വേണ്ടിവരും ഇവരുടെ പ്രവൃത്തിയെപ്പററി വഴിയെ പ്രസ്താവിക്കാം.ഈ ഓരോ വകുപ്പുകളെയും പിന്നീട് അവാന്തരവകുപ്പുകളാക്കി ഭാഗിക്കേണ്ടിവരും.അതായത്, 'തൊഴിലുകൾ'എന്ന വകുപ്പിനെ,
ആശാരിപ്പണി, കല്പണി, കരുവാൻപണി, ചിത്രമെഴുത്ത്,എന്നുതുടങ്ങി പഃല ഉപവിഭാഗങ്ങളാക്കി തിരിക്കേണ്ടിവരും.ഈ ഓരോഉപവിഭാഗങ്ങളും അതാതു സെക്ഷൻആപ്സർമാർ അവരുടെ കീഴിൽ പത്തൊ പതിനഞ്ചൊ എനുമറേററ്ർമാരെ നിശ്ചയിച്ച് അവരെ ഭാരമായി ഏല്പിച്ചുകൊടുക്കണം.എനുമറേററർമാരെ തിരഞ്ഞെടുത്തു നിശ്ചയിക്കുന്ന ഭാരവും കൂടി സെക്ഷൻആപ്സർ ഏറെറടുക്കുകയാണ് നല്ലത്.കാരണം,ഓരോപ്രധാനവകുപ്പുകളും അതാതിൽ പ്രത്യേകപാണ്ഡിത്യമുളളവരെ ഏല്പിക്കേണ്ടതാണെന്നു പറഞ്ഞിട്ടുണ്ടല്ലൊ.അതുകൊണ്ടു,ആ വിഷയത്തിൽ തങ്ങളെ സഹായിപ്പാൻ ഇന്നിന്നവരൊക്കെ മതിയകുമെന്നു തീർച്ചപ്പെടുത്താനുളള അധികാരം അവർക്കു കൊടുക്കുകയാണല്ലൊ നല്ലത്.ഈ എനുമറേററർമാർ ഏകദേശം മുന്നൂറുപേരോളം വേണ്ടിവന്നേക്കാം.എനുമറേററർമാർ അവരവരുടെ വിഷയങ്ങളെ തരംപോലെ ഭാഗിച്ച് ഓരോന്നിലുമുളള വാക്കുകൾ വെവ്വേറെ തരംതിരിച്ച് , അതാതിന്റെ അർത്ഥത്തോടും , ആ വക വാക്കുകൾ വല്ല സാഹിത്യഗ്രന്ഥങ്ങളിലും ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ആ പ്രയോഗങ്ങൾ ചൂണ്ടിക്കാണിച്ചും ,വാക്കുകളുടെ ഉത്ഭവത്തെപ്പററി വല്ല ചരിത്രവും നിശ്ചയമുണ്ടെങ്കിൽ അതുകൾ ചേർത്തും ഓരോ ലീസ്ററ് എഴുതി അതാതു സെക്ഷൻ ആപ്സർമാർക്ക് അയക്കണം.അവർ ഈ ഓരോ ലീസ്ററും ശ്രദ്ധയോടെ പരിശോധിച്ചു വേണ്ടപ്പെട്ട ഭേദഗതികൾ ചെയ്തു ഹെഡ്ആപ്പീസിലേക്ക് അയക്കണം.
ഉപഭാഗങ്ങളെ വിഭാഗിക്കുന്നതിലും എനുമറേററർമാർ അല്പം മനസ്സിരുത്തേണ്ടതുണ്ട്.അതായത് ,ആശാരിപ്പണിയെപ്പററി പായുമ്പോൾ പണിആയുധങ്ങൾ,പണിനിയമങ്ങൾ,പണിചെയ്തുണ്ടാക്കുന്ന സാധനങ്ങൾ എന്നിങ്ങനെ എന്തെങ്കിലും ചില നിയമത്തെ അടിസ്ഥാനപ്പെടുത്തി ലീസ്ററ് തയ്യാറാക്കണം.ഒരു വാതിൽ ആശാരി പണിചെയ്തുണ്ടാക്കിയതാണല്ലൊ.ആ വാതിലിന്റെ ഓരോ ഭാഗത്തിനും വെവ്വേറെ പേരുണ്ട്.ആ പേരുകളൊക്കെ പ്രത്യേകം പറയണം.
ഇപ്രകാരം വാക്കുകൾ ഒക്കെ ശേഖരിച്ചുകഴിഞ്ഞാൽ ലീസ്ററുകൾ പരിശോധനചെയ്തു ഹേഡാപ്പീസിലേക്കു അയക്കണമെന്നു പറഞ്ഞുവല്ലൊ.ഈ ഹേഡാപ്പീസ്സ് കേരളത്തിന്റെ നാനഭാഗത്തുമുളള വിദ്വാന്മാർക്കെല്ലാവർക്കും എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഒരിടത്തായിരിക്കണം. ഈ ഹേഡാപ്പീസിന്റെ മേലധികാരം പ്രമാണപ്പെട്ട പത്തുപേർ അടങ്ങിയ ഒരു കമ്മററിക്കാരിലായിരിക്കണം.നിഘണ്ഡുവെവകുപ്പായിത്തിരിക്കുക,ആ വകുപ്പുകളുടെ ഉപഭാഗങ്ങൾ നിർണ്ണയിക്കുക,സെക്ഷൻ ആപ്സർമാരുടെയും,എനുമറേററർമാരുടെയും നടപടിനിയമം ഉണ്ടാക്കുക മുതലായി നിഘണ്ഡുവിന്റെ കാർയ്യത്തിൽ തിട്ടമായ ഒരഭിപ്രായം പറവാനുളള എല്ലാ അധികാരവും ഈ കമ്മററിക്കാരുടെ കീഴിൽ,ഒരു ആപ്പീസ്സ്മാനേജരും,നാലു ഗുമസ്തന്മാരും:രണ്ടു ശിപായിമാരും ഉണ്ടായിരിക്കണം.ഓരോ ദിക്കിൽ നിന്നും വന്നുചേരുന്ന ലീസ്ററുകൾ,കേര
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.