താൾ:Mangalodhayam book-6 1913.pdf/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സദസ്സിൽ കാശ്മീരരാജ്യത്തിന്റെ കഷ്ടസ്ഥിതിയെപ്പറ്റി ആലോചന ചെയ്തപ്പോൾ ദുർഭിക്ഷിത്തിന്റെ മൂലകാരണം ജലപ്രവാഹം ആണെന്നു തീർച്ചപ്പെടുത്തി.വെള്ളപ്പൊക്കത്തെ ഇല്ലായ്മചെയ്ത് കാശ്മീരരാജ്യം സസ്യസമൃദ്ധിയുള്ളതാക്കി തീർക്കാനുള്ള ഉപായത്തെ ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ സുയ്യൻ പറഞ്ഞു,'വെള്ളപ്പൊക്കത്തെ നിർത്തൽ ചെയ്യാനുള്ള ഉപായം എനിക്കു അറിയാം.പക്ഷെ ഞാൻ പരമദരിദ്രനാണ്.ദരിദൃന് ഈ കാര്യം സാധിക്കാൻ കഴിയുന്നതല്ല'.സുയ്യന് ഭ്രാന്താണെന്നു സഭ്യന്മാർ അവനെ പരിഹസിച്ചു.എങ്കിലും സുയ്യൻ അവരുടെ പരിഹാസത്തെ ഗണ്യമാക്കാതെ ദിവസംപ്രതി പല പ്രാവശ്യം മേൽപറഞ്ഞ വാക്കുകളെ അവരുടെ സമക്ഷത്തിൽ പറഞ്ഞു.‌‌ വല്ല വിധത്തിലും തന്റെ ഉദ്ദേശം മഹാരാജാവിനെ തിരുമനസ്സറിയിക്കണമെന്ന് വിചാരിച്ചാണ് സുയ്യൻ മേൽപറഞ്ഞ വാക്കുകളെ ദിവസേന സഭയിൽവെച്ചു ഉരുക്കഴിച്ചിരുന്നത്.ഏകനിഷ്ടനും സ്വദേശഭക്തനും ആയ സുയ്യന്റെ വാക്കുകൾ ദൈവാനുഗ്രഹത്താൽ മഹാരാജാവു കേൾക്കാനിടയായി.അദ്ദേഹം സുയ്യനെ വിളിച്ചുവരുത്തി.'ജലപ്രവാഹത്തെപ്പറ്റി നീ എന്താണ് പറയുന്ന'തെന്നു അവനോടു ചോദിച്ചു.തന്റെ ജീവിതോദ്ദേശ്യം ഫലിയ്ക്കാനുള്ള കാലം അടുത്തു വന്നു എന്നു നിശ്ചയിച്ച സുയ്യൻ മറുപടി പറഞ്ഞു.'ജലപ്രവാഹം നിർത്താനുള്ള ഉപായം എനിയ്ക്കറിയാം.എന്നാൽ കാശില്ലാത്ത എന്നെപ്പോലെയുള്ള ദരിദൃന്മാരാൽ ഈ കാര്യം സാദ്ധ്യമാവുന്നതല്ല.എന്റെ മനോരഥസിദ്ധിയ്ക്കു ഞാനൊരു വഴിയും കണ്ടില്ല' സുയ്യനു ഭ്രാന്തുപിടിച്ചിരിക്കുന്നു എന്ന് സഭ്യന്മാർ മഹാരാജാവിനെ അറിയിച്ചു എങ്കിലും അദ്ദേഹം അവരുടെ വാക്കിനോ ഗണ്യമാക്കാതെ സുയ്യന് അഭയം കൊടുത്തു അവന്റെ ബുദ്ധിസാമർത്ഥ്യത്തെ പരീക്ഷിച്ചറിവാൻവേണ്ടി ഇങ്ങിനെ പറഞ്ഞു'എന്റെ ഭണ്ഡാരം നിനക്കായി തന്നിരിയ്ക്കുന്നു.അതു നിന്റെ ഇഷ്ടംപോലെ ചിലവു ചെയ്യാം'.കോശാദ്ധ്യക്ഷൻ ഭണ്ഡാരത്തിലെ ദ്രവ്യമെല്ലാം സുയ്യനെ ഏൽപ്പിച്ചു കൊടുത്തു.ഇത്ര അനവധി ദ്രവ്യം കിട്ടീട്ടും ഈ ദരിദൃനായ യുവാവിനു ലേശം

