താൾ:Mangalodhayam book-6 1913.pdf/264

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

228 മ൦ഗളോദയ൦ ദ്ധിപ്പിക്കാൻ അയാൾ ഓരോ രുതിയ ഉപായങ്ങൾ കണ്ടുപിടിച്ചു. കൊല്ലം തോറും അവന്റെ വിളവു കൂടിക്കൂടി വന്നു തന്റെ അമ്മാമൻ മനസ്സില്ലാതെ ചെയ്തിരിന്ന സഹായം കൂടാതെതന്നെ അവന് ഉപജീവനം കഴിക്കാൻ മാർഗ്ഗമുണ്ടായി ഇത്ര വളരെ ക്കാലം തന്നെ സംരക്ഷിച്ചതിനു അമ്മാമനോട് നന്ദി പറഞ്ഞു.തന്റെ പൂർവ്വ സ്വത്ത് വീണ്ടെടുപ്പാനായി സ്വന്തം ഗ്രാമത്തിലേക്ക് പോവാൻ അനുവാദം കിട്ടണമെന്ന് അയാൾ അമ്മാമനോട് അപേക്ഷിച്ചു.അമ്മാമൻ ആ അപേക്ഷ സന്തോഷപൂർവ്വം കൈകൊണ്ടു. വളരെക്കാലം ആരും താമസിക്കാതെ ഉപേക്ഷയിലിട്ടിരുന്ന ആ പഴയ വീട്ടിൽപുല്ലുകൾ മുളയ്ക്കുകയും വള്ളികൾ ധാരാളം പടരുകയും ചെയ്തിരുന്നു.ആ വീടു നന്നാക്കാൻ അയാൾ അതിപ്രയത്നം ചെയ്വാൻ തുടങ്ങി.അയാൾ കുറെക്കാലംഏകനായി അവിടെ താമസിച്ചു രാപ്പകൽ ഒരുപോലെ അദ്ധ്വാനിച്ചു. ക്രമേണ അയാൾ കുറേപണം സമ്പാദിച്ചു.അനേക വിധമായ കഷ്ടപ്പാടുകൾ അനുഭവിച്ചതിന്റെ ശേഷം തന്റെ പൂർവ്വ സ്വത്തുക്കൾ മുഴുവനും വീണ്ടെടുക്കാൻ അയാൾക്കു സാധിച്ചു.പിതൃപൈതാമഹമായ വീട്ടിലെ അടുക്കളയിൽ നിന്നു പുറപ്പെടുന്ന പുക പുതുതാക്കപ്പെട്ട വീടിന്റെ മീതെ പൊങ്ങുന്നതു അവൻനോക്കിക്കൊണ്ടു നിന്നപ്പോൾ അതു തന്റെ കാരണവന്മാരുടെ വന്ദ്യ പിതൃക്കളുടെ നേരെ തനിയ്ക്കുള്ള കൃതജ്ഞതയേയും ആദരാതിശയത്തേയും അറിയിക്കാനായി അവരുടെ അടുക്കലേയ്ക്കു പൊങ്ങിപ്പോകുന്ന ഏറ്റവും പരിശുദ്ധമായ ധൂപമാണെന്നു അവനു തോന്നി.

ജപ്പാൻ രാജ്യക്കാർക്കു തങ്ങളുടെ പൂർവ്വന്മാരെക്കുറിച്ച് അസാമാന്യമായ ഭക്തിയുണ്ട്. അവരുടെ എടയിൽ പിതൃപൂജ ഇന്നും നിലനിന്നു വരുന്നുണ്ട്.കുടുംബസ്വത്തുക്കൾ അന്യാധീനപ്പെടുത്തുന്നത് ഏറ്റവും നികൃഷ്ടമായ പ്രവൃത്തിയാമെന്ന് അവർ വിചാരിച്ചുവരുന്നു. തനിയ്ക്കു ദീനമായപ്പോൾ ചികിൽസിച്ച വൈദ്യൻ പ്രതിഫലം കൊടുക്കാൻ വേണ്ടി സന്തകുവിന്റെ കുടുംബസ്വത്തുക്കൾ വിൽക്കേണ്ടിവന്നപ്പോൾ തന്റെ പൂർവ്വൻമാരുടെ പിതൃകോപം ഉണ്ടായെങ്കിലോ എന്നു ‍അവനു ഭയമുണ്ടായി.പിന്നെ നിർവാഹമില്ലാതെയാണ്അവൻ പൂർവസ്വത്ത് വിറ്റത്.നായൻമാരായ നമ്മുടെ ഇടയിലും കാർണവൻമാരെക്കുടിവെച്ചു വാവു മുതലായ പുണ്യ ദിവസങ്ങളിൽ പൂജ കഴിയ്ക്കുന്ന പതിവുണ്ട്.എന്നാൽ പാശ്ചാത്യ വിദ്യാഭ്യാസ പ്രചാരത്താലും മറ്റു കാരണങ്ങളാലും നമുക്കു കാരണവൻമാരുടെ നേരെയുള്ളഭക്തി വളരെ കുറഢ്ഢുപോയിരിയ്ക്കുന്നു.ജപ്പാൻ രാജ്യക്കാർ പരിഷ്ക്കാരകോടിയിൽ എത്തിയവരാണെങ്കിലും പൂർവൻമാരെക്കുറിച്ചുള്ള അവരുടെ ഭക്തിയ്ക്കു ലേശം ഹാനി വന്നിട്ടില്ല.മലയാളത്തറവാട്ടിലെ കാരണവൻമാർക്ക് ഭാര്യാമക്കൾക്കും മറ്റും പണമുണ്ടാക്കാൻ വേണ്ടി കുടുംബസ്വത്തുക്കൾ അന്യാധീനപ്പെടുത്താൻ ലേശം മടി കാണുന്നില്ല.ഇങ്ങിനെ ചെയ്യുമ്പോൾ അനന്തിരവന്മാർ കാരണവന്മാരുടെ നേരെ മുഷ്ക്കു തുടങ്ങുന്നു.ഗൃഹച്ഛിദ്രം നിമിത്തം അനേകം കുടുംബങ്ങൾ ക്ഷയിച്ചുപോകുന്നു.ഇതിനെല്ലാം കാരണം നമുക്കു പൂർവന്മാരുടെ നേരെ ആന്തരമായ ഭക്തി ഇല്ലാത്തതുകൊണ്ടാണ്,നമുക്ക് ഈജന്മത്തിൽ ബു്ധിമുട്ടുകൂടാതെ അഹോവൃത്തി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/264&oldid=165159" എന്ന താളിൽനിന്ന് ശേഖരിച്ചത്