താൾ:Mangalodhayam book-6 1913.pdf/182

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നായാടികൾ 41

യ്യും.വധുപ്പണം ഒരു ഉറുപ്പികയേ ഉള്ളൂ. കല്യാണദിവസം വരൻ അരയിൽ വൃത്തിയായ ഒരു വസ്ത്രവും പാളകൊണ്ട് ഒരു തൊപ്പിയും ധരിച്ചു മാതാപിതാക്കന്മാരോടും സഹോദരികളോടും ബന്ധുമിത്രങ്ങളോടുംകൂടി വധുവിന്നുകൊടുപ്പാൻ ഒരു പളങ്കുമാലയും രണ്ടു കച്ചയും കൊണ്ടു വധുവിന്റെ കുടിലിലേയ്ക്കു ചെല്ലും. അപ്പോൾ അവൾ കുളികഴിച്ചു പുതിയ കല്യാണ ഉടുപ്പുകൾ ധരിയ്ക്കും. ഇവർ താലികെട്ടുന്ന സമ്പ്രദായമില്ല. വിരുന്നുകാർക്കു ചെറുതായ ഒരു സദ്യ പതിവുണ്ട്. ഇതിലേയ്ക്കുള്ള വക രണ്ടുമൂന്നു മാസമായി കൂലിപ്പണി ചെയ്തും മേൽജാതിക്കാരുടെ അടുക്കൽ പിച്ചതെണ്ടിയും സമ്പാദിക്കാൻ കഴിയുന്ന നെല്ലോ അരിയോ ആണ്. കക്ഷികൾ കല്യാണദിവസം മുതൽക്കുതന്നെ ഭാര്യാഭർത്താക്കന്മാരായി കഴിവാൻ തുടങ്ങും. പിറ്റേ ദിവസം രാവിലെ തന്നെ വധുവിനെയും കൂട്ടിക്കൊണ്ടു വരൻ സ്വഗൃഹത്തിലേയ്ക്കുപോകും. അപ്പോൾ സാധാരണയായി വധുവിന്റെ ആളുകളൊക്കെ ഒരുമിച്ചുണ്ടായിരിയ്ക്കില്ല. പോകുന്ന സമയം വധു സങ്കടപ്പെടുവാനോ കരയുവാനോ തുടങ്ങിയാൽ, ഭർത്താവിന്റെ ഗൃഹത്തിൽ ഉണ്ണുവാനും ഉടുക്കുവാനും ധാരാളം കിട്ടുമെന്നും ഒന്നിനും ബുദ്ധിമുട്ടു നേരിടുന്നതല്ലെന്നും മറ്റും പറഞ്ഞു മാതാപിതാക്കന്മാർ അവളെ ആശ്വസിപ്പിച്ചയയ്ക്കും. ഇവിടെകഴിഞ്ഞപോലെ ഒരു സദ്യ അവിടെയും ഉണ്ടാവും. ഒരാഴ്ച കഴിയുമ്പോൾ ദമ്പതിമാർ വധുവിന്റെ ഗൃഹത്തിലേയ്ക്കു ക്ഷണിക്കപ്പെടുകയും കുറച്ചുദിവസം അവിടെ താമസിച്ചതിന്നുശേഷം അവർ മടങ്ങുകയും ചെയ്യും.

വിധവകൾക്കു പുനർവ്വിവാഹം ചെയ്യാം. എന്നാൽ വിധിയാംവണ്ണമുള്ള കർമ്മങ്ങളൊന്നും പാടില്ലെന്നേയുള്ളൂ. മരിച്ചവന്റെ വിധവയെ സാധാരണയായി അവന്റെ സഹോദരന്മാർ കല്യാണം ചെയ്യുക പതിവില്ല. ബഹുഭാര്യത്ത്വവും ബഹുഭർത്തൃത്ത്വവും നടപ്പുമില്ല.

ഭർത്താവിന്നു ഭാര്യയുടെ നടപടി രസിക്കാതായാൽ അവൻ അവളെ അവളുടെ കുടിലിൽ കൊണ്ടുപോയാക്കി വധുപ്പണം കൊടുത്തിട്ടുള്ളതിൽ പകുതി തിരിച്ചുവാങ്ങി മടങ്ങിപ്പോരും. ഭാര്യയ്ക്കു ഭർത്താവൊന്നിച്ചു കഴിവാൻ പ്രയാസമായിത്തോന്നുമ്പോൾ അവൾ സ്വഗൃഹത്തിലേക്കു മടങ്ങിപ്പോയി വധുപ്പണം സംഖ്യ തിരികെ കൊടുക്കുകയും ചെയ്യും. അവൾക്ക് പിന്നെ കല്യാണം ചെയ് വാൻ വിരോധമില്ല. ഭർത്തൃഗൃഹത്തിൽനിന്നു ഒഴിഞ്ഞുപോകുമ്പോൾ പ്രായംചെന്ന മക്കളെല്ലാം അച്ഛന്റെ ഗൃഹത്തിൽത്തന്നെ നില്ക്കുകയും അല്ലാത്തവർ അമ്മയൊന്നിച്ചുപോകയുമാണ്. കുട്ടികൾക്ക് അമ്മയെ കാണാൻ ആവശ്യമായാൽ എടക്ക് പോയി ഒന്നുരണ്ടുദിവസം അവളൊന്നിച്ചു താമസിക്കാം. വ്യഭിചാരം മഹാ വിദ്വഷമായിട്ടും വ്യഭിചാരികളെ കാട്ടുമൃഗങ്ങളും ഭൂതങ്ങളും ആക്രമിക്കുമെന്നും ഇവർ കരുതി വരുന്നതുകൊണ്ടു ഇവരുടെയിടയിൽ പാതിവ്രത്യം ഒരുമാതിരി നടന്നുവരുന്നുണ്ടെന്നുംവേണം പറയാൻ.

ഒരു സ്ത്രീ ഗർഭം ആറാംമാസത്തിൽ കുരങ്ങിന്റെയോ മലയണ്ണാന്റെയോ മാംസത്തിന്ന് ആഗ്രഹം കാണിക്കും. അവൾക്ക് വല്ല ഭൂതങ്ങളുടെയും ബാധയുണ്ടെങ്കിൽ അതു ഒഴിക്കുവാൻ ഏഴാംമാസത്തിൽ ഉഴിഞ്ഞുകളയുന്ന ഒരു പതിവുണ്ട്. ഗർഭ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/182&oldid=165120" എന്ന താളിൽനിന്ന് ശേഖരിച്ചത്