താൾ:Mangalodhayam book-6 1913.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രാജാ-ഇതാ പതിനൊന്നു മണി അടിച്ചു. നിന്റെ ഭർത്താവ് ഇവിടെ എത്തിയിരിയ്ക്കുന്നു അവനെ കാണുവാനുള്ള ശുഭമുഹൂർത്തം സമീപിച്ചിരിക്കുന്നു. ഇതിലെ അകത്തു പ്രവേശിച്ചാലും. ഇതിനിടയ്ക്കു ഹരിണാക്ഷി നിന്നിരുന്ന വിശാലമായമുറിയുടെ പിൻവശത്തുള്ള ഒരു വാതിൽ തുറക്കപ്പെട്ടു വിശേഷമായി അലങ്കരിച്ചിരുന്ന ആ മുറിയിൽ കോമളനായ ഒരു യുവാവ് നിന്നിരുന്നു. "ഹരിണാക്ഷി! ഇതാ നിന്റെ ഭർത്താവ്. സാദരം വരിച്ചാലും" എന്ന് അടുത്ത് നിന്നിരുന്ന രാജാവു ഹരിണാക്ഷിയോടു പറഞ്ഞു. ഹരിണാക്ഷി തല ഉയർത്തിനോക്കി. ഹാ! അവൾ ആരെ ആണ് കണ്ടത്! എന്ത്! സ്വപനം കാണുകയായിരിയ്ക്കുമോ! ബാല്യത്തിൽ താനൊന്നിച്ചു കളിച്ചുവളർന്നവനും, താൻ നിമിത്തം നാടുവിട്ടുപോയരനു, താൻ ഹൃദയത്തിൽ കുടിവെച്ചിട്ടുണ്ടായിരുന്നവനും ആയ ആ പുരന്ദരനെ അല്ലേ അവൾ മുമ്പിൽ കാണുന്നത്. അതേ! അല്ലാതെ ആരെയാണ്! ഹരിണാക്ഷിയെപ്പോലെതന്നെ പുരന്ദനും സന്തോഷ സാഗരത്തിൽ നിമഗ്നനായി. ഇതെല്ലാം എന്തോ മായയായിരിയ്ക്കുമെന്നു സംശയിച്ചു നിന്നു പോയി. അന്യോന്യം നോക്കുന്നതിന്നോ സംസാരിയ്ക്കുന്നതിന്നോ അവർക്കു ശക്തിയുണ്ടായില്ല. അങ്ങിനെ കുറച്ചുനേരം രണ്ടു പേരും നിന്നു. രാജാ-പുരന്ദരാ! ഹരിണാക്ഷി നിന്റെ ഹൃദയപുരസ്സുമുള്ള സർവ്വപ്രേമത്തിന്നും ബഹുമാനത്തിന്നും സർവ്വഥാ അർഹയാണ്. ഈ കാലത്തിനിടയ്ക്കെങ്ങും ഈ കഷ്ടതകൾക്കിയക്കൊരിയ്ക്കലും അവൾക്കു നിന്റെ പേരിലുള്ള സ്നേഹം അല്പമെങ്കലും കുറഞ്ഞിട്ടില്ല. അവളുടെ സകല നടപടികളും സൂക്ഷമമായി അന്വേഷിച്ചറിഞ്ഞിട്ടുള്ള എനിയ്ക്ക്, അവളുടെ മനസ്സിൽ നിനക്കല്ലാതെ ഇതുവരെ യാതൊരാൾക്കും അല്പനേരത്തേയ്ക്കു പോലും സ്ഥലം കിട്ടീട്ടില്ലെന്നു സധൈര്യം പറയാം. നിന്റെ ആവശ്യപ്രകാരം ഞാൻ അനാവശ്യമായി ഒട്ടധികും അവളെ പരീക്ഷിച്ചു ബുദ്ധിമുട്ടിച്ചു. രാജപദവിയാകട്ടെ, അളവറ്റ ദ്രവ്യസമ്പൂർത്തയാകട്ടെ അവളെ ആകർഷിച്ചില്ല. അവൾ എന്റെ ഭാര്യയാണെന്നും അവളിൽ എനിയ്ക്കു ദോഷശങ്കയുണ്ടെന്നും ഞാൻ പറഞ്ഞ അപവാദത്തിൽ അവൾക്കു നീരസം തോന്നി. സ്ത്രീകൾക്കു സഹജമായതാഴ്മയോടു കൂടി ക്ഷമായാചനം ചെയ്തുകൊണ്ടു അവളെ ദയയോടെ അംഗീകരിയ്ക്കേണമെന്ന് എന്റെ പാദങ്ങളിൽ വീണ് അപേക്ഷിച്ചു കരിഞ്ഞില്ല. അങ്ങിനെ അവൾ ചെയ്തിരുന്നെങ്കിൽ നിന്നെ അവൾ മറന്നിരിയ്ക്കുന്നു എന്നും നിന്നിൽ അവൾക്ക് ദൃഢഃപ്രേമമുണ്ടായിരുന്നില്ലെന്നും എനിയ്ക്ക് ശങ്കിയ്ക്കാമായിരുന്നു. "ഞാൻ നീചയും കുലടയുമാകുന്നു. രാജമഹിഷി ആകുന്നതിന്ന് അർഹയല്ല. എന്നെ ഉപേക്ഷിച്ചേയ്ക്കൂ. "എന്നാണ് അവൾ എന്നോട് സമാധാനം പറഞ്ഞത്. ഹരിണാക്ഷീ! നിന്നെ ഞാൻ ഭക്തിസനേഹബഹുമാമങ്ങളോടുകൂടി അഭിനന്ദിയ്ക്കുന്നു. അമലയെ ദോഷപ്പെടുത്തുവാൻ കഴികയില്ലെന്നു വിചാരിച്ചു ആ ഇല്ലാത്ത കുറ്റം കൂടി സ്വീകരിച്ച നിന്റെ വിശാലമലസ്കതയെ ഞാൻ നമസ്കരിയ്ക്കുന്നു. അനുരാഗത്താൽ ബന്ധിയ്ക്കപ്പെടാത്ത വിവാഹത്തേക്കാൾ അധികം നല്ലതു കഷ്ടതയും ദാരിദ്ര്യവും ആണെന്ന് ഉറപ്പായി ധരിപ്പിയ്ക്കുന്ന നിന്റെ നിശ്ചഞ്ചലമായ ദൃഡപ്രേമത്തെ ഞാൻ അഭിനന്ദിയ്ക്കുന്നു. എന്റെ പൊന്നുകുട്ടി! നിനക്കും നിന്റെ ഭർത്താവിനും ആയുരാരോഗ്യസമ്പൽസമൃദ്ധിയുണ്ടാകുന്നതിന്നു സർവ്വേശ്വരൻ കടാക്ഷിയ്ക്കുമാറാകട്ടെ."

ലങ്കാരാജ്യത്തുള്ള കച്ചവടാർത്ഥം താമസിച്ചിരുന്ന പുരന്ദരൻ കാശിയിൽ എത്തി തന്നെ വിവാഹം ചെയ്തതെങ്ങിനെ ആണെന്നും ആ വർത്തമാനം ഇത്ര ഗോപ്യമായി സൂക്ഷിച്ചതെങ്ങിനെയെന്നു അടക്കി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/122&oldid=165075" എന്ന താളിൽനിന്ന് ശേഖരിച്ചത്