താൾ:Mangalodhayam book-6 1913.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ണാം. ഇത് അവർക്ക് വളരെ രുചികരവും പ്രിയവുമായുള്ള ഭക്ഷണസാധനമാകുന്നു. വല്ലപ്പോഴും ഒരു രാത്രി അവരുടെ കൂട്ടത്തിൽ കഴിച്ചു കൂട്ടേണ്ടതായി വന്നേക്കാവുന്ന മേൽജാതിക്ക് അവർ ഈ ഭക്ഷണപദാർത്ഥം ലോക്യം ചെയ്യാറുണ്ട്. അവർ ഇതും കഴിച്ച് ധാരാളം വെള്ളം കുടിക്കും. മാൻ കാട്ടുപോത്ത് കോലാട് ഇതുകളെയും പുലി തിന്ന് ഇട്ടേച്ചുപോകുന്ന മാംസങ്ങളെയോ അവർ ഭക്ഷിക്കുക പതിവാണ്. എന്നാൽ പശു ചെന്നായ ആന പുലി ഇതുകളുടെ മാംസം ഒരിക്കിലും ഭക്ഷിക്കുകയില്ല. തമിൾ മലയന്മാരേക്കാൾ നാട്ടുമലയന്മാർക്ക് സമുദായനിലയിൽ ശ്രേഷ്ഠതയുണ്ടെന്നാണ് അവരുടെ വയ്പ്പ്. അവർ ഇവരുടെ അടുത്തുവന്നാൽ ഇവർ അശുദ്ധമാകുന്നതുകൊണ്ട് ഇത്ര അകലം കണ്ടെ നടക്കുവാൻ പാടുള്ളൂ എന്നു നിശ്ചയമുണ്ട്. ഇവർ തമ്മിൽ അന്യോന്യസംബന്ധമൊ പാടില്ല. നാട്ടുമലയന്മാർക്ക് ബ്രാഹ്മരുടേയും നായന്മാരുടേയും ഈഴവന്മാരുടേയും ഭക്ഷണം കഴിപ്പാൻ വിരോധമില്ല. എന്നാൽ പുലയന്മാരുടേയും പായന്മാരുടേയും മറ്റു കീഴ്ജാതിക്കാരുടേയും ഭക്ഷണം അവർ കഴിക്കുന്നതല്ല. നാട്ടുമലയന്മാരുടെ നിറം കറുപ്പും ഇരുനിറവുമാണ്. ശരീരം കുറിയതും മുഖം താടിയിലേക്കു കൂർത്തു ത്രികോണാകൃതിയിലുമാണ്. അവർക്ക് ദേഹശക്തിയും, ദേഹസുഖവും വലിയ സഹനശക്തിയുമുണ്ട്. അവർ സൌമ്യരും, പഴക്കമുള്ളവരും, വിശ്വാസയോഗ്യന്മാരും, സന്തുഷ്ടന്മാരും, പഴയ(കാട്ടു) സമ്പ്രദായങ്ങളെ തെറ്റിനടക്കുന്നതിൽ വിമുഖന്മാരുമാണ്. സാധാരണയായി അവർ അരയിൽ ഒരു തുണി മാത്രമെ ചുറ്റുന്നുള്ളു. എന്നാൽ പാലപ്പിള്ളിമലയിൽ ഒരിക്കൽ കണ്ട 20 പേരിൽ പത്തൊ പന്ത്രണ്ടൊ പേർ 4 നീളം 2.5വീതിയിലുള്ള മുണ്ടുചുറ്റി പ്ലനൽ ഷർട്ടിട്ട് അതിനുമുകളിൽ ചുമലിൽ രണ്ടാം മുണ്ടു ധരിച്ചിട്ടുണ്ടായിരുന്നു. ഇതു ഈ അപരിഷ്കൃതന്മാരായ കാട്ടുജാതികളുടെയിടയിൽ ആധുനിക വിദ്യാഭ്യാസം കടന്നുകൂടുന്നുണ്ടെന്നുള്ളതിലേക്കു ഒരു ദൃഷ്ടാന്തമാകുന്നു. ചിലരുടെ ചുമലിൽ മരത്തായയുള്ള മഴുവും ഉണ്ടായിരുന്നു. കറുത്തതും മെഴുക്കു തൊട്ട് മിനുക്കിയതുമായ മുടി നിറുകയിൽ വകഞ്ഞ് പിന്നിൽ കെട്ടിവെച്ചിരിക്കുന്നു. ചിലരുടെ കാതിൽ കടുക്കനുമുണ്ട്. ഹരിശ്ചന്ദ്രൻ എന്നു പേരായ തലവന്റെ കയ്യിൽ വെള്ളികൊണ്ടുള്ള ഒരു വള ധരിച്ചിട്ടുണ്ട്. ഇത് മറ്റുള്ളവരേക്കാൾ അവനുള്ള കൂടുതൽ യോഗ്യതയുടെ അടയാളമായി മഹാരാജാവു തിരുമനസ്സിൽ നിന്നും കല്പിച്ചു കൊടുത്തിട്ടുള്ളതാണ്. വയസ്സു അയ്മ്പതിൽ കൂടിയവരും കൂടി നരച്ചിട്ടില്ല. പെണ്ണുങ്ങൾ കുറിയ ശരീരിണികളും കറുത്ത നിറക്കാരും ചിലർ ഇരുനിറക്കാരുമാണ്. അവർക്ക് ചിക്കിമിനുക്കി വേറിടുത്ത നീണ്ടതലമുടിയുമുണ്ട്. എല്ലാവരുടേയും കാതുകുത്തി വലിയ ഇയ്യക്കട്ടിയൊ ഓലച്ചുറുളൊ ഇടത്തക്കവിധം അത്ര ധാരാളം വളർത്തീട്ടുമുണ്ട്. തലവന്റെ മകൾ ഒരു മുക്കുതോടയാണ് ധരിച്ചിരുന്നത്. ചിലർ മൂക്കുത്തിയും ഇട്ടിരുന്നു. കഴുത്തിൽ പിച്ചളയും പളുങ്കും മുത്തുകൊണ്ടുണ്ടാക്കിയ പണ്ടങ്ങളും കയ്യിൽ പിച്ചളയും ഇരുമ്പും

ഓടും വളകളും മോതിരങ്ങളും കാലിന്റെ രണ്ടു പാമ്പുവിരലിലും മേട്ടികളും ധരിച്ചിരുന്നു. നാലൊ അഞ്ചൊ വാര നീളത്തിലുള്ള ഒരു തുണി രണ്ടാക്കി മടക്കി മുലക്കു മീതെ വട്ട.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/41&oldid=165161" എന്ന താളിൽനിന്ന് ശേഖരിച്ചത്