Jump to content

താൾ:Mangalodhayam book-6 1913.pdf/169

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മലബാറിലെ ജിപ്സികൾ.

മലബാറിൽ ധാരാളമായി കണ്ടുവരുന്ന 'കാക്കാലന്മാരെ'യാണ് 'ജിപ്സികൾ' എന്നു വിളിച്ചുവരുന്നത്. ഇവർ ദക്ഷിണ ഇന്ത്യയിലും ഉത്തര ഇന്ത്യയിലുമുള്ള എല്ലാ പട്ടണങ്ങളിലും ഗ്രാമങ്ങളിലും കണ്ടുവരുന്നതായ 'കുറവം' ജാതിയിൽ പെട്ടതാകുന്നു. ഇവർ ഇന്ത്യയുടെ എല്ലാ ഭാഗങ്ങളുലും സഞ്ചരിച്ചിട്ടുള്ളവരാണെന്നു മാത്രമല്ല, യൂറോപ്പിലെ ജിപ്സികളുടെ ചാർച്ചക്കാരാണെന്ന് ഇവരിൽ പലരും വിശ്വസിച്ചുപോരുന്നുമുണ്ട്. കാലപ്പഴക്കത്താലും ദേശാവസ്ഥയുടെ ഭേദഗതികൊണ്ടും, തിരുവിതാംകൂറിലെ കാക്കാലന്മാർ തങ്ങളുടെ പൂർവ്വസ്ഥിതിയെക്കുറിച്ചുള്ള ഐതിഹ്യത്തെ മിക്കവാറും വിസ്മരിച്ചു, തിരുവിതാംകൂർ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും കൊച്ചിരാജ്യത്തിന്റെ ഏതാനും മൂലകളിലും സഞ്ചരിക്കുന്നതുകൊണ്ടു മാത്രം തങ്ങളുടെ ജീവിതോദ്ദേശ്യം പൂർണ്ണമാകുന്നതാണെന്ന് അവർ ഇപ്പോൾ വിചാരിച്ചുവരുന്നു. 'കാലത്തിനടുത്ത കോലം' എന്ന പ്രമാണത്തിന്ന് ഈ കൂട്ടരുടെയിടയിൽ പ്രവേശനമാർഗ്ഗം ലഭിച്ചിട്ടില്ല. ദേഹപ്രയത്നം കൊണ്ട് കാലക്ഷേപം ചെയ്യുന്നതായ ഇക്കാലത്ത് ഇവരെ മാത്രം ‌അതു ബാധിച്ചിട്ടില്ല, ‌ലക്ഷ്മീദേവി പ്രസാദിച്ചാലും മുഷിഞ്ഞാലും അവർക്കു കൂസലില്ല. അവർ പൂർവാചാരമനുസരിച്ചല്ലാതെ പ്രവർത്തിക്കുകയില്ല. ഭിക്ഷാടനം ലജ്ജാവഹമാണെന്ന് എത്ര തന്നെ പ്രസംഗിച്ചാലും അവരുടെ തലയിൽ കയറുകയില്ല. അതിനിഷ്ഠയോടുകൂടി പൂർവ്വാചാരത്തെ കണ്ണുമടച്ചു പിന്തുടരുന്നതായ വേറൊരു സംഘത്തെ ഇക്കാലത്ത് ഒരു ദിക്കിലും കാണുകയുമില്ല. പക്ഷെ, പൂർവ്വാചാരസ്ഥിരതയില്ലാതെ ലോകപരിഷ്കാരത്തിന്റെ അതിശീഘ്രമായ ഒഴുക്കിൽ പെട്ട് ഇരുവരും മറിഞ്ഞിരുന്നുവെങ്കിൽ ഇവരുടെ പൂർവ്വ ചരിത്രത്തെപ്പറ്റിയോ, ചില പ്രത്യേക സമ്പ്രദായങ്ങളെക്കുറിച്ചോ വിവരമായ ഒരറിവു കിട്ടുവാനുള്ള മാർഗ്ഗം നമുക്കു അടഞ്ഞുപോകുമായിരുന്നു. 'കാക്കാലൻ' എന്ന വാക്കിനു തൃപ്തികരമായ ഒരർത്ഥം കണ്ടുപിടിക്കുവാൽ യാതൊരു പഴുതും ഇപ്പോൾ കാണുന്നില്ല. അവർക്കുതന്നെയും സൂക്ഷ്മം വിവരമില്ല. ഈ വാക്ക് 'കാക്കാലക്കുവാൻ'എന്നൊ,'കാക്കക്കുറവൻ' എന്നൊ ഉള്ള വാക്കിന്റെ ചുരുക്കമെന്നൊ രൂപഭേദമെന്നോ ആണ് അവരുടെ ഇടയിൽ സാധാരണയായുള്ള ധാരണ. പരദേശക്കുറവന്മാരെ മലയാളത്തിൽ കാക്കാലന്മാർ എന്നു വിളിച്ചുവരുവാനുള്ള കാരണമെന്തായിരിക്കാം? കാക്കകളുടെ ഉച്ഛിഷ്ടം ഭക്ഷിക്കുക, കാകമാംസം ഭക്ഷ്യമായി ഉപയോഗിക്കുക മുതലായവകൊണ്ടായിരിക്കണം ഇവർക്ക് ഈ പേർ സിദ്ധിച്ചത്. രാമായണം കുറത്തിപ്പാട്ടിൽ 'കാക്കതിന്നും കഴുവൻ തിന്നും എങ്കളുടെ ജാതി' എന്നു പറഞ്ഞിരിക്കുന്നതു

അടിസ്ഥാനമില്ലാതെ ആയിരിക്കയില്ലല്ലൊ. എങ്ങിനെയായാലും, മലയാളത്തിൽ ഇവയ്ക്ക് ഈ പേര് സിദ്ധിച്ചത്. ഇവരുടെ കൂട്ടരിൽ നിന്നല്ലെന്നും ഇവയുടെ ചില പ്രത്യേക സ്വ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/169&oldid=165116" എന്ന താളിൽനിന്ന് ശേഖരിച്ചത്