താൾ:Mangalodhayam book-6 1913.pdf/253

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാപനിവർത്തിയ്ക്കായി തന്നാൽ പിടിച്ചടക്കപ്പെട്ട ഭൂമി മുഴുവനും ബ്രാഹ്മണർക്കായി ദാനം ചെയ്തുവെന്നും ആ ബ്രാഹ്മണർ ഉടൻ തന്നെ പരശുരാമമഹർഷിയോട് തങ്ങളുടെ ഭൂമി വിട്ട് പുറത്തു പൊയ്ക്കള്ളണമെന്ന് ആവശ്യപ്പെട്ടുവെന്നു ഈ ദുർഘടാവസ്ഥയിൽ മഹർഷി തന്റെ ദേവത്വത്തെ പ്രകാശിപ്പിച്ച് ഗോകർണ്ണ പുക്കു കന്മലയിലിരുന്നു. സഹ്യപർവ്വതത്തിന്റെ അടിവാരത്തിൽ ഗോകർണ്ണം മുതൽ താൻ തെക്കോട്ട് എറിയുന്ന തന്റെ ആയുധമായ വെൺമഴു ചെന്നു വീഴുന്നേടം വരെ സമുദ്രം പിൻവാങ്ങി നിൽക്കുവാനായി സമുദ്രരാജാവിനോടാജ്ഞാപിച്ചു എന്നും വരുണൻ അപ്രകാരം ചെയ്തു എന്നും ഒരു പറയുന്നു.(1)

             ഈ ഐതിഹ്യത്തെ തീരെ നിസ്സാരമായി തള്ളിക്കളഞ്ഞുകൂടാ. അതിൽ വാസ്തവമായ ഒരു സാരം അടങ്ങിയിരിക്കുന്നുണ്ട്. ഉള്ളിൽ അമർന്നു കിടക്കുന്ന രത്നത്തിന്റെ ശോഭയെ മങ്ങിയ്ക്കുവാൻ തക്ക വിധം അത് ചളി പുരണ്ടുകിടക്കുന്നുണ്ടെന്നുള്ളതിനു സംശയമില്ല. വാസ്തവത്തിൽ അനേകം നൂറ്റാണ്ടുകൾക്കു മുമ്പ് ഈ കരയിൽ ഭൂമിയുടെ അന്തർഭാഗത്ത് സമുദ്രത്തിൽ ജ്വലിച്ചു കൊണ്ടിരിക്കുന്ന ബഡവാനലന്റെ

1.സ്ക്കന്ദപുരാണം സഹ്യദ്രിഖണ്ഡം ഉത്തരാർദ്ധം1‌-ം,6-ം,7-ം അദ്ധ്യായങ്ങൾ,ബ്രഹ്മാണ്ഡപുരാണം,കേരളമാഹാത്മ്യം,7 വരെ അദ്ധ്യായങ്ങൾ,കേരളോല്പ്പത്തി(മംഗലാപുരത്ത് അടിച്ചത്-)1-‌ം ഭാഗം ഒരു പഴയ കേരളോല്പ്പത്തിയിൽ ഇങ്ങനെ പറഞ്ഞു കാണുന്നു:- "സമുദ്രം ഒരു കാലത്തു ക്രമേണ മുന്നോട്ടുള്ള ഊക്കു വിട്ടു പടിഞ്ഞാറോട്ടു മാറിയപ്പോൾ സമുദ്രരാജനായ വരുണൻ താനെ താൻ പെറ്റതു(സമുദ്രം നീങ്ങിയപ്പോൾ അവിടെ കാണപ്പെട്ടത്) പ്രാചീന മലയാളം1-ാം പുസ്തകം78-ാം ഭാഗം.

ശക്തിയാൽ ഭൂമിയുടെ ആകൃതിക്കും പ്രകൃതിക്കും വന്നുകൂടിയ യഥാർത്ഥ സ്ഥിതിഭേദങ്ങളെ കവികൾ കവിതാ ചാതുര്യത്തിനു വേണ്ടി അർത്ഥവാദമായി കഥാരൂപത്തിൽ ഇങ്ങനെ പ്രതിവാദിച്ചിട്ടുള്ളതാണെന്നാണ് വിചാരിക്കുന്നത്. മലയാളക്കരയിലെ താഴ്ന്ന പ്രദേശങ്ങൾ ഭൂമിയുടെ അന്തർഭാഗത്തുള്ള ശക്തിയാൽ കടൽനിരപ്പിന്റെ ചുവട്ടിൽ നിന്ന് ഉദ്ധരിക്കപ്പെട്ടതാണെന്നു വെളിവാണ്. അടുത്ത കാലത്തു കൂടി പ്രകൃതിയുടെ ശക്തി കൊണ്ട് ഉദ്ധാരണം ചെയ്യപ്പെട്ട പല വിസ്തീർണ്ണ പ്രദേശങ്ങളും കാണുന്നുണ്ട്. കൊച്ചി നഗരത്തിന്റെ വടക്കു ഭാഗത്തു സ്ഥിതി ചെയ്യുന്ന ഉദ്ദേശം 13 നാഴിക നീളവും ഒരു നാഴിക വീതിയുമുള്ള വയ്പ് എന്ന തുരുത്ത് അടുത്ത കാലത്തിനു മുമ്പല്ല കടൽവെച്ചുണ്ടായിട്ടുള്ളത്. ഇദ്ദിക്കിൽ ഈ ദ്വീപിനെ 'നൂതനമായി വച്ചുണ്ടായത് ' എന്ന അർത്ഥത്തിൽ 'പുതുവയ്പ്'എന്ന പേര് വിളിച്ചു വരുന്നു. ആ ദിക്കുകാർ വയ്പ്തുരുത്തുണ്ടായ ക്രി-അ-1341-മാണ്ടു മുതൽ പുതിയ കാലത്തെ ഗണിച്ചു പോരുന്നുണ്ട്. അതിനു മുമ്പ് കൊച്ചി നഗരത്തിന്റെ ഭാഗത്തു കൂടി ഒരു ചെറിയ പുഴ ഒഴുകിയിരുന്നതിന്റെ കടലിലേയ്ക്കുള്ള വായ തുലോം വീതി കുറഞ്ഞതായിരുന്നതിനാൽ വർഷക്കാലത്ത് പശ്ചിമഘട്ടത്തിൽ നിന്ന് ഊക്കോടെ ഒഴുകിവരുന്ന ജലപ്രവാഹത്തിന് കടലിലേയ്ക്ക് ഒഴുകുവാനുള്ള മാർഗ്ഗം പ്രസിദ്ധപ്പെട്ട കൊടുങ്ങല്ലൂർ അഴിമുഖത്തു കൂടിയായിരുന്നു. എന്നാൽ ക്രി-അ-1841-മാണ്ടിൽ അസാധാരണമായ ഒരു ജലപ്രവാഹം ഉണ്ടാകയാൽ പശ്ചിഘട്ടങ്ങളിൽ നിന്ന് തിക്കിത്തിരക്കി തിങ്ങിവിങ്ങി ഒഴുകിവ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/253&oldid=165153" എന്ന താളിൽനിന്ന് ശേഖരിച്ചത്