ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ളത്തിൽ ഓരോ ഭാഗത്തെക്കും അയച്ചു ദേശ്യവാക്കുകൾ ചേർപ്പിച്ചും മററും ലീസ്റ്റ് ശരിപ്പെടുത്തി അകാരാദിയായി വെക്കുക,ഇപ്പോൾ നിഘണ്ടുക്കൾ പരിശോധിച്ചു ലീസ്റ്റ് പ്രകാരമുളള വാക്കുകളിൽ ഏറെക്കുറെ വന്നിട്ടുണ്ടൊ എന്നു പരിശോധിക്കുക,കമ്മററിക്കാരുടെ കല്പനകളെ നടത്തുക,ഒടുവിൽ നിഘണ്ഡു അച്ചടിച്ചു പുറത്താക്കുന്നതുവരെയുളള സകല പണികളും നടത്തുക,ഇതുകളാണ് ആപ്പീസർമാരുടെ ജോലി.
ഇങ്ങനെ ക്രമമായി പണിചെയ്താൽ,രണ്ടോ മൂന്നോ കൊല്ലത്തിനുളളിൽ നിഘണ്ഡുവിന്റെ പണി പൂർത്തിയാക്കാം.ഇങ്ങനെ തയ്യാറാക്കുന്ന നിഘണ്ഡു സർവ്വസമ്മതമായിരിക്കുനെന്നു മാത്രമല്ല,മലയാളഭാഷയുടെ ഗണിക്കത്തക്ക ഒരു സ്വത്തായിത്തീരുകയും ചെയ്യുന്നതാണ്. ഭാഷക്കു ഐകരൂപ്യം വരുത്തേണമെങ്കിലും ഇങ്ങനെ ഒരു നിഘണ്ഡു പുറത്തായാലല്ലാതെ സാധിക്കുന്നതല്ല. ഇനി ആലോചിപ്പാനുളളത് ഇങ്ങിനെയൊക്കെ പ്രവർത്തിക്കുന്നവരുടെ പ്രതിഫലത്തിന്റെ കാർയ്യമാണ്.ഇതിനെ സംബന്ധിച്ചു ഏതാണ്ടൊരു കണക്ക് ഉണ്ടാക്കിട്ടുളളതു താഴെ ചേർത്തുകൊളളുന്നു. 1. കമ്മററി മെമ്പർമാർക്കു അവർ ഹാജരാവുന്ന ഓരോ ക ണ വ മീററിങ്ങിനും 25-ക പ്രകാരം പ്രതിഫലം കണക്കാക്കി കൊല്ല ത്തിൽ കലമേനി പന്ത്രണ്ടു മീററിങ്ങു പ്രകാരം മൂന്നുകൊല്ല ത്തിൽ മുപ്പത്താറു മീററിങ്ങിന് 9000_0_0
2. ആപ്പീസ്സുമാനേജർക്കും 4 ഗുമസ്തന്മാർക്കും ,2 ശിപായികൾക് ക്കും മാസപ്പടി ആപ്പീസ്സ് കണ്ടിഞ്ചെൻറുംകൂടി മാസത്തിൽ 250 9000_0_0 ക പ്രകാരം
3. ഇരുപതു സെക്ഷൻ ആപ്സർമാർക്കു ഓരേരുത്തർക്കും ആ കെ 150_ക പ്രകാരം 3000_0_0
4 . മുന്നൂറ് എനുമറേററർമാർക്ക് ഓരോരുത്തർക്കും കലമേനി 50_ക പ്രകാരം 15000_0_0 ( ഇവർ തയ്യാറാക്കുന്ന വാക്കുകൾ ഓരോന്നിന്നും 2_ണ മുത ൽ4_ണ വരെ പ്രതിഫലം നിശ്ചയിച്ചാലും ഇതിൽ കൂടുതലായ സംഖ്യ വേണ്ടി വരുന്നതല്ല )
5. മൂന്ന് വാള്യമായി നിഘണ്ഡു അച്ചടിച്ചു പുറത്താക്കുവാനും മ ററും കൂടി സുമാർ 14000_0_0 ആകെ ക 50,000_0_0 ഈ കണക്കുപ്രകാരം ഏകദേശം 50000 ക. വേണ്ടിവരുമെന്ന് ഊഹിക്കാം .ഏകദേശം 50000 ത്തിൽ കുറയാതെ വാക്കുകൾ ഉണ്ടന്നിരിക്കട്ടെ .എന്നാൽ വാക്കൊന്നിന് ഒരോഉറുപ്പികയെ ചെലവാക്കേണ്ടിവരികയുളളൂ.നിഘണ്ഡുവിൽ ഇടക്കിടെ അതാതു വാക്കുകളെ വെളിവാക്കാൻ ചിത്രങ്ങളും കൂടെകൊടുക്കുന്നതാകയാൽ വളരെ ഉത്തമമായി.നിഘണ്ഡു ആകപ്പാടെ റോയൽ നാലുവലിപ്പത്തിൽ 6000 പേജുവരുമെന്ന് കണക്കാക്കിയാൽ മൂന്നൊനാലൊ വാള്യമാക്കേണ്ടിവരും.എല്ലാവാള്യത്തിന്നും കൂടി വില 15 കയിൽഅധികമാക്കരുത്,എന്നാൽ ആദ്യത്തെ പതിപ്പ് 3000കോപ്പിക്കു ഏകേശം വില്പന ചെലവു കഴിച്ചു 40,000ക. മുതലാക്കാം.ഈ സംഖ്യ എന്തുചെയ്യേണമെന്ന് ആലോചിക്കുകയാണെങ്കിൽ അതിനെപ്പററിയും ഞാൻ ആലോചിക്കാതിരുന്നിട്ടില്ല.
കേരളഭാഷ പോഷണത്തിന്നായി ശ്രമിക്കുന്നവർക്കു പൊതുവായി ഒരുസ്വത്തുവേണ്ടതാണെന്ന് അഭിപ്രായം പലർക്കുമു

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.