താൾ:Mangalodhayam book-6 1913.pdf/251

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആ ഭാഷയിൽ കെട്ടിയുണ്ടാക്കിയ കാവ്യങ്ങൾ വളരെ ആനന്ദകരവുമായിരുന്നിരിയ്ക്കാം. പക്ഷെ ആ കഥകളുടെ എടവാടുകൊണ്ട് അവർക്കു സ്വർഗ്ഗപ്രാപ്തി ഉണ്ടായില്ല. അവർക്ക് കവിതാശക്തി കുറവായിരുന്നുവെന്നൊ, അതുകൊണ്ടാണവരുടെ കവിതയ്ക്കു പ്രസിദ്ധി കിട്ടാഞ്ഞതെന്നോ പറവാൻ ഞാൻ തെയ്യാറായില്ല. അവരിലും പല മഹാകവികൾ ഉണ്ടായിരുന്നിരിക്കാം. ഗ്രാമഭാഷകൾ ഓരോരോ ദിക്കിലേയ്ക്ക് പ്രത്യേകം ഉപകരിക്കുന്നവയും ആഭിജാത്യമുള്ളവരാൽ പുറന്തള്ളി നിറുത്തപ്പെട്ടവയും ആയതുകൊണ്ട് അവയ്ക്കു പലപ്പോഴും പല മാറ്റങ്ങളും വരാനിടയുണ്ട്. അവയ്ക്കു സ്ഥിരമായ പ്രതിഷ്ഠ ഒരു കാലത്തും കിട്ടുകയുണ്ടായിട്ടില്ല. സാഹിത്യനഗരങ്ങൾ, തണി)ബദ്ധങ്ങളായ അനേകം കാലാന്തരത്തിൽ ഭൂമിയടെ ഉള്ള പെട്ടു പോയിട്ടുണ്ടായിരിക്കണം!

          സംസ്ക്കൃതഭാഷ ഒരു കാലത്തും വ്യവഹാരഭാഷയായിരുന്നില്ല. അതുകൊണ്ട്, ആ ഭാഷയിൽ എല്ലാ ഹൃദയഭാവങ്ങളെയും സമ്പൂർണ്ണമായിവരുത്തുവാൻ പ്രയാസമായിരുന്നു. ഇംഗ്ലീഷുകാരുടെ അലങ്കാരത്തിൽ പ്രസിദ്ധമായ 'ലൈരിക്സ്' (lyrics=പൂർണ്ണകവിത)മൃതഭാഷകളിൽ ഉണ്ടാവാൻ വഴിയില്ല. കാളിദാസരുടെ വിക്രമോർവ്വശീയത്തിൽ കാണുന്ന ഗാഥകളിൽ സംഗീതയോഗ്യമായ ലാഘവമൊ സരളതയൊ മാധുര്യമൊ ഇല്ല.ബങ്കാളിയായ ജയദേവൻ സംസ്ക്കൃതഭാഷയിൽ എഴുതിയിട്ടുള്ള ഗാഥകളും, ബങ്കാളത്തെ വൈഷ്ണവകവികളുടെ ബങ്കാളിഗാഥകളോട് കിട നില്ക്കുന്നില്ല. മൃതഭാഷകളിലും ദേശാന്തരഭാഷകളിലും കഥാഗ്രന്ഥങ്ങൾ ഉണ്ടാവുന്നതു ചുരുക്കമാണ്. കാരണം കഥകൾക്കുള്ള ഭാഷകളിൽ ഒരു മാതിരി ലഘുതയും ദ്രുതഗതിയും അത്യാവശ്യമാവുക തന്നെ. ഒരു ഭാഷയ്ക്ക് മനോഭാവത്ത വഹിപ്പാൻ വയ്യായ്കയാൽ ഭാവത്തെ പോലെ ഭാഷയെയും മനസ്സു തന്നെ വഹിക്കേണ്ടതായി വരന്നതുകൊണ്ട് ആ ഭാഷയിൽ ഗാഥകളോ കഥകളോ ഉണ്ടാകുന്നത് ദുർഘടമാണ്. 
         കാളിദാസരുടെ കാവ്യം പ്രവാഹരീതിയി,നിയമേന എല്ലാടവും പ്രവഹിക്കുന്നില്ല. അതിലെ ഓരോ ശ്ലോകവും സ്വതേ അതാതിൽ തന്നെ സമ്പൂർണ്ണമാകുന്നു. വായനക്കാരുടെ ബുദ്ധി ഓരോ ശ്ലോകത്തിലും വിരമിച്ച് , അതിലെ സംഗതികൾ അറിഞ്ഞതിനു ശേഷമെ അടുത്ത ശ്ലോകത്തിൽ പ്രവേശിക്കുന്നുള്ളൂ. ഓരോ ശ്ലോകവും മുത്തുമണിപോലെ മനോഹരവും ആകുന്നു. 

സംസ്ക്കൃതഭാഷയിൽ ശബ്ദങ്ങൾ അന്യാദൃശമായ വൈചിത്ര്യവും ധ്വനികൾക്ക് അസാധാരണമായ ഗാംഭീര്യവും,വാക്യങ്ങൾക്ക് അനന്യസാമാന്യമായ ആകർഷണശക്തിയും, സ്വരത്തിന് ആഹ്ലാദകരമായ സ്നിഗ്ദതയും ഉണ്ട്. സംസ്ക്കൃതവാഗ്ദേവതയ്ക്ക് വാക്സാമർത്ഥ്യം കൊണ്ട് തന്നെ വിദ്വാന്മാരെ ഭ്രമിപ്പിച്ചുകളയാമെന്നുള്ള ധൈര്യം കവികളിൽ ജനിപ്പിയ്ക്കത്തക്ക ഒരു ദിവ്യമായ മാധുര്യവും ഉണ്ട്. അതുകൊണ്ട് വാക്യത്തിന് സംക്ഷേപവും വിഷയത്തിന് ദ്രുതഗതിയും ആവശ്യമായി വരുന്ന ദിക്കിൽ കൂടി ഭാഷയ്ക്ക് ധാടി കൂടാതെ കഴിപ്പിൽ നിവൃത്തിയില്ലെന്നു വരും. അങ്ങിനെയുള്ള ഘട്ടങ്ങളിൽ വാക്യം വിഷയത്തെ വെളിവാക്കാതെയും വിഷയത്തെക്കാൾ വാക്യത്തിന്നു കനംകൂടിയും വരും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/251&oldid=165151" എന്ന താളിൽനിന്ന് ശേഖരിച്ചത്