താൾ:Mangalodhayam book-6 1913.pdf/263

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സന്തകുവിന്റെ ജീവചരിത്രം ൾ പുഴവക്കിൽ ‍ആരും കൃഷിചെയ്യാതെ ഇട്ടിരുന്ന ഒരു തരിശു സ്ഥലം വെട്ടി നേരാക്കി അതിൽ കൃഷി തുടങ്ങി.അതിൽ നല്ല വിളവുണ്ടായി.സന്തോഷത്തോടുകൂടി അയാൾ അതു പട്ടണത്തിൽ കൊണ്ടുപോയി വിറ്റു കുറെ എണ്ണ വാങ്ങി രാത്രിയിൽ വീണ്ടു൦ പഠിക്കാൻ തുടങ്ങി.മാമ്പിയ്ക്കു ഇത് ഒട്ടും രസമായില്ല."നിന്റെ സ്വന്തം പണംകൊടുത്തു വാങ്ങിയ എണ്ണ കത്തിച്ചു കഴിയ്ക്കുന്നതുകൊണ്ട് എനിയ്ക്കു നഷ്ടമൊന്നുമില്ലെന്നുള്ളതു ശരിതന്നെ. എന്നാൽ പഠിപ്പു കൊണ്ടു എന്തു പ്രയോജനമാണ്, നിനയ്ക്കു ഉണ്ടാകാൻ പോകുന്നത്? നിരർത്ഥകമായ പ്രവൃത്തികൾ ചെയ്യുന്നപിനു പകരം നീ രാത്രിയിൽ കയറുണ്ടാക്കി നിന്റെ ചിലവിനുള്ള വക ഉണ്ടാക്കി തരണം.”അന്നു രാത്രി മുതല്ക്കു സന്തകു വയ്ക്കോൽ കൊണ്ടു കയറുണ്ടാക്കി പായ ഉണ്ടാക്കി തുടങ്ങി. എന്നാൽ ആ വീട്ടുകാർ നല്ലവണ്ണം ഉറങ്ങി എന്നു കണ്ടാൽ അയാൾ അർദ്ധരാത്രിയിൽ ഗൂഢമായി വിളക്കു കൊളുത്തി വെളിച്ചം ആരും കാണാതിരിപ്പാൻവേണ്ടി തന്റെ കുപ്പായം കൊണ്ടു മറച്ചു നേരം വെളുക്കുന്നതുവരെ എഴുത്തും വായനയും ശീലിച്ചുപോന്നു. പകൽ സമയത്തു സന്തകു മലയ്ക്കുപോയി വിറകു ശേഖരിക്കുകയോ അല്ലെങ്കിൽ വയലുകളിൽ പോയി പണി എടുക്കുകയോ ചെയ്തു വന്നു.എല്ലായ്പ്പോഴും തന്റെ ശക്തിയ്ക്കു ഒത്തതിലധികം പ്രവൃത്തി അയാൾ എടുത്തിരുന്നു.പണി എടുത്തു കിട്ടിയ പണം അയാൾ ഗ്രാമാധികാരി പക്കൽ സൂക്ഷിയ്ക്കാൻ കൊടുത്തു. സമ്പാദ്യം താൻ ഉദ്ദേശിച്ച സംഖ്യയായാൽ അയാൾ അതു വാങ്ങി ആ ഊരിലെ അനാഥന്മാര്ക്കും ദരിദ്രന്മാർക്കും പങ്കിട്ടുകൊടുക്കും. ആ പണം അയാൾ തന്റെ സ്വന്താവശ്യങ്ങൾക്കു ഒരിയ്ക്കലും ഉപയോഗിച്ചിട്ടില്ല. ദുഃഖഭൂയിഷ്ടമായ തന്റെ ജീവിതത്തിൽ ഈ ധർമ്മം കൊണ്ടുള്ള സുഖം മാത്രമെ അവനുണ്ടായിരുന്നുള്ളു ഒരു കൊല്ലം ആഗ്രാമത്തിനരികത്തുള്ള പുഴയിലെ പ്രവാഹം കൊണ്ടുകൃഷിയ്ക്കുപയോഗിച്ചിരുന്ന ഏരിയുടെ വരമ്പു പൊട്ടുകയും ഏരി മുഴുവനുംകല്ലും മണ്ണും വന്നു നിറയുകയും ചെയ്തു.ഈ അവസരത്തെ സന്തകു നല്ലവണ്ണം ഉപയോഗപ്പെടുത്തി.അയാൾ അദ്ധ്വാനിച്ച് പ്രയത്നിച്ച് തരിശായി കിടന്നിരുന്ന ഏരിയെ ഒരുവിധം കൃഷിചെയ്യത്തക്കതാക്കിത്തീർത്തു. മറ്റുള്ള കൃഷിക്കാർ അവരുടെ നടിയലിനു ഉപയോഗിക്കാതെ കളഞ്ഞിരുന്ന ഞാറുകൾ ശേഖരിച്ചു ഏരിയിൽ നട്ടു.അവസരം കിട്ടുമ്പോഴൊക്കെ അയാൾ ഏരിയിൽ ചെന്നു പണിയെടുത്തു.ഒടുക്കം ഏരിയിലെ വിളവു കൊയ്തപ്പോൾ അയാൾക്കു പത്തുപറ നെല്ലോളം കിട്ടി. "കുറേശ്ശേ കുറേശ്ശേക്കിട്ടുന്നതു കളയാതെ സൂക്ഷിയ്ക്കുന്നതാണ് പണം സമ്പാദിയ്ക്കാനുള്ള വഴി.പലതുള്ളി പെരുവെള്ളം എന്നുള്ള ചൊല്ല് വാസ്തവമാണ്.ഒരു കാലത്ത് എന്റെ പൂർവ്വന്മാരുടെ സ്വത്ത് വീണ്ടെടുത്ത് അവരുടെ പ്രീതി സമ്പാദിയ്ക്കാൻഎനിയ്ക്ക് കഴിവുണ്ടാകുമെന്ന് ഇപ്പോൾ തീർച്ചയായി.”എന്ന അയാൾ സന്തോഷത്തോടും ആശയോടും കൂടി തന്നത്താൻ പറഞ്ഞു.

പത്തുപറ നെല്ലു കയ്യിലായപ്പോൾ അയാൾ പൂർവ്വാധികമായ ഉൽസാഹത്തോടുകൂടി പണി എടുക്കാൻ തുടങ്ങി വിളവു വ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/263&oldid=165158" എന്ന താളിൽനിന്ന് ശേഖരിച്ചത്