താൾ:Mangalodhayam book-6 1913.pdf/208

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എല്ലാത്തരം വെള്ളങ്ങളും ഉണ്ടാക്കി വന്നിരുന്നു എങ്കിലും പ്രധാനപ്പെട്ടവ "സേൾട്ട്സർ "വെള്ളവും (ജർമ്മനിയിൽ "നേഡർസെൽട്ട്സർ "എന്ന സ്ഥലത്തു കിട്ടുന്ന വെള്ളം) സോഡാ പാനീയവും ആയിരുന്നു. ഇപ്രകാരം, ലോഹസന്മിശ്രവും വായുസങ്കീർണ്ണവുമായ വെള്ളങ്ങളുടെ ആവശ്യം ക്രമേണ അധികരിച്ചുവന്നുതുടങ്ങിയതോടുകൂടി യന്ത്രനിർമ്മാണങ്ങളും കൂടുതലായിത്തുടങ്ങി. യോഗ്യന്മാരായ പല എ‌ഞ്ചിനിയർമാരും അവരുടെ പ്രബലമായ ശ്രദ്ധയെ യന്ത്രനിർമ്മാണത്തിലേക്ക് വിനിയോഗിച്ചുതുടങ്ങി. 1810-ൽ "പ്ളാഞ്ചി" എന്നൊരു മഹാനാണ് ആദ്യമായി യന്ത്രപരിഷ്കാരം ചെയ്തതു. ഈ പരിഷ്കൃത യന്ത്രത്താൽ മണിക്കൂറിൽ ഇരുന്നൂറുകുപ്പികൾ വീതം നിറച്ചുവന്നിരുന്നു. അതിന്നുശേഷം മണിക്കൂറിൽ മുന്നൂറുകുപ്പികൾ വീതം നിറക്കാവുന്നവിധം പരിഷ്കാരം വരുത്തി. എങ്കിലും, വായുകൂടിച്ചേരുന്നതു എല്ലാകുപ്പികളിലും ഒരുപോലെയായിരുന്നില്ല. ഈ ഒരു ദൂഷ്യത്തെ ഇല്ലായ്മചെയ്യുന്നതിന്ന് വളരെ പ്രയത്നം ചെയ്തുവെങ്കിലും ഈ യന്ത്രം പയോഗിക്കുന്നകാലംവരെ ഈ ദൂഷ്യംകൂടാതെ തരമില്ലെന്നാണ് ഒടുവിൽ ബോദ്ധ്യപ്പെട്ടതു. 1819-ൽ പ്രസിദ്ധ എഞ്ചിനിയരായ "ബ്രഹ്മ" ഒരു യന്ത്രം നിർമ്മിക്കയും അതുമുതൽ ഈ വ്യവസായം ഒരു പ്രധാന നിലയിൽ എത്തുകയും ചെയ്തു. ഈ യന്ത്രത്താൽ വായുവും വെള്ളവും കൂടി ഒന്നായി തള്ളപ്പെടുകയാണ് ചെയ്യുന്നതു. അതുകാരണം കുപ്പി നിറക്കേണ്ടുന്ന കുഴൽ ഒരിക്കലും ഒഴിയാതിരുന്നു. പക്ഷെ, ഈ കാര്യത്തിൽ, നിറക്കേണ്ടുന്ന ഓരോ കുപ്പിയിലും ദ്രാവകപ്പൊടി കലർത്തിയവെള്ളം പ്രത്യേകമായി നിറക്കേണ്ടിവന്നു. പിന്നീടു വായു ചേർന്നവെള്ളം യന്ത്രം മുഖേന നിറക്കുകയാണ് ചെയ്തുവന്നിരുന്നതു. സോഡാപാനീയത്തിന്ന് സോഡിയം ബൈകാർബൊണേറ്റും(Sodium Bicarbonate) ടാർടാറിക്ക് ദ്രാവകവും (Tartaric acid)ആണ് ചേർത്തുവരുന്നതു. ലമണേഡിന്ന് സോഡിയം ബൈകാർബൊണേറ്റും ടാർടാറിക്ക് ദ്രാവകവും പഞ്ചസാരയും ചെറുനാരങ്ങാസത്തുമാണ് ചേർക്കേണ്ടതു.

