താൾ:Mangalodhayam book-6 1913.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അവൻ തന്റെ പോറ്റമ്മയായ ചണ്ഢാലിയെ ഒരിയ്ക്കലും മറന്നില്ല.അവന്റെ മനസ്സിൽ ലേശം ഗർവ്വമോ അഹങ്കാരമോ ഉണ്ടായിരുന്നില്ല.ജീവാവസാനം വരെ സ്വദേശസേവയാകുന്ന വ്രതം മുടങ്ങാതെ അനുഷ്ഠിച്ച് ഒടുവിൽ മാതാവായ ജന്മഭൂമിയുടെ മടിയിൽ കിടന്നു സുയ്യൻ ദീർഘനിദ്രയെ പ്രാപിയ്ക്കയും ചെയ്തു.കാശ്മീര പണ്ഡിതന്മാർ ഇപ്പോഴും കർമ്മശൂരനായ സുയ്യന്റെ കീർത്തിയെ താഴെ പറയും പ്രകാരം ഘോഷിച്ചുവരുന്നുണ്ട്. "രാജ്യവാസികൾക്കുവേണ്ടി കാശ്യപനും ബലഭദ്രനുംകൂടി ചെയ്യാൻ കഴിയാത്ത ഉപകാരങ്ങൾ കർമ്മശൂരനായ സുയ്യന് അനായാസേന ചെയ്വാൻ സാധിച്ചു.പ്രളയജലത്തിൽ നിന്നു ഭൂമീദേവിയുടെ ഉദ്ധാരണം;യോഗ്യനായ ബ്രാഹ്മണന്നു ഭൂദാനം,സമുദ്രത്തിൽ സേതുബന്ധനം,കാളീയമർദ്ദനം എന്നീ കാര്യങ്ങൾ നിർവഹിക്കാൻ വിഷ്ണുഭഗവാനു നാല് അവതാരങ്ങൾകൊണ്ടു മാത്രമേ സാധിച്ചിട്ടുള്ളൂ.എന്നാൽ കർമ്മവീരനായ സുയ്യനു ത്യാഗശക്തികൊണ്ടും സേവാബലം കൊണ്ടും ഒരു ജന്മത്തിൽതന്നെ ഈ കാര്യങ്ങളെല്ലാം നിറവേറ്റാൻ സാധിച്ചു". -കെ.കുഞ്ഞുണ്ണിനായർ.ബി.എ.ബി.എൽ

പരോപകാരം "സന്ദേഹംവേണ്ടപരനുപകാരത്തിനാകാത്തതെങ്കിൽ കിംദ്ദേഹംകൊണ്ടൊരുഫലമിപ്രാണിനാംക്ഷോണിതന്നിൽ" 'ഉപകാരം' എന്ന പദം 'ചെയ്യുക' എന്നർത്ഥമായ 'കൃ'ധാതുവിൽ നിന്നുത്ഭവിച്ചിട്ടുള്ളതാണ്.'ഉപ' എന്ന ഉപസർഗ്ഗപദം തനിയെ നില്ക്കുമ്പോൾ ഒരു വിശേഷാർത്ഥം ജനിക്കുന്നില്ലെങ്കിലും 'കൃ'ധാതുവിനോടു ചേർന്നപ്പോൾ 'ഉപകാരം' എന്ന പദത്തിനു 'പ്രതിഫലേഛകൂടാതെ അന്യനുസഹായിക്കുക' എന്നർത്ഥവിവക്ഷയുണ്ടാവാൻ അതു സഹായമായി നില്ക്കുന്നു.ഓരോ സമയങ്ങളിൽ ഓരോ വിധത്തിൽ ഉണ്ടാകുന്ന കദനങ്ങളാൽ കലുഷഹൃദയന്മാരായുള്ളവരുടെ കരളിന്ന് ആസ്വാസ്ത്യമുണ്ടാക്കുവാൻ തദവസരങ്ങളിൽ വാക്ക്,കർമ്മം ഇവ രണ്ടിലൊന്നിനാലോ ഈ രണ്ടുംകൊണ്ടോ യഥോചിത്രം പ്രതിഫലകാംക്ഷകൂടാതെ യഥാശക്തി സഹായിക്കുന്നതിനാകുന്നു പരോപകാരമെന്നു പറയുന്നത്.‌

"പരോപകാരത്ഥാർമിദംശരീരം",എന്നുള്ളതുകൊണ്ടു നമ്മുടെ സകല പ്രവർത്തികളും അന്യോപകാരപ്രതമായിങ്ങളായിരിക്കേണമെന്നാണല്ലോ ഉപദേശിയ്ക്കുന്നത്.എന്നാൽ കരുണകുലന്മാരുടെ മാനസഭ്രമിയില്ലാതെ പരോപകാരഫലദ്രുമമങ്കരിയ്ക്കുന്നതുമല്ല.ഈശ്വരൻ നമ്മളോട് അപാരമായ ദയയുണ്ടെന്നും,നമ്മളുടെ സദ്പ്രവർത്തികളിലും ദുഷ്കർമ്മങ്ങളിലും അദ്ദേഹത്തിനു രക്തിയും വിരക്തിയുമൊരുപോലെയുണ്ടാകുന്നുണ്ടെന്നും,നമ്മളുടെ ചിന്തയ്ക്കു കിനാവിലുംകൂടി വിഷയിഭവിക്കാത്ത ചില ആകസ്മികസംഭവങ്ങളിൽനിന്നു പ്രത്യക്ഷപ്പെടുന്നതിനാലും,നിഖിതജീവജാലങ്ങളും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/127&oldid=165080" എന്ന താളിൽനിന്ന് ശേഖരിച്ചത്