താൾ:Mangalodhayam book-6 1913.pdf/140

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്കും. തെററിനടക്കുന്ന ഒരു പെണ്ണിന്നു പൂർവ്വകാലത്തു കൊലയായിരുന്നു ശിക്ഷ.എന്നാലിപ്പോൾ അവളെ ജാതിയിൽനിന്നും പുറത്താക്കിക്കളയുക മാത്രമെ ചെയ്യുന്നുള്ളൂ.ശിക്ഷയുടെ കാഠിന്യംകൊണ്ടയിരിയ്ക്കാം,ഈ വക ദൃഷ്ടന്തങ്ങൾ വളരെ ദുർല്ലഭമായിട്ടെ ഉണ്ടാവുന്നുളളു.  ഗർഭിണിയ്ക്കു 5-ാം മാസത്തിലൊ ഏഴാം മാസത്തിലൊ ബ്രാമണരുടെ ഇടയിലുളള പുംസവനവും സീമന്തവുംപോലെയൊ, അല്ലെങ്കിൽ മററുജാതിക്കാരുടെ ഇടയിലുളള പുളികുടിപോലെയൊ യാതൊരു ക്രിയയും ചെയ്യാറില്ല ഒരു ഗർഭിണിയെ വല്ല പട്ടിയൊ പൂച്ചയൊ കാട്ടുമൃഗങ്ങളൊ പേടിപ്പെടുത്തുവാൻ എത്തുന്നതായി സ്വപ്നം കണ്ടാൽ അവളെ ദേവത ബാധിച്ചിട്ടുണ്ടന്നു വിശ്വസിച്ചുവരുന്നു.അങ്ങിനെ കണ്ടാൽ സ്വജാതിയിൽനിന്നൊ ഒരു മററു ജാതിയിൽനിന്നൊ ഒരു മാന്ത്രികനെ വരുത്തും.അവർ അരിപ്പൊടി കരി ഇതുകൾകൊണ്ട് ഒരു കളമെഴുതി അതിന്റെ മുമ്പിൽ അവളെ ഇരുത്തികൊടുക്കുകയും പാടുകയും ചില മന്തങ്ങൾ ജപിക്കുകയും ചെയ്തിട്ടു കുന്തുരിക്കം കത്തിച്ചു മുഖത്തു കാട്ടികൈബലിയുഴിയും.അപ്പോൾ അവൾ വിറയ്ക്കുകയും ദേവത തുള്ളുകയും ചെയ്താൽ ദേവതയ്ക്കു ചോറ്,അവില്,പഴം,നാളികേരം,കോഴി,ഇതുകൊണ്ടു പൂജകഴിയ്ക്കും.ഇതുകൊണ്ട് പ്രസാദിച്ചാൽ ദേവത ഒന്നുകിൽ അപ്പോൾത്തന്നെ ഒഴിഞ്ഞുപോകുന്ന സമയം കല്പനയാകും.സ്ത്രീ ഇളകാതെ സ്വസ്ഥനായിരുന്നാൽ ദേവതബാധയില്ലെന്നാണ് അനുമാനം.ദേവത ഉപദ്രവം ഉണ്ടാകാതിരുപ്പാൻ പലപ്പൊഴും സ്ത്രീകളുടെ കഴുത്തിൽ ഓലയിൽ ഏന്ത്രമെഴുതി തെറുത്തു കെട്ടിയ്ക്കുക പതിവാണ്.  എരവാലന്മാരുടെ ഗർഭവും പ്രസവവും സംബന്ധിച്ചുളള സമ്പ്രദായം മലയന്മാരുടേതുപോലെരന്നെ.പക്ഷെ ഇവർക്കു പുല ഏഴു ദിവസം മാത്രമെയുളളൂ.എന്നാൽ 8ാം ദിവസം സ്ത്രീ കുളിച്ചാൽ അവളെ ഒരു പ്രത്യേകമാടത്തിൽ 5 മാസം വേറെ പാർപ്പിയ്ക്കുന്നതും ആ കാലം മുഴുവൻ അവൾ പുലപോലെ ആചരിച്ചുവരുന്നതുമാണ്.അവളുടെ ഇക്കാലത്തെ ഭക്ഷണം ഉപസ്കരഹീനമാകുന്നു.മാംസം തീരെ പാടില്ല.പ്രസവരക്ഷയ്ക്കു കുരുമുളകും ചുക്കും പനഞ്ചക്കരയുംകൂടി കളളിൽ കലക്കിയുണ്ടക്കുന്ന ഒരു മരുന്നു മാത്രം.ഈ അഞ്ചുമാസം കഴിഞ്ഞാൽ അവൾ കുളിച്ചു ശുദ്ധമാവും.അന്നു പ്രധാന മാടത്തിലേയ്ക്കു താമസം മാററുകയും സദ്യയും മററും കഴിച്ച് ആഘോഷിക്കുകയും ചെയ്യും.  കുട്ടിയ്ക്കു, രണ്ടു വയസ്സു തികഞ്ഞതിന്നുശേഷം ,അധികകാലം ജീവിച്ചിരിപ്പാൻ ശരീരസൗഖ്യമുണ്ടെന്നു ബോധ്യപ്പെടുമ്പൊഴെ,പേരിടുകയുളളൂ.ആൺകുട്ടിയ്ക്കു മുത്തച്ഛന്റെയും പെൺകുട്ടിയ്ക്കു മുത്തമ്മയുടെയും പേരാണ് ഇടുക.ആണുങ്ങൾക്കു സാധാരണയായി ഇട്ടുവരുന്ന പേരുകൾ കണ്ണൻ, ഓടുകൻ, കോണ്ഡൻ, കീച്ചാരൻ, ആട്ടുകാരൻ എന്നും പെണ്ണുങ്ങൾക്കു കണ്ണി,കോയി,ഒടുക,രാമായി എന്നമാണ്.ഇതിലെ ഹിന്തുദൈവങ്ങളുടെ പേരുകൾ ഉപയോഗിപ്പാൻ തുടങ്ങീട്ടു വളരെ കാലമായിട്ടില്ല.അതുകൾ,മേൽജാതിക്കാരായി പലപ്പൊഴും കൂട്ടുകെട്ടിന്ന് അവസരമുണ്ടാകുകൊണ്ട്,അവരിൽ നിന്നും കിട്ടീട്ടളളതുമാകുന്നു.

  വിധവാവിവാഹവിഷയത്തിൽ ഈ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/140&oldid=165085" എന്ന താളിൽനിന്ന് ശേഖരിച്ചത്