താൾ:Mangalodhayam book-6 1913.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദൈവസൃഷ്ടിയാകകൊണ്ടും,അദ്ദേഹത്തിന്റെ സജീവസൃഷ്ടികൾക്കെല്ലാം സന്തോഷസന്താപ സുഖാസുഖാവശ്യങ്ങളൊന്നുപോലെ സംഭവിക്കാവുന്ന മൂലവും നാമെല്ലാവരും അന്യോന്യോപകാരികളും പരസ്‌പ്പരാപേക്ഷയുള്ളവരുമായിരിയ്ക്കേണമെന്നാണ് ഈശ്വരോദ്ദൃശ്യമെന്നു വെളിപ്പെടുന്നുണ്ടല്ലോ. സാരനും നിസ്സാരനും പരോപകൃതി ചെയ്‌വാൻ കഴിയുന്നതും അവർ അവരുടെ ശക്തിയ്ക്കു തക്കഃപോലെ ചെയ്യേണ്ടതുമാണ്.ഒരുവൻ ചെയ്ത സോപകാരകർമ്മത്തെ അഭിന്ദിച്ചു വിസ്മരിക്കാതെയും പ്രതിക്രിയ ചെയ്യുന്നതിന്നാണല്ലോ പ്രത്യുപകാരത്തിന്റെയും മൂല്ല്യനിർണ്ണയം ചെയ്തയെന്നതു വളരെ പ്രയാസമാണ്.സംഭവസന്ദർഭങ്ങളുടെ താരതമ്യമനുസരിച്ചേ അവയുടെ വില അനുമാനിപ്പാൻ തരമുള്ളൂ.തൃഷ്ണയാൽ തൊണ്ട വരണ്ടു തളർന്ന ജലപാനേച്ശുക്കൾക്കു തദവസരത്തിൽ പത്തു ഉറുപ്പികയോ നല്ല മധുരപലഹാരങ്ങളെം കൊടുത്താൽ അതു സന്ദർഭോചിതോപകാരമാകുന്നതല്ല.ദാഹശമനത്തിനു ജലം തന്നെ കൊടുത്തേ മതിയാവു.ഇതുപോലെ എല്ലാ കാര്യങ്ങളിലും ഉപകാരത്തിന്റെ വിലയും ആവശ്യവും ഫലപ്രാപ്തിയും പർയ്യാലോചിച്ചു പരിഗണിക്കേണ്ടതാണ്.നിസ്സാരനെക്കൊണ്ടുള്ള ഉപകാരം ഉന്നതാവസ്ഥയിലിരിക്കുന്നവനും ആവശ്യകവും സുഖപ്രദവുമായിത്തീരുന്നതാണ്.ക്ലേശിച്ച പർയ്യങ്കം വഹിച്ചുകൊണ്ടു നടക്കുന്നതിന്ന് അഗതികളായ ചിലരുടെ സഹായമ്മില്ലാതിരുന്നറ്റൽ ഒരു രാജാവുതന്നെയാകട്ടെ,തൃക്കാൽ നടയായി ബുദ്ധിമുട്ടേണ്ടി വരുന്നതല്ലേ.പണം കൊടുത്തിട്ടാണ് അവർ ചുമക്കുന്നതെങ്കിലും,ഇതുകൂടാതെ ഇതരജോലികൾ പണസമ്പാദ്യത്തിന്നു ലോകത്തിലസംഖ്യമുണ്ടായിരിക്കെ പൂർണ്ണമനസ്സോടെ ഇതിന്നായി അവർ വരുന്നില്ലേ.പണം കിട്ടുന്നതു പോണ്ടന്മാർക്കുപകാരവും ചുമക്കുന്നത് അരചനുപകാരവുമായില്ലേ.ഇതുകൊണ്ടുപകാരം ഇന്നവരിൽനിന്ന് ഇന്നവർക്കേ സിദ്ധിക്കയുള്ളൂവെന്നു നിർണ്ണയിപ്പാൻ ശക്യമല്ലെന്നു തെളിയുന്നുണ്ടല്ലോ.

പണ്ടുള്ള മഹാന്മാരായ ബുദ്ധിശാലികൾ തീവണ്ടി,കമ്പിതപ്പാൽ,നെയ്ത്തുയന്ത്രംഅച്ചടിയന്ത്രം മുതലായവ അപരിമിതാദ്ധ്വാനത്താലും അശ്രാന്തപരിശ്രമം കൊണ്ടും കണ്ടുപിടിച്ചിട്ടില്ലായിരുന്നുവെങ്കിൽ ഇന്നു നമുക്കവയിൽനിന്നു ലഭിക്കുന്ന ഗുണങ്ങൾ എങ്ങിനെ കിട്ടാം.പൌരാണികർ സൽഗ്രന്ഥാനിർമ്മാണം ചെയ്യാതെ കണ്ട് സ്വാർത്ഥപ്രതിപത്തിയോടെ അവരുടെ കാലം കഴിച്ചിരുന്നെങ്കിൽ ഇന്നു നമുക്കു പുസ്തകങ്ങൾ വായിപ്പാനും അറിവു സമ്പാദിപ്പിക്കാനും കഴിയുമായിരുന്നൊ? ഈ മഹാന്മാരുടെ പരോപകാരസൽകൃതം നിമിത്തം അവരുടെ പരോപകാരസൽകൃതം നിമിത്തം അവരുടെ മാംസശ്ശരീരം ഇന്നും ക്ഷയിക്കാതെ പ്രകാശിച്ചുകൊണ്ടിരുന്നു സൽപാത്രങ്ങളുടെ സ്തുതിയ്ക്കു വിഷയമായി തീർന്നിട്ടുള്ളത് നമുക്കു അനുഭവസിദ്ധമല്ലൊ.മേഘം മഴയും,വൃക്ഷങ്ങൾ ഫലങ്ങലൃളും നല്കുന്നതുപോലെ സൽപുരുഷൻ ഉദ്ധതനാകാതെ സമൃദ്ധിതരുന്നു.ഈ വിധമാകുന്നു പരോപകാരികളുടെ സ്വഭാവം.അവരുടെ ശരീരം അഴകില്ലാത്തതൊ ആഭരണാലങ്കാരത്തോടു കൂടാത്തതൊ ആയിരുന്നാൽകൂടിയും സജ്ജനങ്ങളുടെ ലോകത്തിൽ കൂരിരുളിൽ ദീപമെന്ന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/128&oldid=165081" എന്ന താളിൽനിന്ന് ശേഖരിച്ചത്