താൾ:Mangalodhayam book-6 1913.pdf/149

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്നെ സ്റ്റേഷനിലെത്തിയിരിയ്ക്കുന്നത്.ചുററിനടന്ന് അകലെ സൂക്ഷിച്ചുനോക്കുമ്പോൾ, "പേരില്ലാമനയ്ക്കലെ തുപ്പൻനമ്പൂതിരിപ്പാടും" കൂട്ടരും വണ്ടി കയറാൻ വരുന്നതുകാണുന്നു.ഈ നമ്പൂതിരിപ്പാടു 'ശുണ്ഠിക്കാരനാണ് ' കാലത്തിനടുത്ത കോലം കെട്ടുന്നവരുടെ വിരോധിയുമാണ്.അകായിലുളളവർക്കു തീവണ്ടിയാത്ര അനുവദിയ്ക്കാത്തവരുടെ കൂട്ടത്തിൽ പ്രമാണിയുമാണ്.'ഇദ്ദേഹം വണ്ടകയറുക ഇദംപ്രദമാണ് '.തന്റെ ഭത്യന്മാരോടു തനിയ്ക്ക് 'അയിത്തക്കാരും മററും ' ഇല്ലാത്ത ഒരു മുറി 'തൂർത്തുവെടുപ്പാക്കിയിടണ'മെന്നു തീവണ്ടിക്കാരുമായി വ്യവസ്ഥ ചെയ്യാൻ കല്പിയ്ക്കുന്നു.ഭൃത്യൻ ഒരു ഭാഗത്തുപോയി ഗാർഡിനോടും സ്റ്റേഷൻമാസ്റ്ററോടും കാർയ്യം കേൾപ്പിക്കുകയും ,അവരുടെ അധിക്ഷേപങ്ങൾ സഹിക്കുകയും ചെയ്യുന്നു. പിന്നെ നമ്പൂതിരിതന്നെ ടിക്കററുമുറിയുടെ അടുക്കൽ ചെന്നു കൈ മുട്ടിക്കൊണ്ടു 'ഢേഷം! ഢേഷം! എടോ ഢേഷൻ ' എന്നു വിളിയ്ക്കുന്നു;തന്നെ ടിക്കററുക്ലാർക്ക് അറിഞ്ഞിട്ടില്ലെന്നു വിചാരിച്ചു ,"നമ്പൂരി,ഒരു കാൽ ഇരുമ്പഴിയിലും ഒന്ന് ഒരു ബെഞ്ചിന്മേലും ചവുട്ടി ഉയർന്നുനിന്നു പൂണൂൽ ഒരു കയ്യിലെടുത്തു തലോടിക്കൊണ്ടു ക്ലാർക്കുമായി ടിക്കററുവിലയെപ്പററി തർക്കിയ്ക്കുന്നു.'ഇനി ആങ്ങയ്ക്കു ശീട്ടുതരാൻ തോന്ന്യേടത്ത് ഇക് ഷാട്ടിവരം ' എന്നു ക്ലാർക്കു നമ്പൂതിരിയുടെ ഭാർയ്യയെ അപഹസിച്ചുംകൊണ്ടു മറുപടി പറയുന്നു.തീവണ്ടി തളളിപ്പോകുന്നു.നമ്പൂരി വണ്ടിയെ കൈകൊട്ടി വിളിക്കുന്നു.പിന്നെ അടുത്ത വണ്ടി വരുന്നതുവരെ സ്റ്റേഷനിൽ ഇരിയ്ക്കാമെന്നു സമാധാനപ്പെട്ടു ബെഞ്ചിൽ ഇരിക്കാൻ ചെല്ലുമ്പോൾ കൃഷ്ണമേനോനെ കാണുന്നു.അവർ തമ്മിൽ കുശലപ്രശ്നങ്ങൾ ചെയ്യുന്നു.നമ്പൂരി ഇക്ഷാട്ടിയുടെ മകനെ ഒരായിരം ക്ലാസുവരെ പഠിപ്പിയ്ക്കാൻ നിശ്ചയിച്ചിരിക്കുന്നതിനെയും കലേശന്റെ ഭരണത്തെപ്പററി നമ്പൂരിയ്ക്കു നല്ല ബോദ്ധ്യമായിട്ടില്ലെന്ന് അദ്ദേഹവും അതിന്നെതിരായി മേനോനും വാദിക്കുന്നു.തീവണ്ടിയേർപ്പാടിനെക്കുറിച്ച വാദപ്രതിവാദം ചെയ്യുന്നതിനിടയ്ക്കു,നാടാകെ തീവണ്ടി കയറുവാൻ വന്നിരിക്കുന്ന ആ നമ്പൂതിരി , തീവണ്ടിയേർപ്പാടിനെപ്പററി പദ്യരൂപത്തിൽ , ആക്ഷേപമായ വർണ്ണനക ചെയ്യുന്നു.പിന്നെ ഓരോരോ സംഗതികളിൽ കലേശന്നു വിരോധമായ അഭിപ്രായം വെച്ചുകൊണ്ടിരിയ്ക്കുന്ന ആ നമ്പൂരി ,മേനോന്റെ ഓരോ എതിർവാദവും കേൾക്കുമ്പോൾതന്നെ തന്റെ അഭിപ്രായം തെററാണെന്നു സമ്മതിയ്ക്കുകയും,തനിയ്ക്കു കലേശന്റെ ഭരണത്തെക്കുറിച്ച് അടുത്ത പരിചയമുണ്ടെന്നും ബഹുമാനമാണ് തോന്നീട്ടുളളതെന്നും വിശദമാക്കുകയും ചെയ്യന്നു.ഇങ്ങിനെയുളള സംഭാഷണം കഴിയുമ്പോഴയ്ക്കും ,അടുത്ത വണ്ടി എത്തുന്നു.അവരൊക്കെ വണ്ടികയറിപ്പോകയും,രണ്ടാമങ്കം അവസാനിയ്ക്കുകയും ചെയ്യുന്നു.

"സവിശേഷം അലങ്കാരിയ്ക്കപ്പെട്ടിട്ടുളള അഭിനവപ്രാസാദത്തിന്റെ വരാന്തയിൽ കുന്നലക്കോൻ ഒരു വൃത്താന്തപത്രം വായിച്ചിരിക്കുന്നു.മുൻവശത്തെ വഴിയിൽ ഒരു വടിയും കുത്തി അനാചാരത്തിലെ കാർന്നോർ പ്രവേശിയ്ക്കുന്നു."ഇങ്ങിനെയാണ് മൂന്നാമങ്കം ആരംഭിയ്ക്കുന്നത്.കാർന്നോരുടെ കൂട്ടുകാരായ പൊളിപ്പറമ്പനും ,തേനക്കോടനും,ക്ഷാമച്ചെട്ടിയും പ്രവേശിച്ചു കാർന്നോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/149&oldid=165094" എന്ന താളിൽനിന്ന് ശേഖരിച്ചത്