് . രണ്ടടി നീളവും നാലോ അഞ്ചൊ അംഗുലം ഉൾവിസ്താരവുമുള്ള ഒരു മുളക്കുംഭത്തിൽ മുളഅരി നിറച്ച് മീതെ തേനും ഒഴിച്ച് വായു കടക്കാത്ത വിധം നന്നായി വയ് കെട്ടിയതിന്നുശേഷം കുംഭം മണ്ണു് കുഴച്ച് പൊതിഞ്ഞ് കത്തിയെരിയുന്ന തീയിലിട്ടു ചുടും. നല്ലവണ്ണം പഴുക്കുമ്പോൾ മുളപൊട്ടി വിളരുകയും തൽക്ഷണം പുറത്തേയ്ക്ക് എടുക്കപ്പെടുകയും ചെയ്യും . അപ്പോൾ അതിന്നുള്ളിൽ മാർദ്ദവവും മധുരവുമുള്ള ആ ഭക്ഷണസാധനം ഒരു കുഴലിന്റെ ആകൃതിയിൽ ഇരിക്കുന്നത് കാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/42&oldid=165162" എന്ന താളിൽനിന്ന് ശേഖരിച്ചത്