ഗവ്വ് ഉണ്ടായില്ല.അവൻ അതിൽനിന്നു ഒരു പൈപോലും തന്റെ സ്വന്ത സുഖത്തിനു വേണ്ടി എടുത്തില്ല.പരോപകാരതൽപരനായ സുയ്യൻ ആ ധനമെല്ലാം മറ്റുള്ളവരുടെ നന്മയ്ക്കായി ഉഴിഞ്ഞുവെച്ചു.വെള്ളപ്പൊക്കത്തിനുള്ള കാരണം മുമ്പുതന്നെ അവൻ ശരിയായി മനസ്സിലാക്കിവെച്ചിരുന്നതുകൊണ്ട് അവൻ ആ ധനമെല്ലാം ചാക്കുകളിലാക്കി തോണികളിൽ കയറ്റി വിതസ്താനദിയിൽകൂടി യാത്ര ചെയ്തു.വെള്ളപ്പൊക്കം കെണ്ട് നാശം പ്രാപിച്ചിരുന്ന നന്ദകാഗ്രാമത്തിൽ എത്തി.ദുഭിക്ഷപീഢിതന്മാരായ ഗ്രാമജനങൾ കണ്ടു നിൽക്കെ അവൻ ഒരു ചാക്കു സ്വർണ്ണനാണ്യങ്ങൾ ആ പുഴയിൽ ചൊരിഞ്ഞു.അതിനുശേഷം യക്ഷേദരമെന്നു പേരായ സ്ഥലത്തു ചെന്നു.അവിടെ പുഴയുടെ ചാല് വളരെ ദൂരം കല്ലുകൊണ്ടു തൂർന്നു കിടന്നിരുന്നു.പുഴയിൽ കുറച്ചു മാത്രം വെള്ളം ഉണ്ടായിരുന്നു.അവിടേയും അവൻ ഒരു ചാക്ക് സ്വർണ്ണനാണയങ്ങൾ മുഴുവനും ചൊരിഞ്ഞു.ഈ രണ്ടു ദിക്കിലുമുള്ള നദീഗർഭം വിതസ്തയുടെ ഒഴുക്കിൽ കൂടി വന്നിരുന്ന കല്ലുകൾകൊണ്ടു നിറയപ്പെട്ടിരുന്നു.നദീഗർഭം കല്ലുകൾ വന്നു നിറഞ്ഞതുകൊണ്ട് വിതസ്തയുടെ വെള്ളമെല്ലാം ഇരുകരകളിൽകൂടി കവിഞ്ഞൊഴുകി താണ പ്രദേശങ്ങളിൽക്കൂടി ഒലിച്ചുകൊണ്ടിരുന്നു.സുയ്യന്റെ ഈ അസാധാരണ പ്രവർത്തിയുടെ ഉദ്ദേശം മനസ്സിലാക്കാൻ സഭ്യജനങ്ങൾക്കു കഴിഞ്ഞില്ല.ഇതു മുഴുത്ത ഭ്രാന്തിന്റെ ലക്ഷണമാണെന്നു തീർച്ചപ്പെടുത്തി.അവർ ഈ വിവരമോല്ലാം മഹാരാജാവിനെ അറിയിച്ചു.അദ്ദേഹം സുയ്യന്റെ ഈ പ്രവർത്തിയുടെ ഫലം എന്താണെന്നു അറിയുന്നതുവരെ കാത്തിരിയ്ക്കൂയെന്നു നിശ്ചയിച്ച് സഭ്യന്മാരുടെ വാക്കുകളെ അലക്ഷ്യമായി ധൈര്യം അവലംബിച്ചുകൊണ്ടിരുന്നതേയുള്ളൂ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/125&oldid=165078" എന്ന താളിൽനിന്ന് ശേഖരിച്ചത്