താൾ:Mangalodhayam book-6 1913.pdf/151

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

126 മംഗളോദയം

യാളത്തിൽ നാടകങ്ങളുടെ ആവിർഭാവം സംസ്കൃതത്തിൽ നിന്നാകുന്നു എന്നു പ്രസിദ്ധമത്രെ. 'നാടകം' എന്ന അഭിധാനം തന്നെ ഇതിന്ന് ഒരു തെളിവാകുന്നുവല്ലോ. സംസ്കൃതനാടകങ്ങളുടെ ലക്ഷണങ്ങൾ 'ബാലാകലേശ'ത്തിന്നുണ്ടോ? ഈ ലക്ഷണങ്ങളെന്തെന്ന് ഇവിടെ വിസ്തരിയ്ക്കേണ്ടതില്ലെന്ന് വിചാരിയ്ക്കുന്നു. എന്നാലും 'ബാലാകലേശ'ത്തിന്നു ഈ ലക്ഷണങ്ങൾ മുഴുവനുമോ ഏതാനുമോ ഉണ്ടോ എന്നുള്ള അന്വേഷണത്തിൽ, നാടകലക്ഷണസംബന്ധമായ ചില സംഗതികളെ ആലോചിയ്ക്കേണ്ടിയുമിരിയ്ക്കുന്നു. ഈ കൃതി രസാശ്രയമായ ദൃശ്യകാവ്യംതന്നെയോ? ഇതിന്നു എന്തെങ്കിലും ഒരു 'വസ്തു' ഉണ്ടോ? വസ്തുനിർദ്ദേശത്തിൽ ബീജ, ബിന്ദു, പതാകാ, പ്രകരീ, കാർയ്യങ്ങൾ എന്ന അർത്ഥപ്രകൃതികൾ യോജിച്ചിട്ടുണ്ടോ? ആരംഭ, യത്ന, പ്രാപ്യാശാ, നിയതാപ്തി, ഫലാഗമങ്ങൾ എന്ന അഞ്ചു സന്ധികളും യോജിച്ചിട്ടുണ്ടോ? കഥ, പ്രഖ്യാതമോ, ഉൽപാദ്യമോ, മിശ്രമോ ആണോ? വിഷ്കാഭചൂളികാങ്കാസ്യാങ്കാവതാരപ്രവേശകങ്ങൾ എന്ന സൂച്യങ്ങൾ ഇതിൽ ഘടിപ്പിച്ചിട്ടുണ്ടോ? പ്രകാശാ, സ്വഗതം, ജനാന്തികം, അപവാരിതകം, ആകാശഭാഷിതം എന്നിതുകളും ഉണ്ടോ? ഇതിലെ നായകന്റെ ലക്ഷണങ്ങളെന്തു? നേതാവ് ധീരോദാത്തനോ, ധീരലളിതനോ, ധീരശാന്തനോ, ധീരോദ്ധതനോ? ദക്ഷിണനോ, ശഠനോ, ധൃഷ്ടനോ, അനുകൂലനോ? നായിക, സ്വീയയോ, അന്യയോ, സാമാന്യയോ? അംഗിയായ രസം ഏതാണ്? ശൃംഗാരമോ, വീരമോ, കരുണമോ? ഇങ്ങിനെ ഓരോരോ സംഗതികളെ പർയ്യാലോചിച്ചേടത്തോളം, 'ബാലാകലേശ'ത്തിൽ ഈ വക ലക്ഷണങ്ങൾ പലതും ഇല്ലെന്നു പറകവേണ്ടിയിരിയ്ക്കുന്നു. ഇതിലെ കഥാവസ്തുതന്നെ ലോകാവസ്ഥയെ അനുകരിയ്ക്കുന്നില്ല. ഒരു നായകൻ തന്റെ ഭാർയ്യയുടെ രോഗത്തിനു ശമനം വരുത്തുവാൻ ഉദ്ദേശിയ്ക്കുന്നതായിട്ടാണ് കഥാരംഭത്തിൽ സൂചിപ്പിച്ച്രിക്കുന്നത്. എന്നാൽ ഈ ആരംഭത്തെ തന്നെയാണോ പിന്നെയുള്ള അങ്കങ്ങളിൽ തുടരുന്നത്? അല്ലെന്ന് സ്പഷ്ടം. രോഗശമനത്തിന്നു യത്നം ചെയ്തുവെന്നാകട്ടെ, ആ യത്നം ഇടയ്ക്കു തടയപ്പെട്ടു എന്നാകട്ടെ, വീണ്ടും അതിന്ന് അഭിവൃദ്ധി ഉണ്ടായി എന്നാകട്ടെ, ഒടുവിൽ ഫലസിദ്ധി ലഭിച്ചു എന്നാകട്ടെ, യാതൊന്നും ഇതിൽ ബന്ധിച്ചുകാണുന്നില്ല. വാസ്തവത്തിൽ, ആദ്യന്തം അവിച്ഛിന്നമായ ഒരു കഥാവസ്തു ഇതിനുള്ളിലൂടെ കടന്നുപോകുന്നതായി കാണുന്നില്ല. ചില പാത്രങ്ങൾ തമ്മിൽ ഓരോരോ വിഷയത്തെക്കുറിച്ച് ഓരോരോ അവസരത്തിൽ ചെയ്യുന്ന സംഭാഷണങ്ങളെ എല്ലാം കൂട്ടിക്കെട്ടി, ഇടയ്ക്കിടെ ഓരോ വിരാമം വരുത്തി അങ്കവിഭാഗം ചെയ്തിട്ടുള്ളതല്ലാതെ, ഈ കൃതിയിൽ നിർദ്ദിഷ്ടമായ ഒരുദ്ദേശം സാധിപ്പാൻവേണ്ടി ഐക്യത്തോടുകൂടി പ്രവർത്തിയ്ക്കുന്നു എന്നു കഥാഘടനം ചെയ്തിട്ടില്ല. ഇതിലെ രണ്ടാമങ്കത്തിൽ നായകന്റെ കഥാപ്രസംഗം ചെയ്യുന്ന കൃഷ്ണമേനോന്റെയും നമ്പൂതിരിയുടേയും സംഭാഷണം കേവലം ഒരു പ്രവേശകത്തിന്റെ നിലയിൽ ഉള്ളതല്ലാതെ, ഒരങ്കമെന്ന വിഭാഗത്തെ അർഹിയ്ക്കുന്നതല്ല. മൂന്നങ്കങ്ങളും തമ്മിൽ, നായകനെ സംബന്ധിച്ച കഥാപ്രസംഗം കലർന്നവയാണെന്നുള്ള ബന്ധമൊഴികെ, പിമ്പുപിമ്പുള്ളവ മുമ്പുമുമ്പുള്ള










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/151&oldid=165097" എന്ന താളിൽനിന്ന് ശേഖരിച്ചത്