താൾ:Mangalodhayam book-6 1913.pdf/148

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പ്പെട്ട "ആചാർയ്യർ" "ക്ഷാമാവിഷ്ടയായിരുന്ന" അവളെ ശസ്ത്രക്രിയചെയ്തതിനെയും, "അനുരക്തന്മാരും സമർത്ഥന്മാരുമായ" കലേശാശ്രിതന്മാർ അവളെ പരിചരിച്ചതിനെയും,"ശാസ്ത്രവിഹിതമായ 'കര'വാഹനംകൊണ്ടു"അവളെ 'ധാതുപുഷ്ടി'യുളള നല്ലൊരു 'മേദിനി' യാക്കാൻ കലേശന്നു തന്നെ കഴിവുണ്ടെങ്കിലും "ജനബോധ്യത്തിന്നു വൈദ്യന്മാരെ ക്ഷണിക്കുന്ന"തിനേയും തൽക്കാലം കലേശന്റെ വിരഹത്തെയും കുറിച്ചു തോഴിയുമായി സംഭാഷണം ചെയ്തുകഴിഞ്ഞു , രണ്ടാളും ഉദ്യാനത്തിൽ പ്രവേശിക്കുന്നു.അപ്പൊഴെക്കും ,കലേശൻ രഥാരൂഢനായി ഉദ്യാനത്തിലെത്തുന്നതായി ശബ്ദം അവർ കേൾക്കുകയും; തോഴിപിരിഞ്ഞു പോകുയും ചെയ്യുന്നു.കലേശൻ ഉദ്യാനത്തിൽ പ്രവേശിച്ചു നോക്കുന്നസമയം "ബാലാ സുശീല,ഗണ്ഡഭിത്തി വ്യായാമത്തൊടു.....ശയിക്കുന്നു";കലേശനെ അരികിൽ കണ്ട് അവൾ എഴുനേൽക്കയും ,പിന്നെവിരഹവ്യഥയെ ഓർത്തു കരയുകയും , നായികനായകന്മാർ സല്ലപിക്കയും ചെയ്യുന്നു.ബാലയുടെകാർയ്യം അന്വേഷിപ്പാൻ വൈദ്യനായ 'ആചാർയ്യ'ന്നു പകരം "രാജ്യതന്ത്ര നിപുണനും സാവധാനമതിയും" ആയ "'ദിവാകരൻ ' എന്ന നവീനകാർയ്യദശി" യെ നിശ്ചയം ചെയ്തിരിക്കുന്നതിനെയും, "ഇപ്പോൾ ന്യായാസനകളൊക്കെ സത്യവിധികളാൽ പ്രഃശോഭിക്കുന്ന" തിനെയും "പ്രധാനന്യായ ശാലയോടുതൊട്ടും നേത്രാനന്ദ പ്രദമായും പ്രകാശിക്കുന്ന സൌധനിരകളിൽ "ഒന്നു "'പാട്ട'ത്തിന്നും മറെറാന്നു 'കസ്തൂരി'യെകൊണ്ടുധനം നേടുന്നതിന്നും," ഇനിയൊന്നു "നോട്ടക്കാർക്കായി 'മാണിക്യം"' ശേഖരിക്കുന്നതിന്നും കൊടുക്കാമെന്നുളളതിനെയും കുറിച്ചു സംസാരിച്ചശേഷം, ഉദ്യാനത്തിലെ സ്വദേശി വിദേശി കുയിലുകളേയും അവതമ്മിലുളള ചേർച്ചയേയും, ഒരാൺ കുയിൽ "പെൺ കോകിലത്തെ പ്രതീക്ഷിച്ചുംകൊണ്ടിരിയ്ക്കുന്ന" തിനെയും പററി സംഭാഷണംചെയ്ത സായങ്കാലത്തിൽ,

                                        "ധാരാളപ്രഭയുററിടുന്നനളിനീകാന്തൻ"
                                                        (കലേശോദയ-
                                        ശ്രീരാജിയ്ക്കുവതിന്നു'പശ്ചിമദിശ'യ്ക്കെത്തു-
                                                        (ന്നു"...
                                       എന്നു കണ്ട്,അവർ"കുളികഴിഞ്ഞു നുമ്മനപ്രസാദത്തിൽക്കൂടാം"എന്നു പറഞ്ഞു പിരിയുന്നു.ഇങ്ങിനെയാണ് ഒന്നാമങ്കം.
                                              രണ്ടാമങ്കത്തിൽ രംഗം"ശിവപുരത്തിലെ ഒരു തീവണ്ടിസ്റ്റേഷൻ"അണ്.അഫീടെ ,ഋഷിനാഗവാപിയിലേക്കുളള വണ്ടി പുറപ്പെട്ട്നില്ക്കുന്നു.സമയം പ്രഭാതമാണ്.അപ്പോൾ കൃഷ്ണമേനോൻ എന്നുപേരായ ഒരു സാമാന്യജനപ്രതിനിധിപ്രമാണി "ഭദ്രാംഗിത്തയ്യലാളാംനളിനിയുടെവരൻ രാവൊളിക്കുംബളത്തെ
                    സ്സദ്രാഗശ്രീകളിയ്ക്കുംമൃദുലതരംകൊണ്ടു നീക്കുന്നനേരം
                    .....................................................................മേദിനീ-
                    മൌലിരത്നം
                    നിദ്രാഭംഗപ്രസംഗംഹിമകണപുളകം
                    പൂണ്ടുകാണിച്ചിടുന്നു" 

എന്നു പ്രഭാതവർണ്ണനം ചെയ്തുങ്കൊണ്ടു പ്രവേശിക്കുന്നു."ഇന്ദ്രപ്രസ്ഥത്തിൽ വെച്ചു സാർവഭൌമനാൽ കല്പിച്ചുകൊടുക്കപ്പെട്ടു ബഹുമാനപദവികളോടുകൂടി കലേശൻ അന്നത്തെ 'ഉച്ചവണ്ടിയ്ക്കു' അനുചരന്മാരൊന്നിച്ചു വരുന്നതിനെ പ്രതീക്ഷിച്ചുംകൊണ്ടാണ് കൃഷ്ണമേനോൻ പ്രഭാതത്തിൽ ത


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/148&oldid=165093" എന്ന താളിൽനിന്ന് ശേഖരിച്ചത്