താൾ:Mangalodhayam book-6 1913.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദുർഭിക്ഷംകൊണ്ട് വലഞ്ഞവരും പണത്തിനെ ആഗ്രഹിക്കുന്നവരും ആയ ഗ്രാമ ജനങ്ങൾ ഉറുമ്പുകൾ കൂടുന്നതുപോലെ കൂട്ടംകൂട്ടമായിച്ചേർന്നു സ്വർണ്ണനാണ്യങ്ങൾ കയ്കലാക്കാൻ വേണ്ടി മേൽ പറഞ്ഞ രണ്ടു ദിക്കിലുമുള്ള നദീഗർഭത്തിൽ ചാടി അവിടെയുള്ള കല്ലുകളെല്ലാം പെറുക്കി എടുത്തു പുഴവക്കുകളിൽ കൂട്ടി സ്വർണ്ണനാണ്യങ്ങൾ തിരഞ്ഞെടുക്കാൻ അതിയായ പരിശ്രമം ചെയ്തു.സാധാരണയായി പത്തു കൊല്ലം പണി എടുത്താൽ തീരുമെന്നു വിചാരിക്കാൻ കഴിയാത്തതായ കാര്യം ഒരു മാസംകൊണ്ടു നിർവഹിക്കപ്പെട്ടു.നദീഗർഭത്തിലുണ്ടായിരുന്ന കല്ലുകളെല്ലാം എടുത്തുകളഞ്ഞപ്പോൾ നദിയിലെ വെള്ളം തീരപ്രദേശം വിട്ടു പണ്ടത്തേപ്പോലെ നദീഗർഭത്തിൽക്കൂടെ വളരെ ഒഴുക്കോടുകൂടി ഒഴുകിത്തുടങ്ങി.ഒഴുക്കിന്റെ ഊക്കുകൊണ്ടു ബാക്കിയുണ്ടായിരുന്ന ചെറിയചെറിയ കല്ലുകൾ എല്ലാം വളരെ ദൂരം നീങ്ങിപ്പോയി.നദീഗർഭം വളരെ ആഴമുള്ളതായിത്തീർന്നു.വെള്ളപ്പൊക്കംകൊണ്ടു വർഷംതോറും നാശം പ്രാപിച്ചിരുന്ന നന്ദകം യക്ഷോദരം മുതലായ അനേകം ഗ്രാമങ്ങൾ ഈ വിധത്തിൽ അതിൽനിന്നു രക്ഷപ്പെട്ടു സസ്യസമൃദ്ധിയും ധാന്യസമൃദ്ധിയും ഉള്ളവയായിത്തീർന്നു.ശൂരന്മാരുടെ കർമമാർഗത്തെ സുപ്രസിദ്ധമാക്കിതീർക്കുന്നത് അവരുടെ പ്രവർത്തിതന്നെയാണ്.സുയ്യന്റെ പ്രവർത്തികൾ ഫലിച്ചുതുടങ്ങിയപ്പോൾ അവൻ അതേരീതി അനുസരിച്ചു വളരെ ആലോചനചെയ്ത് ഓരോ പ്രവർത്തികൾ ചെയ്തു വളരെ അറിവു സമ്പാദിച്ചു.നിത്യവും പുതിയതായ ഓരോ പ്രവർത്തികളിൽ ഏർപ്പെട്ടതുകൊണ്ട് അവന്റെ ബുദ്ധിയ്ക്ക് അസാധാരണയായ കൂർമ്മത ഉണ്ടായി.എതയോ ച്ചിപ്പ കുറഞ്ഞ ശൂദ്രയുവാവിന്നു വളരെ നിപുണനായ ഒരു ശില്പിയുടെ കീർത്തി സമ്പാദിക്കാനുള്ള സാമർഥ്യം ഉണ്ടായി.യശസ്സു തന്റെ സ്വന്തം രൂപം ധരിച്ചു പറച്ചിയുടെ പോറ്റു മകന്റ കഴുത്തിൽ കീർത്തിമാല ഇട്ടു.സുയ്യന്നു ഭ്രാന്താണെന്നു പറഞ്ഞിരുന്ന സഭ്യന്മാർ മൂകഭാവം അവലംബിച്ചു.മഹാരാജാവു സന്തോഷഭരിതനായി കർമ്മശൂരനായ സുയ്യനെ വഴിപോലെ ബഹുമാനിച്ചു. ‌ ദുർഭിക്ഷ പീഢിതിരായ ജനങ്ങൾക്കു സുയ്യൻ വളരെ പണം കൊടുത്തു.അവർ അതുകൊണ്ടു സ്വരാജ്യത്തിനു സമൃദ്ധിയും ക്ഷേമവും വരുത്തുവാനുള്ള യത്നങ്ങൾ ചെയ്തുതുടങ്ങി.വിതസ്തയുടെ പല ശാഖാനദികളിലും കല്ലുകൾ വന്നു നിറഞ്ഞതെല്ലാം കോരി എടുപ്പിച്ചു.വിതസ്സയിലെ വെള്ളം പല കൈവഴികളിൽക്കൂടി ഒഴുകി വരുന്നതുകൊണ്ട് അതിന്റെ ഒഴുക്കിന്ന് ഒട്ടും വേഗത ഉണ്ടായിരുന്നില്ല.സുയ്യൻ തന്റെ ബുദ്ധിബലംകൊണ്ടും ജനങ്ങളുടെ സഹായംകൊണ്ടും വിതസ്തയുടെ ഒരു ഭാഗത്തു കല്ലുകൾകൊണ്ട് അണകെട്ടി വെള്ളം പലദിക്കിലുമായി ഒഴുകിയിരുന്നതിനെ തടഞ്ഞു നദിയിൽ പല ദിക്കിലും നിറഞ്ഞിരുന്ന കല്ലുകൾ നീക്കിച്ചു.അതിനു ശേഷം വെള്ളം പൂർവസ്ഥാനത്തിൽ കൂടി വിട്ടു.ഈ വിധത്തിൽ തന്നെ സിന്ധുനദിയിലും പ്രവർത്തി എടുപ്പിച്ചു.വെള്ളപ്പൊക്കെ കൊണ്ട് ഏത് സ്ഥലങ്ങളിലെല്ലാം നാശം സംഭവിക്കാൻ വഴിയുണ്ടായിരുന്നുവോ അവിടങ്ങളിലെല്ലാം പുതുതായ പുഴഞ്ചാലുകൾ താഴ്ത്തിച്ചു.

വിതസ്തയും സിന്തുവും കൂടിച്ചേരുന്ന സ്ഥലം മുമ്പ് വൈശ്യസ്വാമിയുടെ ഭവനത്തിനു സമീപത്തായിരുന്നു.ബുദ്ധിമാനാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/126&oldid=165079" എന്ന താളിൽനിന്ന് ശേഖരിച്ചത്