താൾ:Mangalodhayam book-6 1913.pdf/260

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മ൦ഗളോദയ൦

ട്ടേ പ്രസ്തുതകാര്യ൦ വേണ്ടപോലെ നിറവേറ്റാ൯ നിവൃത്തി കാണുന്നുള്ളു. എന്നു മാത്രമല്ല ആ വഴിയ്ക്കു ശ്രമിക്കന്നതാണ് ഉത്തമമെന്നുള്ളതിന് ചില ദൃഷ്ടാന്തങ്ങളു൦ ഇപ്പോൾ നമുക്ക് സിദ്ധിച്ചിട്ടുണ്ട് വിദേശഭാഷകളുടെ കയ്യേറ്റ൦ നിമിത്ത൦ തമിൾ തിലകു മുതലായ സഹോദരഭാഷകളു൦ മലയാള൦ പോലെയോ അതിലധികമോ ദുഷിച്ചുകൊണ്ടണ് ഇപ്പോൾ ഇരിക്കുന്നത് ആ വക ദോഷങ്ങളെ പരിഹരിക്കുന്നതിനു൦ ഭാഷാപോഷണത്തിനുമായി ഓരോ സ൦ഘ൦ ഏ൪പ്പെടുത്തി .ആവഴിയക്കാണ് തമിൾഭാഷാക്കാരു൦ തിലകുഭാഷക്കാരു൦ ഇപ്പോൾ ശ്രമിച്ചുവരുന്നത്. * * * * * ഭാഷാസ൦സ്ക്കരണത്തിനായി ഏ൪പ്പെടുത്തന്ന ഈ മാതിരി സ൦ഘത്തിൽ അഭിജ്ഞന്മാരെപ്പോലെ തന്നെഉത്സാഹഗുണ൦ തികഞ്ഞിട്ടുള്ള ചിലരു൦ പ്രധാ൦ഗങ്ങളായുണ്ടായിരിക്കണ൦.എന്നാൽ മാത്രമെ ആ സ൦ഘ൦ നിലനിന്നു വേണ്ടതു വേണ്ടതുപോലെ നട*ത്തുവാൻ മതിയാകയുള്ളൂ.

  • * * * *


ആകപ്പാടെ ആലോചിച്ചു നോക്കിയതിൽ കൊച്ചി 1-)0 കൂർ രാമവര്ഡമ്മ അപ്പൻ തമ്പുരാൻ തിരുമനസ്സിലെ അദ്ധ്യക്ഷതയിൻകീഴിൽഈയിടെ ഏർപ്പെടുത്തിയിട്ടുള്ള സാഹിത്യസാമാജം വഴിയ്ക്കുതന്നെ പ്രസ്തുതകാര്യം നിർവഹിയ്ക്കുന്നതു എല്ലാ വിധത്തിലും നന്നായിരിയ്ക്കുമെന്നാണ് തോന്നുന്നത്.മലയാളികൾക്കെല്ലാം പൊതുവായി ഉപയോഗപ്പെടുന്ന ഈ ഭാഷാരാജ്യകാര്യം ന്ർവ്വഹിയ്ക്കുന്നതിനു മദ്ധ്യമലയാളമായ കൊച്ചി തന്നെ തലസ്ഥാനമാക്കുന്നതാണല്ലോ യുക്തം.മറ്റു ഭാഷകളുടെ സംസർഗ്ഗം കൊണ്ടുള്ള ദൂഷ്യം കുറയുന്നതു നിമിത്തം ഭാഷാശുദ്ധി പരീക്ഷിയ്ക്കുന്നതിന്നുള്ള ,സൗകര്യവും മദ്ധ്യമലയാളികൾക്കാണല്ലോ അധികം ഉണ്ടാവുന്നത്.തെക്കും വടക്കുമുള്ള മലയാളികളോടുകൂടി ആലോചിച്ചു ഭാഷയെപ്പറ്റിയേടത്തോളം തള്ളേണ്ടതും കൊള്ളേണ്ടതും നോക്കി മദ്ധ്യസ്ഥനിലയിൽ മദ്ധ്യമലയാളികൾ തീർച്ചപ്പെടുത്തുന്നതുമറ്റുള്ളവർ കൈക്കൊള്ളുന്നതായിരിയ്ക്കുമല്ലോ നല്ലതും.

   മലയാള ഭാഷയിലുള്ള പ്രസംഗം
 ഭാഷയ്ക്കു വന്നുകൂടിയിട്ടുള്ള ദോഷങ്ങൾ ഇങ്ങനെയൊരു സംഘംവഴിയ്ക്കു പരിഹരിയ്ക്കാവുന്നതാണെങ്കിലും ഒരു സംഗതിയിൽ മലയാളികളെല്ലാം പ്രത്യേകംതന്നെ മനസ്സവയ്ക്കേണ്ടതുണ്ട്.സാരാരണയായി മലയാളഭാഷയിൽ പ്രസംഗിയ്ക്കുന്നതും ചിലപ്പോൾ സംസാരിയ്ക്കുന്നതുതന്നെയും വലിനയ കുറവാണെന്നു പല മാന്യന്മാരും ധരിച്ചിട്ടുള്ളതുപോലെ തോന്നുന്നു.'ഇംഗ്ലീഷിലാണെങ്കിൽ പ്രസംഗിയ്ക്കാം മലയാളത്തിൽതന്നെ വേണമെങ്കിൽ എനിയ്ക്കു കഴിയില്ല.'എന്നും മറ്റുംതുറന്നു പറവാൻ പോലും ചിലർ മടിയ്ക്കുന്നില്ല.ഇങ്ങിനെയൊരു ധാരണനിമിത്തം 
നമ്മുടെ ഭാഷയ്ക്കു സിദ്ധിയ്ക്കാവുന്ന അനേകഗുണങ്ങൾ തീരെ ഇല്ലാതായിത്തീരുന്നു. ഭാഷയുടെ അഭിവൃദ്ധി മാർഗ്ഗങ്ങളിൽ ഏറ്റവും പ്രധാനമായിട്ടുള്ളതാണ് സഭകളിലും മറ്റുമുള്ള പ്രസംഗങ്ങളെന്നു പറയേണ്ടതില്ലല്ലോ.

തമിൾരാജ്യത്തിലും മറ്റും പലവിധത്തിലുള്ള യോഗ്യതകളും തികഞ്ഞ മഹാന്മാർ സ്വദേശഭാഷയിൽ പ്രസംഗിയ്ക്കുന്നതു തങ്ങളുടെ കർത്തവ്യകർമ്മവും അഭിമാനഹേതുവുമായിട്ടാണ് ഇക്കാലത്തു കരുതിവരുന്നതു ഏതായാലും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/260&oldid=165155" എന്ന താളിൽനിന്ന് ശേഖരിച്ചത്