താൾ:Mangalodhayam book-6 1913.pdf/154

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പുസ്തകാഭിപ്രായം 129

ദ്യനെ നിശ്ചയിച്ചുംവെച്ചു നായകൻ സുഖവാസത്തിനായി അകലേയുള്ള അചലപുരത്തേയ്ക്കു പോയിരിയ്ക്കുന്നു. ഇതു, നായകന്റെ ഗുണോൽക്കർഷത്തിന്നു ഹാനികരമായ വർണ്ണനമാണെന്നു പറയാതെ കഴികയില്ല; നായികയിൽ നായകന്നുള്ള പ്രേമം ആത്മാർത്ഥമല്ലെന്നും, സ്വാർത്ഥത്തെക്കരുതിക്കൊണ്ട് നായികയുടെ ആപൽദശയിൽക്കൂടിയും അവളെ പിരിഞ്ഞുപോകാൻ മടിയ്ക്കുന്ന ആളല്ല നായകനെന്നും സ്വഭാവദൂഷണം സംഭവിയ്ക്കുന്നു. ഇനിയും, നായകനെക്കുറിച്ചു സുനീതി ചെയ്യുന്ന വർണ്ണന നോക്കുക. ( 9-ആം ഭാഗം) 'അഞ്ചാതാലോചനക്കമ്പികൾവലയനിര

   യ്കൊത്തുമാത്താനുരാഗ-

ച്ചെഞ്ചായപ്പൂച്ചണിഞ്ഞുംതെളിയുമൊരുക

   ശാശയക്കൂട്ടിനുള്ളിൽ             (ലേ-                                                                                                                                                                                                                                               സഞ്ചാരംചെയ്യുമോമൽചെറുകിളിമകളാം  
   ബാലികേ,ഭാഗ്യചൂത-

ത്തുഞ്ചാളുംകോകിലംപോൽഭവതിപുരുസു

   ക്കാറ്റിലാരോഗ്യമേന്തും'         (ഖ

ഈ പദ്യത്തിന്റെ വ്യംഗ്യമായ അർത്ഥമെന്താണ്? കലേശന്റെ ആശയമാകുന്ന കൂട്ടിനുള്ളിലാണ് ബാലയാകുന്ന കിളിയുടെ ഇപ്പോഴത്തെ വാസം, ആ കൂട് എങ്ങിനെയുള്ളതാണ്? ആലോചനയാകുന്ന കമ്പികളാൽ ചുറ്റപ്പെട്ടതാകുന്നു. അതു മാത്രമോ? അനുരാഗമാകുന്ന ചെഞ്ചായം കൊണ്ട് പൂച്ചിട്ടതുമാണ്. ഇതിന്റെ അർത്ഥമോ? പുറമെ കാണുന്ന അനുരാഗം വെറും പൂച്ചാണ്; കമ്പികൾ അനുരാഗക്കട്ടിയല്ല; അകത്ത് ആലോചനയാണുള്ളത്; ഈ ആലോചനയെ അനുരാഗപ്പൂച്തുകൊണ്ടു മറച്ചുവച്ചിരിയ്ക്കുന്നു. ഇങ്ങിനെയുള്ള കൂട്ടിനുള്ളിൽ സഞ്ചരിയ്ക്കുന്ന കിളിയ്ക്ക് പുരുസുഖം എപ്പോൾ സാദ്ധ്യമാകും? കൂട്ടിലടയ്ക്കപ്പെടാത്ത കോകിലം എങ്ങിനെയാണോ ചൂതത്തുഞ്ചത്തിര്യിക്കുമ്പോൾ സുഖക്കാറ്റേറ്റ് ആരോഗ്യത്തെ പ്രാപിയ്ക്കുന്നു, അതിന്മണ്ണം, ബാലയാകുന്ന കിളിയും ഭാഗ്യമാകുന്ന വൃക്ഷത്തിന്റെ തുഞ്ചത്ത് കയറുമ്പോൾ പുരുസുഖം ലഭിയ്ക്കും. എന്നാൽ, കിളിക്കൂടിനുള്ളിൽ തന്നെയാണോ ഈ സുഖസ്ഥാനം? സാധാരണ പക്ഷിക്കൂട്ടിന്നകത്ത് വൃക്ഷങ്ങൾ ഉണ്ടാവാറില്ലല്ലോ. കൂട്ടിന്ന് പുറമെ പോയാലേ, വൃക്ഷശിഖരത്തെ പ്രാപിയ്ക്കാൻ കഴിയൂ. അതാവിതു, കലേശാശയക്കൂട്ടിൽനിന്നു പുറത്തുപോന്നു ഭാഗ്യവൃക്ഷത്തുഞ്ചത്തു കയറുമ്പോഴേ ബാലയാകുന്ന കിളിയ്ക്ക് സുഖം ലഭിയ്ക്കു എന്ന് അർത്ഥം വരുന്നു. ഈ വർണ്ണന നായകന്നു പ്രശംസയായിരിയ്ക്കുന്നില്ലെന്ന് സ്പഷ്ടമല്ലോ. ഇനിയും നോക്കുക 15-ആംഭാഗത്തിൽ, 21-ആം ശ്ലോകംകൊണ്ടു, നായകൻ തന്റെ ഹർമ്മ്യങ്ങളെ പാട്ടത്തിന്നായും, കസ്തൂരിക്കച്ചവടത്തിന്നായും മാണിക്യനോട്ടത്തിനായും ഏൽപ്പിച്ചുകൊടുക്കുന്നതിൽ തൽപ്പരനായ ഒരു മധ്യമപാത്രമാണെന്ന് അർത്ഥം വ്യഞ്ജിക്കുന്നു. അതേ ഭാഗത്തുതന്നെ, നായികഉദ്യാനത്തിലെ കുയിലുകളെപ്പറ്റി നായകനുമായി സംഭാഷണം ചെയ്യുമ്പോൾ, നായകൻ അവിടെ വളർത്തുന്നതായ കോകിലങ്ങളിൽ ഒരു ആൺകുയിൽ 'പെൺകോകിലത്തെ പ്രതീക്ഷിച്ചുംകൊണ്ടി'രിയ്ക്കുന്നതായി വർണ്ണിച്ചിരിയ്ക്കുന്നു. അപ്രസ്തുതത്തിൽ ആൺകോകിലങ്ങൾ കൊച്ചി സംസ്ഥാനത്തിലെ ഉദ്യോഗസ്ഥന്മാരാണെന്ന് അർത്ഥമാക്കുമ്പോൾ, അവരിലൊരാൾ 'പെൺകോകില'ത്തെ പ്രതീക്ഷിച്ചുകൊണ്ടിരിയ്ക്കുന്നു എന്നു പറയുന്നതിന്റെ വ്യാംഗ്യം കഥാനായകന്റെ ഭരണമഹിമയെ

.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/154&oldid=165100" എന്ന താളിൽനിന്ന് ശേഖരിച്ചത്