താൾ:Mangalodhayam book-6 1913.pdf/153

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

128 മംഗളോദയം

ഉദ്ദേശത്തെ പ്രാപിപ്പാനായിക്കൊണ്ടുള്ള കഥാപാത്രങ്ങളുടെ വാങ്മനഃകായവ്യാപാരങ്ങളെ ലോകാവസ്ഥ അനുസരിച്ചുതന്നെയാണ് ഘടിപ്പിച്ചുകാണുന്നത്.

        ഇങ്ങിനെ, മലയാളത്തിൽ പ്രസിദ്ധങ്ങളായ നാടകമാതൃകകൾ ഒന്നിനെയും, 'ബാലാകലേശം' അനുകരിയ്ക്കുന്നില്ലെന്ന് തെളിയുന്ന സ്ഥിതിയ്ക്ക് ഇതിന്നു 'നാടകം' എന്ന പേർ  യോജിയ്ക്കയില്ലെന്നു പറഞ്ഞേ കഴിയൂ. 

'ബാലാകലേശം', നാടകം എന്ന അഭിധാനത്തെ അർഹിയ്ക്കുവാൻ തക്കവണ്ണം നാടകലക്ഷണങ്ങൾ കൃതി അല്ലെന്നിരിയ്ക്കയാൽ, നാടകമെന്ന നിലയിൽ സ്വീകരിയ്ക്കപ്പെടുവാൻ അവകാശമില്ലെന്നിരിയ്ക്കിൽ പിന്നെ, 'കൊച്ചിസാഹിത്യസമാജ'ത്തിന്റെ അധികാരത്തിൻ കീഴിലുള്ള സാഹിത്യലോകത്തിൽ എന്തെങ്കിലും ഒരു പദം അതിന്ന് അനുവദിച്ചുകൂടുന്നതാണോ? ഈശ്വരസൃഷ്ടിയിൽ പെട്ടതായ ഒരു ജീവി മനുഷ്യജാതിയുടെ ലക്ഷണങ്ങൾ തികഞ്ഞതല്ലന്നിരിയ്ക്കട്ടെ, അതു നിമിത്തം ആ ജീവിയെ മനുഷ്യവർഗ്ഗത്തിൽ സ്വീകരിച്ചുകൂടുന്നതല്ലെന്നുമിരിയ്ക്കട്ടെ. എന്നാലും, അതിന്നു മനുഷ്യന്റെ കൈകളും, കുതിരയുടെ കാലുകളും, കുരങ്ങിന്റെ തലയും, ആനയുടെ തുമ്പിക്കൈയും, സർപ്പത്തിന്റെ പല്ലും- ഇങ്ങിനെ ഓരോരോ അവയവങ്ങൾ ഓരോരോ ജന്തുക്കളുടേതായിരുന്നാൽ, അത് പ്രകൃതിയുടെ വികൃതിയാണെങ്കിലുകൂടി, അതിന്നു ജന്തുലോകത്തിൽ പ്രത്യകമായൊരു സ്ഥാനം അനുവദിയ്ക്കാവുന്നതാണല്ലോ. അതിന്മണ്ണം, നാടകലക്ഷണങ്ങൾ തികയാത്ത കാരണത്താൽ നാടകജാതിയിൽനിന്നു ഭ്രഷ്ടമായിത്തീരുന്ന ഒരു കവിസൃഷ്ടിയെ സാഹിത്യലോകത്തിൽപെട്ടതായ പ്രകൃതിയുടെ ഒരു വികൃതിയെന്നു ഗണിച്ചു പ്രത്യേകമായൊരു സ്ഥാനം കല്പിയ്ക്കാം. 'ബാലാകലേശ'വും അങ്ങിനെ വിശേഷമായൊരു പദത്തെ അർഹിയ്ക്കുന്നുവെന്നു സമ്മതിയ്ക്കാം. അതു നാടകമാവാൻ വേണ്ടി സൃഷ്ടിച്ചതായ ഒരു ഗദ്യപദ്യമിശ്രകൃതിയാണെന്ന് കാണുന്നതുകൊണ്ട്, അതിന്നു സാഹിത്യലോകത്തിൽ ഒരു പ്രത്യേകസ്ഥാനം ലഭിപ്പാൻ അവകാശമുണ്ടെന്നിരിക്കട്ടെ എന്നാൽ, ഈ അവകാശവാദം, 'കൊച്ചി സാഹ്ത്യസമാജ'ത്തിന്റെ അധികാരത്തിൻകീഴിൽ ഉള്ളതായ സാഹിത്യക്ഷേത്രത്തിൽ ഒരു പ്രതിഷ്ഠ ലഭിയ്ക്കുന്നതിനു വേണ്ടുന്ന വിശേഷാവകാശത്തെ അനുവദിച്ചുകൊടുക്കുന്നതിലേയ്ക്ക് സാധുവാകുമോ, എന്നാണ് ആലോചിപ്പാനുള്ളത്. അതിലേയ്ക്ക്, ഈ കൃതിയിലെ പ്രലിപാദ്യവിഷയങ്ങളുടെ ഗുണാഗുണങ്ങളെപ്പറ്റി നിരൂപണം ചെയ്യേണ്ടതാവശ്യമാകുന്നു. കൊച്ചി വലിയതമ്പുരാൻ തിരുമനസിലെ രാജ്യഭരണമഹിമയെ വിഷയീകരിച്ചിട്ടാണ് ഈ കൃതിയെ രചിച്ചിരിക്കുന്നതെന്നു പറഞ്ഞതുകൊണ്ടുമാത്രം, ഈ കൃതി ഗുണഭൂയിഷ്ഠയാണെന്ന് അനുമിയ്ക്കുവാൻ ന്യായമില്ല. കഥാനായകന്റെ ചരിത്രത്തെ എങ്ങിനെയാണ് വർണ്ണിച്ചിര്യ്ക്കുന്നത്; ആ വർണ്ണനകളാൽ നായകന്റെ സ്വഭാവപ്രദർശനം ചെയ്യുന്നതെങ്ങനെയാണ്; ആ വർണ്ണനകൾക്കിടയിൽ ഓരോരോ ഉപവിഷയങ്ങളെപ്പറ്റി പ്രാസംഗികമായി ചെയ്തിരിയ്ക്കുന്ന പ്രസ്ഥാവങ്ങൾ ഏതുപ്രകാരത്തിലുള്ളവയാണ്; ഇത്യാദി പലേ സംഗതികളെനിർണ്ണയിച്ചേഷമേ ഈ കൃതിയുടെ ത്യാജ്യതയേയോ ഗ്രാഹ്യതയേയോ തീർച്ചപ്പെടുത്തിക്കീട. ഒന്നാമതായി, കഥാനായകനായി സങ്കല്പിയ്ക്കപ്പെട്ടിരിയ്ക്കന്ന കലേശനെപ്പറ്റി വർണ്ണിച്ചിട്ടുള്ളതു നോക്കാം. നായികയായ ബാലയുടെ ആലസ്യപ്രസ്താവനയോടുകൂടിയാണ് ഒന്നാമങ്കം ആരംഭിയ്ക്കുന്നത്. തന്റെ മഹിഷിയെ ചികിത്സിപ്പാൻ വൈ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/153&oldid=165099" എന്ന താളിൽനിന്ന് ശേഖരിച്ചത്