താൾ:Mangalodhayam book-6 1913.pdf/150

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പുസ്തകാഭിപ്രായം 125

രുമായി ഓരോരോ സമാചാരങ്ങൾ പറകയും, അതിനിടയിൽ പുതിയ ആചാരങ്ങളേയും കാലപരിഷ്കാരത്തെയും നിന്ദിയ്ക്കുകയും ചെയ്തു നില്ക്കുമ്പോൾ, കാർന്നോരുടെ ഭാർയ്യ അവിടെ വന്നു കാർന്നോരോട് വഴക്ക് കൂട്ടുന്നു; ആ സന്ദർഭത്തിൽ കൊച്ചാലു എന്ന പുലയനും കണ്ടുണ്ണി എന്ന ഈഴുവനും അവരുടെ അടുക്കലേയ്ക്ക് ആ വഴിയായി വരുന്നതു കണ്ട്, പുലയൻ നിമിത്തം അശുദ്ധമായി എന്ന കാരണത്താൽ കാർന്നോരുംകൂട്ടരും അവനെ തല്ലുന്നു. ആ അടികലശൽ കേട്ടുകോണ്ടിരിയ്ക്കുന്ന കുന്നലക്കോൻ തന്റെ ശിപായിയെ അയച്ച് അക്രമികളെ പിടിപ്പിച്ചു തന്റെ മുന്നിൽ വരുത്തുന്നു. കൊച്ചാലുവും അക്കൂട്ടത്തിൽ അവിടെ ചെല്ലുന്നു. അടികലശലിനുള്ള കാരണം ചോദിച്ചറികയും, 'ജീവപർയ്യന്തം ശിക്ഷിയ്ക്കപ്പെട്ടു ജെയിലിൽനിന്നു ചാടിപ്പോയ അക്രമികളും രാജ്യദ്രോഹികളുമായ അനാചാരം, അസത്യം, ചൌർയ്യം, ക്ഷാമം' എന്ന ലോകോപദ്രവകാരികളായ ആ കൂട്ടരുടെ സമസൃഷ്ടി പ്രിയമില്ലായ്മയെപ്പറ്റിയും മറ്റും കുന്നലക്കോൻ അവരെ ശാസിയ്ക്കുകയും, അവരോട് 'ശങ്കരാചാർയ്യസ്വാമികളുടെ മനീഷാപഞ്ചകം വായിച്ചിട്ടുണ്ടോ' എന്ന് ചോദിയ്ക്കയും, അതിന്ന് 'ഇല്ല' എന്ന് അവരുടെ മറുവടി കേൾക്കുമ്പോഴേയ്ക്കും പുലയൻ ആ പഞ്ചകത്തെ കുമ്മിയാക്കിപ്പാടുകയും ചെയ്യുന്നു. കുന്നലക്കോൻ പിന്നെ ആറാച്ചാരെ വരുത്തി, പൊളിപ്പറമ്പനെയും തേനക്കോടനേയും തൂക്കിലിട്ടുകോല്ലുവാനും, കാർന്നോരെ അപരിഷ്കൃതമായിക്കിടക്കുന്ന ഉൾനാട്ടിലേയ്ക്കും, ക്ഷാമനെ ആണ്ടമാൻ ദ്വീപിലേയ്ക്കും കടത്തിവിടുവാനും ആജ്ഞാപിയ്ക്കുകയും; ആ അക്രമികൾക്കു ഒതുക്കംവന്നതിൽ ആശ്വസിയ്ക്കുകയും ചെയ്യുന്നു. ആ സന്ദർഭത്തിൽ, കലേശൻ തന്റെ ജന്മർക്ഷം പ്രമാണിച്ചു പ്രജകൾ ചെയ്യുവാൻ പോകുന്ന മംഗളപ്രാർത്ഥനത്തെ കയ്ക്കൊള്ളുവാനായി എഴുന്നള്ളുന്നു. തിരുമേനി എഴുന്നള്ളിയ വിവരം ബാലാറാണിയെ അറിയിപ്പാനും, റാണിയോട് അവിടുത്തോളം വരുന്നതിന് പറവാനും കുന്നലക്കോൻ ഒരാളെ അയച്ചു റാണിയെ വരുത്തിയതിന് ശേഷം, ബാലാകലേശന്മാർ തമ്മിൽ സ്വൈര്യസല്ലാപം ചെയ്തുകൊള്ളട്ടെ എന്നു നിശ്ചയിച്ചു കുന്നലക്കോൻ യോഗംകൂടേണ്ടതിനു വേണ്ടതു ശട്ടം കെട്ടുവാനായി പോകുന്നു. നായികാനായകന്മാർ തമ്മിലുള്ള സല്ലാപത്തിൽ, മക്കളായ സുയശസ്സിന്റെയും പ്രതാപന്റെയും മഹിമകളെപ്പറ്റി പറകയും ആ കുട്ടികൾ വന്ന് അച്ഛനെ പുകഴ്ത്തുകയും കപ്പൽ വരുത്തിക്കൊടുപ്പാൻ ആവശ്യപ്പെടുകയും ചെയ്കൊണ്ടിരിയ്ക്കുന്നതിനിടയിൽ കുന്നലക്കോനാദികൾ പ്രവേശിച്ച് മംഗളപത്രം സമർപ്പിയ്ക്കുന്നു; നാവികസമാജം വകയായും ഒരു മംഗളപത്രം അർപ്പിയ്ക്കുന്നു. കലേശൻ തന്റെ 'പ്രേമഭാജനങ്ങളായ പ്രജകളെ' സംബോധനം ചെയ്തുകൊണ്ട് മറുവടി അരുളുകയും ചെയ്യുന്നു. ഇങ്ങിനെ മൂന്നാമങ്കവും, അതോടുകൂടി നാടകയും അവസാനിയ്ക്കുന്നു.

              മേൽപ്പറഞ്ഞപ്രകാരമാണ്  കഥയുടെ  ചുരുക്കം.  ഇത്  ഇത്ര  നീട്ടിപ്പറയേണ്ടിവന്നതു,  മേലിൽ   കഥാബന്ധത്തിന്റെ  ഗുണാഗുണങ്ങളെ  നിരൂപണംചെയ്യുമ്പോൾ   പുറപ്പെടുവിയ്ക്കുന്ന  അഭിപ്രായങ്ങളെ  വിശദവും സുഗ്രഹവുമാക്കുവാനായിട്ടാകുന്നു.              

'ബാലാകലേശം' ഒരു നാടകമാണോ? ഈ ചോദ്യത്തിന്നുള്ള ഉത്തരം നാടകലക്ഷണചർച്ചയെ ആശ്രയിയ്ക്കുന്നു. മല










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/150&oldid=165096" എന്ന താളിൽനിന്ന് ശേഖരിച്ചത്