താൾ:Mangalodhayam book-6 1913.pdf/141

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പ്രാക്കലിന ജനങ്ങൾ മേൽജാതിക്കാർക്കു പഠിപ്പാൻ ഒരു വിലയേറിയ പാഠം കാണിച്ചുതരുന്നുണ്ട്.അവരുടെയിടയിൽ വിധവയ്ക്കു കല്ല്യാണം കഴിക്കാം.എന്നാൽ അത് ഒരു മൃതപത്നിക്കാരനെ മാത്രമെ പാടുളളൂ.ഇതിന്നു'മുണ്ടെകെട്ടുക' എന്നുപറയും.ഇരുവർക്കും പൂർവ്വവിവാഹത്തിൽ സന്താനങ്ങളുണ്ടായിരുന്നാൽ അവരെ പക്ഷഭേദംകൂടാതെ നോക്കുമെന്നു പുരുഷൻ ആ ഗോത്രക്കാരുടെ മുമ്പാകെ പ്രതിജ്ഞചെയ്യണം.പുനർവിവാഹത്തിനു ഒരു പിച്ചള മോതിരവും പുടവയും കൊടുക്കുക ആവശ്യമാണ്.എന്നാൽ വലിയ ആഘോഷമൊന്നും ഉണ്ടവില്ല.

          ഒരു പുരുഷന്നു ഭാർയ്യയെ തെളിഞ്ഞില്ലെങ്കിൽ അവളെ ഉപേക്ഷക്കാം.അവൾക്കുപിന്നെ ഒരു ഭാർയ്യമരിച്ചവനെ മാത്രമെ സ്വീകരിപ്പാൻ പാടുളളൂ.എന്നാൽ ഈവക ദൃഷ്ടാന്തങ്ങൾ വളരെ ചുരുക്കമാണ്.ബഹുഭാർയ്യതമവും. തീരെ നടപ്പില്ല. അച്ഛന്റെ സ്വത്തിനുമകനാകുന്നു അവകാശി.അവർക്കു സമുദായ യോഗ്യമില്ല.അവരുടെയിടയിൽ വഴക്കുകൾ അപൂർവ്വമായിട്ടെ ഉണ്ടാവുന്നതുമുളളൂ.
           മതകായ്യത്തിൽ എരപാലകന്മാരും ആ മതം നിമിസ്ററുകൾ തന്നെ. കാടുകളും മലകളും തങ്ങൾക്കു ദ്രോഹം ചെയ്യുന്ന ഭ്രതപ്രേത പിശാചുക്കളെക്കൊണ്ട് നിബിഡമാണെന്നു അവർ വിശ്വസിച്ചുവരുന്നു.ഈ ഭ്രതങ്ങളിൽ ചിലവ വൃക്ഷങ്ങളിൽ നിവസിക്കുന്നുവെന്നും,അവ കാട്ടുമൃഗങ്ങളെ ഭരിക്കുന്നുവെന്നും,മററുചിലവ പാറകളിലൊ വൃക്ഷങ്ങളിലൊ കൊടുമുടികളിലൊ നിവസിക്കുന്നുവെന്നും,അവർക്കു ചില പ്രത്യേക കുടുംബങ്ങളുടേയൊ പതികളുടേയൊ മേൽ അധികാരമുണ്ടെന്നും അവർ 

വിശ്വസിച്ചിരിയ്ക്കുന്നു.ഭ്രതങ്ങൾക്കു വഴിപാടുകളും ബലികളും കഴിക്കുന്നത് പ്രത്യക്ഷത്തിൽ കഴിക്കുന്നവർക്കു ഗുണം സിദ്ധിക്കണമെന്നുളള ഉദ്ദേശം കൊണ്ടാല്ല;അവയുടെ വിശപ്പ് ശമിപ്പിയ്ക്കണമെന്നുളള ഉദ്ദേശംകൊണ്ടാണ്.എല്ലാ ദുഃവൃത്തികളും അധിക്ഷേപകരമായി വരികയാൽ ഈ ഭ്രതങ്ങളെ സംബന്ധിച്ചു അവർ ദോഷകരമായി യാതൊന്നും മനസാ വാചാ കർമ്മണ ചെയ്യുന്നതുമല്ല.

കാളി,മുനി,(സപ്ത)കന്യകമാർ,കുറുപ്പുരായൻ ഇവരാണ് എരപാലന്മാരുടെ ദൈവങ്ങൾ അവർ കാട്ടിൽ പാർക്കുന്നകാലത്ത് തങ്ങളേയും കുഡുംബങ്ങളെയും രക്ഷിക്കുന്നിലേയ്ക്കു കാളിയേയും,കന്നുകളെ രക്ഷിക്കുന്നതിലേയ്ക്കും വിളവു സമൃദ്ധിക്കുമായി മുനിയേയും ആരാധിക്കുന്നു.കന്യകമാരും കറുപ്പുരായനും ക്ഷമത്തെ കാക്കുവാനുളള കുടുംബദൈവങ്ങളാണ്.അവരുടെ പ്രീതിക്കു ചോറും പഴവും നാളികേരവും അവിലുംകൊണ്ട് പൂജകഴിക്കും.കാളിയേയും മുനിയേയും കാട്ടിലും മററുളളവരെ വീട്ടിലും വെച്ച് പൂജിച്ചുവരുന്നു.ഉഴുവാനും വിതക്കുവാനും കൊയ്യുവാനും തുടങ്ങുമ്പോൾ കാളിക്കും മുനിക്കും മേൽപ്പറഞ്ഞ വഴിപാടുക വെച്ചുപൂജകഴിക്കും.കാരണം,അവരാണ് ദുഷ്ടമൃഗങ്ങളുടെ നാശത്തിൽനിന്നും വിളവു രക്ഷിച്ചുകൊടുക്കുന്നതു.ചില ദിവസങ്ങൾ ചില പ്രത്യേകകാർയ്യങ്ങൾക്കു അധികഗുണമുളളതായി കരുതിവരുന്നുണ്ടു കല്ല്യാണം വില ഇതുകൾക്കു തിങ്കളാഴ്ചകളും,മാടം കെട്ടുവാൻ ബുധനാഴ്ചകളും,കൊയ്യുവാൻ വെളളിയാഴ്ചകളും അധികം നല്ല ദവസങ്ങളണത്രെ.വീടുകൾ പണിയുന്നതിന്നും പാർപ്പുതുടങ്ങുന്നതിന്നുമുമ്പായും അവർ അവരുടെ ദൈവങ്ങളെ പൂജിയ്ക്കുക പതിവാണ്.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/141&oldid=165086" എന്ന താളിൽനിന്ന് ശേഖരിച്ചത്