താൾ:Mangalodhayam book-6 1913.pdf/147

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ർകളുടെ മുഖവുരയോടു കൂടി പ്രസിദ്ധപ്പെടുത്തിയതുമായ " 'ബാലകലേശം' എന്ന 'നാടക' കൃതിയെ 'കൊച്ചി സാഹിത്യ സമാജം ' വകയായി സ്വീകരിപ്പാൻ വേണ്ടുന്ന യോഗ്യത അതിന്നുണ്ടോ എന്നു പരിശോധിച്ചു തീർച്ചപറയുന്നതിനായി നിയോഗിച്ചിരിക്കുന്ന പ്രത്യേകസഭയിലെ ഒരംഗം എന്ന നിലയിൽ എന്റെ സ്വന്തം അഭിപ്രായം ചുവടേ ചേർക്കുന്നുഃ_

                                              ഈ വിഷയത്തെപ്പററി ആലോചിക്കേണ്ടതായ സംഗതികൾ : ഒന്നാമതായി,ഈ കൃതിക്കു നാടകം എന്ന അഭിധാനം ലഭിപ്പാൻ അർഹതയുണ്ടോ; രണ്ടാമത്, ഇതിന്നു നാടകജാതിയിൽ പെടുവാൻ ആവശ്യമായ ലക്ഷണങ്ങൾ ഇല്ലെന്നിരുന്നാൽ പിന്നെ "കൊച്ചിസാഹിത്യസമാജ"ത്തിന്റെ അധികാത്തിൻ കീഴിലുളളതായ സാഹിത്യലോകത്തിൽ ​​എന്തെങ്കിലുമൊരു പദം അനുവദിച്ചു കൂടുന്നതാണോ; മൂന്നാമത്,ഇതിലെ വർണ്ണനകൾ വാസ്തവത്തെ അധിഷ്ഠാനപ്പെടുത്തിയവയൊ വാസ്തവികങ്ങളൊ ആണോ; നാലാമതു; ഇതിന്നു കാവ്യസാമാന്യമായുളള ഗുണദോഷങ്ങൾ എന്തൊക്കയാണ് ; അഞ്ചാമത് ;നിർദ്ദിഷ്ഠമായ കാവ്യോദ്ദേശം ഇതിനാൽ സാധിക്കപ്പെടുന്നുണ്ടോ; ആറാമത് ,ഈ കൃതിക്കു അനുകൂലമായവാദങ്ങൾ എന്ത്; പ്രതികൂലമായ ആക്ഷേപങ്ങൾ എന്ത്;_ ഇങ്ങിനെ ഓരോന്നാണ്.

ഇപ്പറഞ്ഞ ചോദ്യങ്ങളെ ചർച്ചചെയ്യുംമുമ്പ് ,ഈ കൃതിയിലെ കഥയെന്തെന്നു സംഗ്രഹിക്കേണ്ടിയിരിക്കുന്നു.കൊച്ചിവലിയ തമ്പുരാൻ തിരുമനസ്സിലെ രാജ്യഭരണത്താലുണ്ടായിട്ടുളള ഗുണങ്ങളെ വർണ്ണിക്കയാണ് നിദ്ദിഷ്ടമായ ഉദ്ദേശം. എന്നാൽ തിരുമനസ്സിലെ ഭരണ ചരിത്രത്തെ അപ്രസ്തുതമാക്കിവെച്ചും കൊണ്ടാണ് കഥയെ ബന്ധിച്ചിരിക്കുന്നതു.ശ്ലേഷം, സമാസോക്തി മുതലായ അലങ്കാരപ്രയോഗങ്ങളെക്കൊണ്ടാകുന്നതും.പ്രസ്തുതമായ വിഷയം കലേശൻ എന്ന നായകനേയും ബാല എന്ന നായികയേയും സംബന്ധിച്ചുളളതാകുന്നു.ഋഷിനാഗവാപിയിൽ ഗോപാലവിലാസത്തിന്റെ ഒരു വരാന്തയിൽ ബാല ഒരു ചാരുകസാലയിൽ കിടന്നതായിട്ടും, തോഴി ,സുനീതി, അടുക്കൽ ഒരു പീഠത്തിൽ വീശിക്കൊണ്ടിരിക്കുന്നതായിട്ടുമാണ് ഒന്നടങ്കം ആരംഭിക്കുന്നതു. ബാല ഒരു രോഗിണിയാണ് ;അവളുടെ ആലസ്യം കുറെയൊക്കെ ശമിച്ചു എന്നല്ലാതെ തീരെ ശമിച്ചു എന്നു പറയാറായിട്ടില്ലാത്ത അവസ്ഥയിലാണ് അവൾ ഒന്നാമങ്കത്തിൽ പ്രവേശിക്കുന്നതു.അവളുടെ ഭർത്താവായ കലേശൻ "കേരളത്തിൽ ചുടുവർദ്ധിക്കുമ്പോൾ ഗ്രീഷ്മാർത്തന്മാരായ പ്രഭുക്കൾ സങ്കേതം പ്രാപിക്കുന്ന അപലപുരത്തുഃപോയി സുഖവാസം ചെയ്കയാണ്."കലേശന്റെ മഹിഷിപദത്തിൽ"ബാല അനുഭവിയ്ക്കുന്ന ഭാഗ്യങ്ങളേയും,പണ്ട് "മാനധനന്മാരും ശക്തന്മാരായ പിതാക്കളുടെ പരിലാളനയിൽ" ബാല "അധികം പ്രശോഭിച്ചിരുന്ന ഒരു കാലത്ത് " അനുഭവിക്കുച്ച കഷ്ടങ്ങളെയും , അവളെ ഉദ്ദേശിച്ചു ചില ശത്രുക്കൾ നടത്തിയ കലഹങ്ങളെയും, ആ കലഹങ്ങളിൽ അവളുടെ "കാന്തരെല്ലാം" അവൾക്കുവേണ്ടി സഹിച്ച സങ്കടങ്ങേയും ,അവളുടെ "ധന'വിഷയ'ത്തിൽ" ചില "കരപ്പുറങ്ങൾ അന്യാധീനങ്ങ" ളായിപ്പോയതിനേയും, പിന്നെ കലേശന്റെമഹിഷിപദം പ്രവേശിച്ച ശേഷം അവളുടെ ചികിത്സയ്ക്കായി നിയമിക്ക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/147&oldid=165092" എന്ന താളിൽനിന്ന് ശേഖരിച്ചത്