Jump to content

താൾ:Mangalodhayam book-6 1913.pdf/143

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഉറുപ്പിക ഒരു മലയാളനിഘണ്ഡു ഉണ്ടാക്കുന്നതിലേക്കു വ്യയം ചെയ്യുവാൻ കരുതീട്ടുമുണ്ട്.മദിരാശി ഗവർമ്മേണ്ടും ഇവരോടു യോജിച്ചു പ്രവർത്തിക്കുമെന്നു വിശ്വസിക്കാം.നിഘണ്ഡുവിന്റെ കാർയ്യം കേരളത്തിലെ മൂന്നു ഗവർമ്മേണ്ടുകളെ സംബന്ധിച്ചിടത്തോളം ഇങ്ങനെയാണ് ഇപ്പോൾ കിടക്കുന്നത്. എന്നാൽ ഏതൊരുതരം നിഘണ്ഡുവാണ് ഉണ്ടാക്കേ​ണ്ടത്?എന്തെല്ലാം വിവരങ്ങൾ ഈ നിഘണ്ഡുവിൽ ഘടിപ്പിക്കണം?എന്നുതുടങ്ങി പല കാർയ്യങ്ങളും ആലോചിച്ച് തീർച്ചപ്പെടുത്തേണ്ടതു​ണ്ട്.നിഘണ്ഡുവിന്റെ ആവശ്യം സ്ഥാപിച്ചതല്ലാതെ എങ്ങിനെയാണ് നിഘണ്ഡു ഉണ്ടാക്കേണ്ടതെന്നു പ്രത്യേകമായി ആലോചിച്ച് ഒരു അഭിപ്രായം പറഞ്ഞതായി കാണുന്നില്ല.അടുത്ത കാലത്തിനുളളിൽ ഈ വിഷയത്തിൽ എന്തെങ്കിലും ചിലതു പ്രവർത്തിച്ചുതുടങ്ങുന്നതാകയാൽ കുറെ മുൻകൂട്ടിത്തന്നെ ഈ വിഷയത്തെപ്പററി പൊതുജനങ്ങൾക്കുളള അഭിപ്രായം അറിയേണ്ടത് ആവശ്യമാണ്. ഈ വിഷയത്തിൽ എനിക്കുളള അഭിപ്രായം ഇവിടെ എഴുതിക്കൊളളുന്നു. നിഘണ്ഡുവിനെ (1) മലയാളനിഘണ്ഡു (2) ഇംഗ്ലീഷ്-മലയാളം നിഘണ്ഡു (3) എന്നിങ്ങനെ മൂന്നായി ഭാഗിക്കാം.കഴിഞ്ഞ ഭാഷാപോഷണിസഭായോഗത്തിൽ ഒരു ഇംഗ്ലീഷ് നിഘണ്ഡു തർജ്ജമ ചെയ്യണമെന്നു പലർക്കും അഭിപ്രാമുണ്ടായതായി കേട്ടിട്ടുണ്ട്.എന്നാൽ ആ അഭിപ്രയമല്ല എനിക്കുളളത്.ഒന്നാമതായി നമുക്കു വേണ്ടത് ഒരു മലയാളനിഘണ്ഡുവാണ്.മലയാളഭാഷയിൽ ഇപ്പോൾ നടപ്പുളളതും ,നശച്ചതും ,നശിക്കാപോകുന്നതുമായ എല്ലാ വാക്കുകളേയും ശേഖരിച്ച് ഒരു മലയാള-മലയാള നിഘണ്ഡുവാണ് ഒന്നാമതായി ഉണ്ടാക്കേണ്ടത്.ഈ നിഘണ്ഡു ഉണ്ടായിക്കഴിഞ്ഞാൽ മററുളള ന്ഘണ്ഡുക്കൾ നിഷ്പ്രയാസം ഉണ്ടക്കാവുന്നതാണ്.സാങ്കേതിക ശബ്ദങ്ങൾ കടം വാങ്ങുവാനും നിർമ്മിക്കുവാനും മററും ശ്രമിക്കുന്നതു നമ്മുടെ ഭാഷയുടെ മുതൽ എത്രയുണ്ടെന്നു തീർച്ചപ്പെടുത്തിയതിന്നുശേഷം മതിയാകുന്നതാണ്. എന്നാൽ എങ്ങനെയാണ് മലയാളാഷയിലുളള വാക്കുകൾ മുഴുവൻ ശേഖരിക്കേണ്ടത്? എന്നാണ് പിന്നെ ആലോചിപ്പാനുളളത്.മലയാളഭാഷയിൽ ഉപയോഗമുളളതെങ്കിലും അല്ലെങ്കിലും വളരെ വാക്കുകൾ നശിച്ചുപോയിട്ടുണ്ടെന്നുളളതിന്നു സംശയമില്ല.ഇപ്പോൾ നിലവിലുളള നിഘണ്ഡുക്കളിൽ എത്രയോ ആയിരം വാക്കുകൾ പെടാതെയുണ്ടെന്നുളളതും തീർച്ചയാണ്.അതുകൊണ്ടു വാക്കുകൾ ശേഖരിപ്പാനുളള ശ്രമം ഏതാണ്ട് ഒരു കാനേഷുമാരി കണക്കു ഉണ്ടക്കുന്നപോലെയായാൽ നന്നാവുമെന്നാണ് തോന്നുന്നത്.നിഘണ്ഡുവിൽ അടങ്ങേണ്ടതായ വാക്കുകൾ ഒക്കെ,

മനുഷ്യവർഗ്ഗം,

മൃഗവർഗ്ഗം, തൊഴിലുകൾ , വൈദ്യം,

ജ്യോതിഷം,എന്നിങ്ങനെ ഒരോ പ്രത്യേകവകുപ്പുകളാക്കി തിരിച്ച് അവയിൽ ഓരോ വകുപ്പുകളും അതാതുവിഷയങ്ങളിൽ പാണ്ഡിത്യമുളളവരെ ഏല്പിക്കുകയാണ് വേണ്ടത്.ഇവരെ സെക്ഷൻആപ്സർമാർ എന്നു പറയാം.ഏകദേശം ഇരുപതോളം വകുപ്പുകൾ ഉണ്ടാകുന്നതാകയാൽ അത്രതന്നെ സെകഷൻ ആപ്സർമാരും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/143&oldid=165088" എന്ന താളിൽനിന്ന് ശേഖരിച്ചത്