വായുസങ്കീർണ്ണമായ പാനീയങ്ങളുണ്ടാക്കുന്നതിൽ ആദ്യമായി വേഗതയും, പിന്നീടു വേഗതയിലും കുപ്പിനിറക്കുന്നതിലും പരിഷ്കാരവും വർദ്ധിച്ചുവന്നു. ഒരിക്കൽ കെടേച്ച് അടപ്പുകളായിരുന്നു ഉപയോഗിച്ചിരുന്നതു. അതുതന്നെയും കയ്യുകൊണ്ടാണ് അടപ്പ് ഇട്ടുവന്നിരുന്നതു. പിന്നീടു യന്ത്രം മുഖേന അടപ്പ് ഇട്ടുതുടങ്ങി. ഒടുവിൽ അടപ്പ് ഇടുന്നകാര്യത്തിൽ വേഗതയും സൌകര്യവും കണ്ടുപിടിക്കണമെന്നുള്ള ഉദ്ദേശത്തോടുകൂടി പരിശ്രമിച്ചതിന്റെ ഫലമായിട്ടാണ് ഇപ്പോഴത്തെ സ്ഫടിക ഉണ്ടകൾ ഉണ്ടായതു. കുപ്പിയുടെ മുഖത്തുള്ള ഇന്ത്യാറബ്ബർ വളയത്തിന്മേൽ സ്ഫടിക ഉണ്ട തിങ്ങിച്ചെന്നു ചേരുന്നകാരണം വായു ലേശംപോലും പുറത്തുപോകുന്നില്ല. കുപ്പിയുടെ അകത്തുള്ളവായുവിന്റെ ശക്തികൊണ്ടു ഈ ഉണ്ട കുപ്പിയുടെ മുഖത്തുവന്നു അടഞ്ഞിരിക്കയും ചെയ്യും. അതിന്നുശേഷം പ്രവർത്തിയിൽ കുറെക്കൂടി ശുചിവരുത്തുന്നതിന്നായിട്ട് സ്ക്രൂസ്റ്റാപ്പർ എന്നൊരു സമ്പ്രദായം കണ്ടുപിടിച്ചു. കുപ്പിയുടെ കഴുത്തിലുള്ള ഒരു സ്ക്രൂ അമർത്തിയാൽ വായു പുറത്തേക്ക് പോകുകയും സ്ഫടിക ഉണ്ട കീഴോട്ടു വീഴുകയും ചെയ്യും. ഈ സമ്പ്രദായംകൊണ്ട് അധികം സൌകര്യം സിദ്ധിച്ചുവെന്നു മാത്രമല്ല, ഉണ്ട കീഴോട്ടു ബലമായി തള്ളപ്പെടുമ്പോൾ സംഭവിക്കുന്ന പല ആപത്തുകളേയും തടയുന്നതിന്നും കാരണമായിത്തീരുകയും ചെയ്തു. ഈ സമ്പ്രദായം ഇവിടങ്ങളിൽ അധികമായി കാണുന്നില്ല. മദിരാശിമുതലായ വലിയ പട്ടണങ്ങളിലാണ് ഇത് സാധാരണയായി കാണപ്പെടുന്നതു. എന്നുമാത്രമല്ല വളരെ വിലപിടിച്ചതും പ്രാധാന്യമേറിയതുമായ വെള്ളങ്ങൾ നിറച്ചുവരുന്ന കുപ്പികൾക്കു മാത്രമെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/208&oldid=165136" എന്ന താളിൽനിന്ന് ശേഖരിച്ചത്