താൾ:Mangalodhayam book-6 1913.pdf/164

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇന്ത്യയും ഈജിപ്തും ൧൮൯ രാജ്യത്ത് ഇപ്പോൾ കൃഷിയ്ക്കുപയോഗപ്പെട്ടിട്ടുള്ള സ്ഥലം ഏകദേശം ൧൫൦൦ ച.നാ. വിസ്താരമയുളിള്ളു. വെള്ളത്തിനുള്ള ദാരിദ്ര്യം അവിടെ അത്ര അധികമാണ്. എത്രയോ അപൂർവമായിട്ടേ മഴ പെയ്യാറുല്ളു. നൈൽ നദി വിട്ട് അകന്നിട്ടുള്ള പ്രദേശങ്ങൾ ഒട്ടു മുഴുവനും ചുട്ടു വരണ്ടുകിടക്കുന്ന വെറും മരുഭൂമികൾ തന്നെ. പക്ഷെ, അതിന്നു പകരം നദിയ്ക്കു തൊട്ടുകിടക്കുന്ന സ്ഥലങ്ങളെല്ലാം എത്രയും ഫലവത്തുകളുമാകുന്നു. ഭൂമിശാസ്ത്രജ്ഞന്മാരല്ലാത്ത വായനക്കാർ ഈജിപ്തിനെക്കുറിച്ച് ഇങ്ങിനെ ഒരു സംക്ഷിപ്ത വിവരമെങ്കിലും ഇവിടെ ധരിച്ചിരിയ്ക്കുന്നതു തീരെ നിഷ്പ്രയോജനമല്ല. ഈജിപ്ത് രാജ്യത്തിന്റെ ആദിമചരിത്രം ക്രിസ്താബ്ദത്തിന്നു ഏകദേശം ൪൪൦൦ കൊല്ലങ്ങൾക്കു മുമ്പു തൊട്ടാരംഭിയ്ക്കുന്നു. അന്നു മുതൽ അത് ഏകച്ഛത്രാധിപത്യത്തിൻ കീഴിൽ ഭരിയ്ക്കപ്പെട്ടവന്നു. എന്നാൽ അതിന്നു മുമ്പു തന്നെ ലോകോത്തരമായ ഒരു പരിഷ്കൃതരീതി അവിടുത്തെ സകല കാര്യങ്ങളിലും വ്യാപിച്ചിട്ടുണ്ടായിരുന്നു. ചരിത്രകാരന്മാരുടെ ലോകചരിത്രം (Historians' History of the world)എന്ന ചരിത്രഗ്രന്ഥപരമ്പരയിൽ ഈജിപ്തിനെപ്പറ്റി എഴുതിയിട്ടുള്ള പ്രസിദ്ധ പണ്ഡിതൻ ഡോക്ടർ അഡോൾഫ് ഏർമൻ (Dr.Adolf Erman) ആ രാജ്യത്തിലെ ആദഗിമപരിഷ്കാരത്തെപ്പറ്റി ഒരു സന്ദർഭത്തിൽ ഇങ്ങിനെ പ്രസ്താവിച്ചു കാണുന്നു:-'പഴയ കാലങ്ങളിൽ തന്നെ ഈജിപ്ത് പരിഷ്കാരസോപാനത്തിൽ ഏറ്റവും ഉയർന്ന ഒരു പടിയിൽ കയറിയിരിയ്ക്കുന്നു. ഏകാധീനമായ രാജ്യഭരണം, സർവശാസ്ത്രങ്ങളിലും ഉൽകൃഷ്ടതരമായ നൈപുണ്യം ക്രമത്തിൽ പരിഷ്കരിയ്ക്കപ്പെട്ടുവരുന്ന ഉത്തമമായ ധർമ്മശാസ്ത്രം, കലാവിദ്യകളുടെ സർവതോമുഖമായ അഭിവൃദ്ധി ഇതാണ് അവിടുത്തെ പുരാതന സ്തംഭങ്ങളെ പരിശോധിയ്ക്കുമ്പോൾ തെളിയുന്നത്. അന്യരാജ്യക്കാരെല്ലാം വെറും പ്രാകൃതാവസ്ഥയിൽ തന്നെ പറ്റിക്കിടന്നു ഗാഢമായി ഉറങ്ങിക്കൊണ്ടിരുന്ന ഒരു കാലത്ത് മനുഷ്യജാതിയ്ക്ക് ആദ്യമായുണ്ടായ ഒരുൽഗമനശക്തി നാം അവിടെ പ്രകാശിച്ചു കാണുന്നു.***കഴിഞ്ഞ കാലങ്ങളിലെന്നപോലെ തന്നെ ഇനി മേലിലും ഈജിപ്തിന്റെ പുരാതന മഹിമകൾക്കുള്ള അവശിഷ്ടങ്ങൾ ജനങ്ങൾ എത്രയും ഭയഭക്തിബഹുമാനങ്ങളോടുകൂടി നോക്കിക്കാണും.അവരവരുടെ വംശസ്ഥാപകനും അപ്പോഴുള്ള സകല സമ്പത്തിന്റേയും ഒരു പ്രധാനഭാഗം മുമ്പു സമ്പാദിച്ചുവെച്ചവനും ആയ ഒരു പൂർവികനെ പിന്നെ വളരെക്കാലം കഴിഞ്ഞു ജനിയ്ക്കുന്ന അയാളുടെ സന്താനങ്ങൽ എത്ര നന്ദിയോടും ഭക്തിയോടും കൂടിയാണോ അനുസ്മരിക്കുക, അതേവിധമുള്ള ഒരു മനോവൃത്തിയാണ് ഇനിയുണ്ടാകുന്നവർക്കു ഈജിപ്തിന്റെ നേർക്കുണ്ടായിക്കൊണ്ടിരിയ്ക്കുക. ഇപ്പോൾ നമ്മുടെ മനഃശക്തികൊണ്ടുണ്ടാക്കിയവയാണെന്നു വിചാരിയ്ക്കപ്പെടുന്ന നമുക്കുള്ള പല അറിവുകൾക്കും ശക്തികൾക്കും നാം ഈജിപ്തിനോടു കടപ്പെട്ടിരിയ്ക്കുന്നു എന്നുള്ളതിൽ സംശയിയ്ക്കാനില്ല.'ഇത്രയും മഹത്തരമായ ഒരു പരിഷ്കാരവിശേഷം ,ഇപ്പോഴും പല സ്ഥലങ്ങളിൽ ശുദ്ധകാടന്മാർ താമസിച്ചുവരുന്നതാതി കാണുന്ന ആഫ്രിക്കാരാജ്യത്തിന്റെ ഒരു മുക്കിൽ,ഏകദേശം എഴുപതെൺപതു നൂറ്റാണ്ടുകൾക്കു മുമ്പ് ഇങ്ങിനെ വ്യാപിച്ചുവരണമെങ്കിൽ അത് അവിടെ മറ്റേതൊരു രാജ്യക്കാരുടെ സമ്പർക്കം ഉണ്ടായതുകൊണ്ടായിരിയ്ക്കണം? ഇതാണ് നമുക്കാലോചിയ്ക്കാനുള്ളത്. ചരിത്രാരംഭത്തിന്നുമുമ്പ് ഈജിപ്തിലുണ്ടായിരുന്ന ആദിമനിവാസികൾ :"വടക്കു കിഴക്കേ ആഫ്രിക്കയിൽ ഉള്ളവരായ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/164&oldid=165111" എന്ന താളിൽനിന്ന് ശേഖരിച്ചത്