മയിൽപ്പീലി കൊണ്ടുണ്ടാക്കിയ ആലവട്ടം വീശിയാൽ കാറ്റുകിട്ടുവാൻ പ്രയാസമാണെങ്കിലും, അതിന്നു വ്യജനവ്യാജേന രാജജസഭയിൽ പ്രവേശം ലഭിക്കുകയും സഭയ്ക്കു് അതുകൊണ്ടു ശോഭാധിക്യമുണ്ടാകയും ചെയ്യുന്നു. അതുപോലെ തന്നെ സംസ്ക്കൃതകാവ്യങ്ങളിലും ഘടനാരീതി ദുർഘടമാണെങ്കിലും, അതിലുള്ള വാഗ്വൈചിത്രം, ഉപമാകൗശലം, വർണ്ണനാനൈപുണ്യം എന്നിവയാൽ രാജ്യസഭയ്ക്ക് സംസ്ക്കൃതകാവ്യങ്ങളെക്കൊണ്ട് അപരിമിതമായ ചമൽക്കാരമുണ്ടാകുന്നു.
==
കേരളവും ദേശനാമങ്ങളും
(കെ.പി. പത്മനാഭമോനോൻ ബി.എ.ബി.എൽ.)
വടക്കു ഗോകർണ്ണം, തെക്കു കന്യാകുമാരി, കിഴക്കു പശ്ചിമഘട്ടം,(അഥവാസഹ്യൻ പർവ്വത നിര) പടിഞ്ഞാറു സമുദ്രം, ഈ നാലതിർത്തിയ്ക്കകത്തു വീതി കുറഞ്ഞു നീളത്തിൽ സ്ഥിതിചെയ്തുവരുന്ന ഭൂമിയ്ക്കു പരശുരാമക്ഷേത്രം,ഭാർഗ്ഗവക്ഷേത്രം,കർമ്മഭൂമി, കേരളം, മലബാർ, മലയാളം എന്നിങ്ങനെ പേർ പറഞ്ഞുവരുന്നു.
ഇവയിൽ ആദ്യത്തെ രണ്ടു പേരുകൾ പരശുരാമബ്രഹ്മർഷിയാൽ ഈ ഭൂമി സമുദ്രത്തിൽ നിന്ന് വീണ്ടെടുക്കപ്പെട്ടു എന്നുള്ള ഐതിഹ്യത്തെ സൂചിപ്പിക്കുന്നു. ഈ ഐതിഹ്യം ജനങ്ങളുടെ മനസ്സിൽ വേരൂന്നി അടിയുറച്ചു കിടക്കുന്ന സ്ഥിതിയ്ക്ക അതിനെ അത്ര എളുപ്പത്തിൽ എളക്കിമറിയ്ക്കുവാൻ സാധിക്കുന്നതല്ല. മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീ പരശുരാമൻ പശ്ചിമഘട്ടത്തിന്റെ അടിവാരത്തു നിന്ന് സമുദ്രത്തോടു വാങ്ങിനിൽക്കുവാൻ കല്പിച്ചു.ഒരു വിധം ധിക്കാരമെന്നു വിചാരിക്കവുന്ന ഈ ആജ്ഞയെ സമുദ്രരാജൻ ആദരിക്കുന്നില്ലെന്നു കണ്ടപ്പോൾ മഹർഷി ക്രുദ്ധനായി 'ഒരു ക്ഷണ നേരം കൊണ്ട് എന്റെ അസ്ത്ര പ്രയോഗത്താൽ ഈ സമുദ്രത്തിൽ ഒരു തുള്ളി വെള്ളം പോലുമില്ലാതെ വറ്റിച്ചു കളയും' എന്നു ഘോഷിച്ചു. ഈ ശാസനയുടെ ഫലമായി സമുദ്രരാജൻ ആവശ്യപ്പെട്ടടത്തോളം ദൂരത്തേയ്ക്ക് മാറി നിൽക്കുകയും അതിനിടയ്ക്കുള്ള ഭൂമി ക്രുദ്ധനായ മഹർഷിയ്ക്കു കൊടുക്കുകയും ചെയ്തു. ഇങ്ങനെയാണ് ഭൃഗുവംശജാതനായ പരശുരാമനാൽ 'പരശുരാമക്ഷേത്രം'അല്ലെങ്കിൽ 'ഭാർഗ്ഗവക്ഷേത്രം' എന്ന ഭൂമി സമുദ്രത്തിൽ നിന്ന് വീണ്ടെടുക്കപ്പെട്ടത്.
ഈ അത്ഭുതകൃത്യത്തെ നടത്തിയ സമ്പ്രദായത്തെപ്പറ്റി കഥയുടെ പലേ പാഠഭേദങ്ങളിൽ പലേ പ്രകാരത്തിലും പറഞ്ഞു കാണുന്നു. മുവ്വേഴുവട്ടം'മുടിക്ഷേത്രിയരെ'മുടിച്ചതിന്റെ ശേഷം തന്റെ കഠിനപ്രവൃത്തിയപ്പറ്റി പരിതാപപ്പെട്ട വീരഹത്യാ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.