Jump to content

താൾ:Mangalodhayam book-6 1913.pdf/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പോലെ പ്രകാശിയ്ക്കുന്നു.കുബേരതുല്യനും സ്മരസദൃശനും സർവ്വഭൃഷണമണ്ഢലമണ്ഢിതനുമായ ഒരുപകാരിയുടെ ശരീരം ഭംഗിയില്ലാത്ത നിർഗ്ഗന്ധസുമംപോലെ ഗണിയ്ക്കേണ്ടതാണ്. ലോകത്തിൽ സകല ചരാചരങ്ങളും പരസ്പരാശ്രയം കൂടാതെ വർത്തിയ്ക്കുന്നതായി കാണുന്നില്ല.പരസാപരാശ്രയം അവസ്ഥയ്ക്കും അന്യോന്യോപകാരത്തിനും അർത്ഥത്തിലും വ്യാപാരത്തിലും ഐക്യരൂപമുണ്ടെന്നുള്ളത് ഈ അവസരത്തിൽ പ്രസഥാവിയ്ക്കുന്നതു അനാവശ്യമായി വരുന്നതല്ലെല്ലൊ.ചെടികൾ മണ്ണിൽ നിന്നും,കൃമികൾ ചെടിയിൽ നിന്നും അവയുടെ ഭക്ഷണദ്രവ്യങ്ങളാർജ്ജിയ്ക്കുന്നു.'ഒന്നു ചീഞ്ഞത് മറ്റൊന്നിനുവളം' എന്നു പഴയോർ പറഞ്ഞിട്ടുള്ളതുപോലെ ഇലകളും ലതകളും മറ്റും വൃക്ഷങ്ങളുടെ പോഷണദ്രവ്യമായും,വൃക്ഷങ്ങളുടേയും മറ്റും ഫലങ്ങൾ ജീവികളുടെ ഭോജ്യങ്ങളായും മറ്റും ഉപയോഗപ്പെടുന്നു.ഈശ്വരന്റെ സകല സൃഷ്ടികൾക്കും പ്രകൃത്യാ പരസ്പരാശ്രയത്വമുണ്ടെന്നുള്ളത് ഇതിൽ നിന്നു തെളിയുന്നുണ്ടല്ലോ. 'പ്രഥമവയസിദത്തംതോയമല്പംസ്മരന്തഃശിരസിനിഹിതഭാരനാളികേരാനരാണാം സലിലമമൃതതകല്പാദദ്യുരാജിജീവനാന്തം നഹികൃതമുപകാരംസാധവോവിസ്മരന്തി' എന്ന് ഒരു മഹാകവി പറഞ്ഞിട്ടുള്ളത് നമ്മുടെ അനുഭവത്തിന്ന് ഗോചരമായിരിക്കുന്നതുകൊണ്ടു അതിനേപ്പറ്റി വിസ്തരിച്ചിട്ടാവശ്യമുണ്ടെന്നു തോന്നുന്നില്ല.ഇങ്ങിനെ പ്രകൃതിവിലാസങ്ങളിൽ ഓരോന്നിന്റെയും വ്യാപാരങ്ങളെ എടുത്തു പരിശോധിയ്ക്കുന്നതായാൽ ഈശ്വരന്റെ സൃഷ്ടിയുടെ പ്രധാനോദ്ദ്യേശ്യം സകല ചരാചരങ്ങളും പരസ്പരോപകാരികളായിരിക്കണമെന്നാണെന്നു സന്ദേഹം കൂടാതെ ഊഹിക്കാവുന്നതാണ്. പക്ഷേ നീചർക്കുപകാരം ചെയ്യുന്നത് 'പയഃപാനംഭുജംഗസ്യകേവലവിഷവർദ്ധനം',എന്നപോലെ ഭവിയ്ക്കുന്നതാണെന്നുള്ളതിനാൽ അവർക്കുപകാരം ചെയ്യേണ്ടുന്നാവശ്യമില്ലെന്നു ആരെങ്കിലും വിചാരിയ്ക്കുന്നുണ്ടെങ്കിൽ അതു അബദ്ധമാണ്.പ്രതിഫലേച്ഛയില്ലാതെ അന്യർക്കു ആപൽസമാഗമത്തിൽ സഹായിക്കുന്നതാണ് ഉപകാരമെന്നുള്ളതുകൊണ്ട് ഈ ലോകത്തിൽ രോഗദാരിദ്രാദികളുടെ പീഢകൾക്കു താദാവസ്ഥ്യമുള്ളതുവരെ നാമെല്ലാവരും സോപകാരികളായിരിക്കണം.അവരിൽ നിന്നുള്ള ഗുണകാംക്ഷ നമ്മുടെ ധർമ്മമല്ല.എന്നാൽ അവരോടു സഹവസിയ്ക്കയോ സല്ലപിയ്ക്കയോ ചെയ്യണമെന്നില്ല.ആപത്തിലകപ്പെട്ട യാതൊരുത്തനേയും യഥാശക്തി സഹായിയ്ക്കേ​ണമെന്നാണ് സജ്ജന മതം.സത്തുക്കളുടെ സ്ഥിതിയെ സംബന്ധിച്ചു "പരോപകാരായഭവന്തിസന്തഃ",എന്നാണ് പ്രമാണവചനമാണുള്ളത്.അവർ പോയ വഴിയിൽ കൂടെയല്ലേ നമ്മളും നടക്കേണ്ടത്.സർവേശ്വരസമ്മതിയും സജ്ജനാശയവും തമ്മിൽ വ്യത്യാസമില്ലെന്ന് ശാസ്ത്രങ്ങൾ ഘോഷിക്കുന്നതിനാൽ നമ്മൾ അന്യോന്യമുപകാരികളായിരിയ്ക്കേണമെന്നു പ്രത്യേകിച്ചു വിളിച്ചുപറയേണ്ടതുണ്ടോ?പരോപകാരികളുടെ നിര്ഡയ്യാണാനന്തരവും അതിന്നുമുമ്പും അവരുടെ ഉപകാരകർമ്മഫലമാകുന്ന മാമരം കശ്മലൻന്മാരുടെ കഠിനകർമ്മകൊടുങ്കാറ്റിന്റെ ശക്തിയേറ്റു പൊട്ടിവീഴാതെയും ഉലയാതേയും കഷയഫീനം തളിപ്പുറത്ത് ആ സുഗന്ധപുഷ്പങ്ങളിൽ തട്ടി പൊങ്ങുന്ന പരിമളക്കാറ്റ് ഇഹത്തിലും പരത്തിലും നാനാമുക്കുകളിലും മൂലകളിലും പ്രചരിച്ചു സജ്ജനഹൃദയാഹ്ലാദമുണ്ടാക്കുന്നു.സർവ്വസാക്ഷിയായ ജഗദീശ്വരനും ഇവരുടെ ഈ സുഖത്തിൽ പങ്കുകൊള്ളുന്നു.അതിനാൽ നമ്മളെല്ലാവരും ഈ സുഖമാസ്വദിപ്പാൻ സംഗതി വരുന്നതിനു സദാ ഹൃദയപൂർവ്വം ശ്രമിക്കേണ്ടതാകുന്നു.

- തോരണത്തു പരമേശ്വരമേനോൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/129&oldid=165082" എന്ന താളിൽനിന്ന് ശേഖരിച്ചത്