താൾ:Mangalodhayam book-6 1913.pdf/250

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

214 മംഗളോദയം ക്കൊണ്ടിരിക്കുന്നു. കാവ്യനിർമ്മാണത്തിന്റെ പ്രയോജനം ആനന്ദമാണെന്നുള്ള സംഗതി ഒന്നാമതു കാണിച്ചു തന്നതു കാളിദാസരാണ്. ഇനി ദൃഷ്ടാന്തമായി മേഘസന്ദേശത്തെ എടുക്കുക. പ്രകൃതിയുടെ ഇത്ര പരിപൂർണ്ണമായ ഉദാഹരണം സംസ്കൃതത്തിലെ മറ്റൊരു കാവ്യത്തിലും ഇല്ലെന്നാണെനിക്കു തോന്നുന്നത്.........

കാളിദാസരുടെ കുമാരസംഭവവും രഘുവംശവും പുരാണകഥയെ അടിസ്ഥാനപ്പെടുത്തിയ കാവ്യങ്ങൾ തന്നെ. പക്ഷെ അവയും ഉണ്ടാക്കീട്ടുള്ളതു മനോവിനോദത്തിനായിട്ടു മാത്രമാണ്. അല്ലാതെ അത് വായിക്കുന്നവർക്ക് സ്വർഗ്ഗപ്രാപ്തിയുണ്ടാവുമെന്നുള്ള പ്രലോഭനം ഇല്ല. ഈ സംഗതിയിൽ ചിലർക്ക് അഭിപ്രായഭേദമുണ്ടായിരിക്കാമെങ്കിലും ഋതുസംഹാരത്തെ സംബന്ധിച്ചു രണ്ടു പക്ഷമുണ്ടാവാനിടയില്ല. അതിന്നും മോക്ഷസിദ്ധിയ്ക്കും തമ്മിൽ ഒരു സംബന്ധമുണ്ടെന്ന് ആരും ഉപദേശിക്കുകയില്ല. കുമാരസംഭവം തന്നെ പൌരാണികമാണെങ്കിലും അതിൽ പുരാണ കഥയെ അത്ര പ്രധാനമായി ഗണിച്ചിട്ടില്ല.അതിലെ കഥയ്ക്കുള്ള പൌരാണികബന്ധം വളരെ സൂക്ഷമവും ശിഥിലവും കഥ തന്നെ അസമാപ്തവുമാകുന്നു. ദേവന്മാർ, ദൈത്യന്മാരുടെ കൈയ്യിൽ നിന്ന് രക്ഷിക്കപ്പെട്ടുവോ ഇല്ലയോ എന്നന്വേഷിക്കുന്നതിൽ കവിയ്ക്കു തെല്ലു പോലും ഔത്സുക്യമുണ്ടായിട്ടില്ല. ആ സംഗതിയിൽ കവിയെ പ്രേരിപ്പിക്കുവാൻ കൂടി ഒരാളും ഉണ്ടായതായി കാണുന്നില്ല. അതുപോകട്ടെ: അതിനു ശേഷവും വിക്രമാദിത്യത്തന്റെ വാഴ്ചക്കാലത്ത് ശകുന്മാർ-ഹൂണന്മാർ മുതലായ മ്ലേച്ഛന്മാരെക്കൊണ്ടു ഭാരതഖണ്ഡത്തിനു വലിയ കഷ്ടനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. അന്നത്തെ കോലാഹലത്തിൽ നായകൻ വിക്രമാർക്കരാജാവായിരുന്നു. ഈ സന്ദർഭം പിടിച്ചിട്ടില്ലെങ്കിലും കാളിദാസർക്ക് ദേവാസുരന്മാർ തമ്മിലൊരു യുദ്ധവും സ്വർഗ്ഗത്തിന്റെ ജീർണ്ണോദ്ധാരണവും കല്പിച്ച്, ഒരു കഥയെഴുതാമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ അത് അന്നത്തെ ജനങ്ങൾക്ക് പ്രത്യേകിച്ചും ഉത്കണ്ഠയുള്ള ഒരു വിഷയമാകുമായിരുന്നു. പക്ഷെ, അങ്ങനെയൊരു ഔത്സുക്യം ആർക്കും ഉണ്ടായില്ല. എല്ലാ സഹൃദയന്മാർക്കും ദേവന്മാരുടെ ആപത്തിൽ ഉദാസീനതയാണുണ്ടായത്. കാമദഹനം,രതിവിലാപം,ഉമാതപസ്സു മുതലയ ഒരു ഘട്ടത്തിലും, കവിയെ ദേവകാര്യത്തിനു പ്രേരിപ്പിക്കുവാൻ ആർക്കും ഉത്സാഹമുണ്ടായില്ല. ആഖ്യാനഭാഗത്തെ വിട്ടു വർണ്ണനാവിഷയത്തിലാണ് എല്ലാ ജനങ്ങളും കവിയെ പ്രേരിപ്പിച്ചത് എന്നു തോന്നുന്നു. ഇതുപോലെ തന്നെ രഘുവംശത്തിലും കഥാഭാഗം വർണ്ണനയെ അപേക്ഷിച്ച് അപ്രധാനമാകുന്നു. കാളിദാസകാലത്തെ രാജാക്കന്മാർ കഥാശ്രവണ തൽപരന്മാരായിരുന്നെങ്കിൽ കാളിദാസരുടെ തൂലികയിൽ നിന്ന് അക്കാലത്തെ ചില ചിത്രങ്ങൾ നമുക്ക് കിട്ടുമായിരുന്നു. അവന്തിയിൽവെച്ചു വർഷാരംഭത്തിൽ ഉദയന രാജാവിന്റെ കഥ പറയുവാൻ സമർത്ഥന്മാരായ ഗ്രാമവൃദ്ധന്മാർ ,അഭ്യാഗതന്മാരായ അതിഥികളെ രസിപ്പിക്കുവാനായി പറഞ്ഞിരുന്ന കഥകൾ ഇപ്പോളെവിടെ? ആ ഗ്രാമവൃദ്ധന്മാർ വാസ്തവത്തിൽ ഗ്രാമ്യഭാഷയിൽ തന്നെയായിരിക്കണം കഥ പറഞ്ഞിരുന്നത്. അവർ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/250&oldid=165150" എന്ന താളിൽനിന്ന് ശേഖരിച്ചത്