മംഗളോദയം
൧0൮൯
പുസ്തകം 6 } മീനമാസം {ലക്കം 5
മംഗളം
തണ്ടാർമാതിൻമൂലക്കുങ്കുമരസമിഴുകും ചാരുദോരന്തരാളേ വണ്ടത്താന്മാർമുരണ്ടെത്തിനമണിളകുംവന്യമാലാഭിരാമം കൊണ്ടാടിത്താപസന്മാരഹരനുതിരയുംസച്ചിദാനന്ദരൂപം കണ്ടാവൂ!ഞാൻകളായദ്യുതികുഴൽപണിയുന്നോരുകാന്തിപ്രവാഹം. ഒരു പ്രാചീന കവി.
മലയാള നിഘണ്ഡു.
മലയാളഭഷക്കുതരംപോലെ'ഒരു നിഘണ്ഡുവില്ലെന്ന് സമ്മതിക്കാത്ത സാഹിത്യകാരന്മാർ കേരളത്തിൽ ഇപ്പോഴില്ലെന്നു തീർച്ചയായും പറയാം.ഈ ഒരു അമരാ ഇല്ലായ്മയാലാണ് നമ്മുടെ ഭാഷ ഒലിവിൽപെട്ട് ഉഴലുന്നത്,കൊച്ചിശ്ശീമയിലുളളവർ ഒരു നിഘണ്ഡു വേണമെന്നുളള ആഗ്രഹത്തോടെ പരിശ്രമിച്ചതിന്റെ ഫലമായി കൊച്ചി ഗവർമ്മേണ്ട് 5000 ക.ഭാഷാപരിഷ്കരണക്കന്മററിയെ ഏല്പിച്ചിരിക്കുന്നു.ഇനിയും കഴയുന്ന സഹായങ്ങൾ ചെയ്യാമെന്ന് ആ ഗവർമ്മേണ്ട് സമ്മതിച്ചിട്ടുണ്ട്.തിരുവിതംകൂർ ഗവർമ്മേണ്ട് ദേശഭാഷാപരിഷ്കരണമാർധഗ്ഗങ്ങൾ ആരാഞ്ഞരിയുവാൻ ഏർപ്പെടുത്തിയ കന്മററിയും നിഖണ്ഡുവിന്റെ ആവശ്യത്തെ സമ്മതിക്കുകയും തിരുവിതാംകൂർ ഗവർമ്മേണ്ടും കൊച്ചി ഗവർമ്മേണ്ടും ഈ വിഷയത്തിൽ യോജിച്ച് പ്രവർത്തിക്കേണ്ടതാണെന്നു അഭിപ്രായപ്പെടുകയും ചെയ്തിരിക്കുന്നു.മലയാളജില്ലക്കാരുടെ പ്രാതിനിധ്യമുളള മദിരാശി ഗവർമ്മേണ്ട് ഇക്കൊല്ലത്തെ ആയവ്യായക്കണക്കിൽ 10,000
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.