താൾ:Mangalodhayam book-6 1913.pdf/186

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എയിത്തുനക്ഷത്രം അനുസരിച്ചിരിക്കും ഒരു സാധനം ഒരു മി നിട്ടിൽ ഒരു മൈൽ വേഗത്തിൽ മറ്റൊന്നിന്മേൽ ത്തട്ടി ഉയരുന്വോൾ അതിനും ഏതാനും ചൂടുണ്ടാകുന്നു എന്നിരിക്കട്ടെ ഈ വേ ഗം നാലു മൈലുകളാൽ ജനിക്കുന്ന ചൂ ടു നാലുമടങ്ങല്ല പിന്നെയോ നാലുപ്രാവ ശ്യം നാലു അല്ലെങ്കിൽ പതിനാറുമടങ്ങാ യിരിക്കും ഈകണക്കിനു ഒരു തോക്കിന്റെറ ഉണ്ട വായുവിന്മേൽ ഉരഞ്ഞു ജനിപ്പികുന്ന തിനേകാൾ ഒരു ഉൽക്കാ പതിനായിരം മ ടങ്ങു ചൂടുണ്ടാകും ഏതൂ സാധനവും ചൂടുപി ടിച്ച പഴുക്കും തോറും പഴുത്തൂരൂകി അവി യായിത്തീരുകയുളു ഉൽക്കകൾ ഇപ്രകാരം പെട്ടെന്നു അത്യുഗ്രമായ ഉഷ്മമേറുന്ന ആവിയായിത്തിരിയുന്നതിനെയാണ് നാം എയിത്തുനക്ഷത്രമെന്നു പറയുന്നത്. ഉൽക്കകൾ സൂയ്യര ചൂറ്റും അണ്ഡാ കാരമായ അതിന്റെ പദ്ധതിയിൽകൂടി ഒരിക്കൽ ചാറ്റുന്നതിനു അനേകശതകോടി മൈലുകൾ ഓടണം ഇങ്ങിനെ ഓരിക്കൽ ചാറ്റുന്നതിനു നമ്മുടെ ഏകദേശം ൩൩ സംവത്സരങ്ങൾ വേണം ഭൂമിക്കടുക്കുന്വോൾ അവയെ ദുരദശിനികൊണ്ടും വായുമണ്ഡലത്തിൽ പ്പെട മേൽപറഞ്ഞവിദത്തിൽ എയിത്തുനക്ഷത്രങ്ങളാകുന്വോൾ നമ്മുടെ വെറുംകണ്ണുകൾകൊണ്ടും കാണുവാ൯ കഴിയും മറ്റു കാലങ്ങളിൽ അവ തീരെ അദൃശ്രങ്ങളിൽ ഭസ്കരനിദിഷ്ടമായ പ ന്ഥാവിൽക്കൂടി സദസ്സിൽ ചലിച്ചുകൊണ്ടി രിക്കും. വഷത്തിൽ ഒരിക്കൽ നവന്വ൪ തിയ്യതികളിൽ ( വ്രശ്ചികം ആദ്യം) ഭൂമി ഈ ഉൽക്കകളുടെ മാഗ്ഗത്തെ മുറിച്ചു കടന്നുപോകും. ഇതിനു ഏതാനും മണിക്കുറുകളെ വേണ്ടു. അപ്പോൾ അവയുടെ സാധാരണയായ കൂട്ടത്തിൽ നിന്നും അകന്നോടുന്ന പലത്തും ഭൂമിയുടെ വായുമണ്ഡലത്തിൽ പ്പെട്ട പ്രകാശമായമായ ഭസ്മമായി നശിച്ച്പോകുന്നു ഈ സംഗതി യിലാണ് നാം എയിത്തുനക്ഷത്രങ്ങളെ പ തിവായിട്ടു വൃശ്ചികമാസത്തിൽ കാണുന്ന ത്. ഈ സന്ദ൪ഭത്തിൽ ഉൽക്കാഗണം മ റ്റൊരിടത്തായിരിക്കും അവയുടെയും ഭു മിയുടെയും ഗതിവേഗങ്ങൾ രണ്ടുവിധമാ കയാലും അവ ഒരിക്കൽ സൂയ്യനുചുറ്റും ഓ ടിയെത്തുന്നതിന് ഏകദേശം ൩൩ സംവ ത്സരങ്ങൾ വേണ്ടിവരുന്നതിനാലും അക്കാ ലത്തിനടയിൽ പതിവായി ഭൂമി അവയുടെ അതിവിശാലമായ മണ്ഡലത്തിന്റെറ ഉള്ളൽകൂടി ഒരിക്കൽ കടന്നുപോകും. ആ സമയത്ത് അനേകം ഉൽക്കകൾ എയിത്തുനക്ഷത്ര ങ്ങളായി നശിച്ചുപോകും. ഈ കാഴ്ചകളെ അതാതുസമയങ്ങളിൽ കണ്ടിട്ടുള്ളതിന്റെറ വിവരങ്ങളെ ജ്യോതിശ്ശാസ്ത്യജ്ഞ ന്മാ൪ രേഖപെടുത്തിവെച്ചിട്ടുണ്ട്. എന്നാൽ ഇങ്ങനെ മുപ്പത്തിമൂന്ന് വ ൪ഷങ്ങൾ കഴിയുന്ന അവത്തികളിലൊക്കെ ഏതാനും ഉൽക്കകൾ നശിച്ചുപോകുന്നതാ യാൽ അവയുടെ ആകെയുള്ള എണ്ണം ക്ര മേണ കാഞ്ഞുപോകേണ്ടതല്ലേ എന്നും ഒ രിക്കൽ അവ നാമാവശേഷമാകയില്ലേ എ ന്നും ചില൪ ചോദിച്ചേകാം അതേ എ ന്നുതനേയാണ് ഇതിന്നു ശാസ്ത്ര് ജ്ഞന്മാ൪ ഉത്തരംപറയുന്നത് എങ്കിലും അവയുടെ സംഖ്യക്കു അളവില്ലാത്തതിനാലും ഭൂമി അ വയെ നശിപ്പിക്കുന്നത് അവയുടെ എണ്ണത്തോടു ഒത്തുനോക്കിയാൽ വളരെ മന്ദമായിട്ടാകയാലും മു൯ സൂചിപ്പിചൂ അവസാനം വരുവാ൯ എത്ര

യുഗങ്ങൾ പിടിക്കുമെന്നു നിശ്ചയിച്ചകൂടാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/186&oldid=165124" എന്ന താളിൽനിന്ന് ശേഖരിച്ചത്