താൾ:Mangalodhayam book-6 1913.pdf/261

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാഹിത്യശകലങ്ങൾ 225 സ്വഭാഷയിൽ സ്നേഹമുള്ള മലയാളികൾ മേലിലെങ്കിലും ആ വക തെറ്റിധാരണ വേണ്ടെന്നുവെച്ചു ശ്രമിക്കുന്നതായാൽ നമ്മുടെ ഭാഷയെപ്പറ്റിയേടത്തോളവും ഉൽകൃഷ്ടമായ ഒരു നില തന്നെ നമുക്കു സിദ്ധിക്കുന്നതാണെന്നു മാത്രം പറഞ്ഞുകൊള്ളുന്നു. എ.ആർ.രാജരാജവർമ്മ കോയിത്തമ്പുരാൻ എം. എ

ആധുനിക ഭാഷാകവിത III ഗതാനുഗതിത്വമാണ് ഭാഷാകവിതയ്ക്ക് ഇപ്പോഴുള്ള ഒരു വലിയ ദോഷം ചെറിയ കഥകൾ എടുത്തു ഖണ്ഡകാവമായി എഴുതുന്ന സമ്പ്രദായം കൊള്ളമായിരുന്നു ആ മാതിരി കവിത ഇപ്പോൾ വേണ്ടതിലധികമായി എന്നാണ് എനിയ്ക്കു തോന്നുന്നത് അതിസർവത്രവർജ്ജയേൽ എന്നാണ് അഭിയുക്ത വചനം പുരാണകഥകളെത്തന്നെ തിരിച്ചുംമറിച്ചും മറിച്ചും തിരിച്ചും ഇട്ടടിച്ചിരിക്കുന്നതുകൊണ്ട് എന്തു പ്രയോജനമാണ് കല്പനാശക്തി ആദ്യമായി പ്രവർത്തിക്കേണ്ടത് ഇതിവൃത്തവിഷയത്തിലാണ്. ഉള്ളൂർ എസ്സ്.പരമേശ്വരയ്യർ എം.എ.ബി.എൽ സന്തകു എന്ന മഹാന്റെ ജീവചരിത്രവും,ഉപദേശങ്ങളും,മതവിശ്വാസവും

സന്തകു, നിനോമിയ ജപ്പാൻ രാജ്യക്കാരനാണ് .അയാളുടെ ജന്മഭൂമി കായമമുറ എന്ന ഗ്രാമമാണ്.അയാളുടെ ജനനം ക്രിസ്താബ്ദം 1787-)മാണ്ടിലാണ്.ക്രിസ്താബ്ദം 1857-ൽ അയാൾ ഇമൈച്ചി എന്ന ദിക്കിൽ വെച്ചു മരിക്കുകയും ചെയ്തു.അയാൾ ഒരു നല്ല കുടുംബത്തിൽ ജനിച്ചവനാണെങ്കിലും അയാളുടെ അച്ഛന്റെ ധർമ്മിഷ്ടതയും ഔദാര്യവും നിമിത്തം കുടുംബസ്വത്തെല്ലാം ക്രമത്തിൽ നശിച്ചു കുടുംബക്കാർത്തന്നെ കഷ്ടത്തിലകപ്പെട്ടു.സന്തകവിനു പതിനാലുവയസ്സായപ്പോൾ അച്ഛനു കഠിനമായ ഒരുരോഗം ഉണ്ടവുകയും ആരോഗത്തിൽ അച്ഛൻ മരി.്ക്കുകയും ചെയ്തു.അച്ഛന്റെ ചികിത്സയ്ക്കും മറ്റും വേണ്ടി വീട്ടുസാമാനങ്ങളെല്ലാം വിൽക്കേണ്ടി വന്നു.തന്റെ അമ്മയേയും രണ്ടു അനുജന്മാരെയും രക്ഷിയ്ക്കേണ്ട ഭാരം സന്തകുവിനായിത്തീർന്നു. അയാൾ ദിവസേന അപിരാവിലെ എഴുനീറ്റു ദൂരത്തുള്ള മല


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/261&oldid=165156" എന്ന താളിൽനിന്ന് ശേഖരിച്ചത്