Jump to content

താൾ:Mangalodhayam book-6 1913.pdf/184

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
മംഗളോദയം

൧൦൮൯

പുസ്തകം 6 }       മേടമാസം        {ലക്കം 6

മംഗളം
തൂവെള്ളച്ചാമ്പലാമ്പൽക്കണവകരകലിത്തോലുടുക്കെല്ലുതുമ്പ-
പ്പൂവെള്ളംപാമ്പുതീമാൻപെപെടുതപെടുംകാളവൻകാളകൂടം
ശ്രീവള്ളിപ്പെൺമാണാളഗണപതിയഗജാകാളിഭൂതാളിയൊന്നി-
ച്ചാവെള്ളിക്കുന്നിലുള്ളംതെളിവൊടുവിലസുംസാംബനാലംബനംമെ.

എയിത്തുനക്ഷത്രം

ഇതിന്നു ഉൽക്കാ എന്നും കൊള്ളിമീൻ എന്നും പേരുകളുണ്ട്. ഇതിന്റെ പോക്കിനെ ചിലർ വേടന്റെ എയിത്ത് എന്നു വിളിക്കുന്നു. ഇതിനെ കണ്ടിട്ടില്ലാത്തവർ ദുർല്ലഭം. ഫോസ്ഫൊറസ് എന്ന സാധനം അറ്റത്തു വെച്ചിട്ടുള്ള തീക്കോൽ ഒരു ചുമരിന്മേൽ ഉരച്ചാൽ ആ വര വീണെടത്തു അല്പനേരത്തേക്ക് ഒരു വെളിച്ചം കാണുമല്ലോ. രാത്രികാലത്ത് ആകാശത്തിൽ ചിലപ്പോൾ കാണപ്പെടുന്ന എയിത്തുനക്ഷത്രങ്ങളുടെ കാഴ്ച ഏകദേശം ഇതുപോലെയാണ്. വലിപ്പത്തിൽ വ്യത്യാസമുണ്ടെന്നേ ഉള്ളൂ. ഈ എയിത്തു പകൽ സമയത്തും സംഭവിക്കുന്നുണ്ട്. സൂര്യന്റെ പ്രകാശം നിമിത്തം നമുക്കു അപ്പോൾ അതിനെ കണ്ടുകൂടാ.

എയിത്തുനക്ഷത്രങ്ങൾ വാസ്തവത്തിൽ നക്ഷത്രങ്ങളല്ല. നക്ഷത്രങ്ങൾ അത്യന്തം ദൂരത്തിൽ നില്ക്കുന്നു. അവയ്ക്കു സ്വീയമായ പ്രകാശമുണ്ട്. അവ തമ്മിലുള്ള അ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/184&oldid=165122" എന്ന താളിൽനിന്ന് ശേഖരിച്ചത്